പൂജ ചെയ്യാനിരുന്നപ്പോള്‍,
ചോദിച്ചു പിന്നില്‍നിന്നൊരാള്‍,
''പൂജ ചെയ്യാനറിയാമോ?''
ചെയ്യുന്നത് കണ്ടുകൊള്കയെ-
ന്നൊരുത്തരം നല്‍കി ഞാന്‍.
ജലംകൊണ്ടു മൂന്നാക്കി,
ഗന്ധംകൊണ്ടു മൂന്നാക്കി,
പുഷ്പംകൊണ്ടു മൂന്നാക്കി,
ധൂപത്തില്‍ കൈവെച്ചപ്പോള്‍,
''ദീപമാണടുത്തതെ''ന്നാ
ചോദിച്ചയാളുപദേശിച്ചു!
പൂജയില്‍ ശ്രദ്ധിച്ച ഞാന്‍
പൂജയവസാനിപ്പിച്ചപ്പോളാ
മനുഷ്യനെ ഉപദേശിച്ചു:
ഈ ചൊല്ലുന്നതെന്നുമോര്ക്കൂ,
''ജല-ഗന്ധ-പുഷ്പ-ധൂപ-ദീപം.’’
ഏതു ശുഭകാര്യങ്ങള്‍ നടക്കുമ്പോഴും, ചോദ്യങ്ങളും (സംശയങ്ങള്‍ അല്ല) വിമര്‍ശനങ്ങളുമായി ചലര്‍ രംഗത്ത് വരാറുണ്ട്. ഇവിടെയും ഇതാ അങ്ങിനെ ഒരു കഥാപാത്രം!
മറുപടിഇല്ലാതാക്കൂപഞ്ചഭൂത പ്രതീകാത്മകമായിട്ടാണോ ഈ അഞ്ച് അർച്ചനകൾ..? എന്തായാലും ഞാനിനി ബ്രഹ്മശ്രീ.ഡോക്ടർ.പി.മാലങ്കോടെന്നു വിളിക്കും. ഹ..ഹ..ഹ..
മറുപടിഇല്ലാതാക്കൂകാവ്യ'പൂജ' ഇഷ്ടമായി.
ശുഭാശംസകൾ....
അയ്യോ, അതൊന്നും വേണ്ട. പ്രകൃതിയും (പ്രകൃതിയിലെ പഞ്ചഭൂതങ്ങളും), ദൈവവും (ആരാധനയും) തമ്മില്‍ ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല. എന്നാല്‍, ഓരോന്നിനും ഓരോ രീതി ഉണ്ട്. ആ രീതി, അതിന്റേതായ രീതിയില്‍ ആയിരിക്കണം എന്ന് മാത്രം. എല്ലാം തനിക്കറിയും, മറ്റുള്ളവര്‍ക്ക് അറിയില്ല എന്ന് വിചാരിക്കുന്ന ചിലര്‍, പറയുന്ന ചിലര്‍, പ്രവര്‍ത്തിക്കുന്ന ചിലര്‍ ഉണ്ട്. ബിംബാത്മകമായി ഞാന്‍ അവരെയാണ് ഈ കാവ്യപൂജയിലൂടെ ഉദ്ദേശിച്ചത്. വളരെ നന്ദി, സൌഗന്ധികം.
ഇല്ലാതാക്കൂ''ജല-ഗന്ധ-പുഷ്പ-ധൂപ-ദീപം.’’
മറുപടിഇല്ലാതാക്കൂഈ വാക്കുകള്‍ ഇങ്ങനെ ഒരുമിച്ച് മുന്പ് കൈതപ്രം എഴുതിയ ഒരു ഗാനത്തില്‍ മാത്രമാണ് കേട്ട് പരിചയം .
ചിലര്‍ക്ക് ചെയ്യാനിഷ്ടം , ചിലര്‍ക്ക് ചെയ്യിക്കാനും മറ്റു ചിലര്‍ക്ക് ഇങ്ങനെ വെറുതെ കുറ്റം പറയാനും
അത് തന്നെ. നന്ദി, സുഹൃത്തേ.
ഇല്ലാതാക്കൂഎല്ലാം അറിയാമെന്ന അജ്ഞതയോടെ എവിടേയും,എന്തിലും കയറി ഇടപെടുന്നവരുണ്ട്..
മറുപടിഇല്ലാതാക്കൂഈ കവിത വായിച്ചെങ്കിലും അങ്ങിനെയുള്ളവര്‍ ചിലത് പഠിക്കട്ടെ..ആശംസകള്‍
അത് തന്നെ. നന്ദി, Sir.
ഇല്ലാതാക്കൂഇത്തരം പണ്ഡിതർ ബ്ലോഗിലും വിലസുന്നുണ്ട്. അവരെയൊക്കെ പൂജ്യരാക്കാൻ ഈ "പൂജ" മതിയാവും. നന്ദി ഡോക്ടർ
മറുപടിഇല്ലാതാക്കൂഅത് തന്നെ. നന്ദി, സര്‍..
ഇല്ലാതാക്കൂഞാന് ഈ ബിംബാത്മകമായ കൊച്ചു കാവ്യപൂജ വഴി ഉദ്ദേശിച്ചതും അതുതന്നെ.
ഡോക്ടര്‍,
മറുപടിഇല്ലാതാക്കൂകാവ്യപൂജ നന്നായി. അറിവ് നല്‍കാനും അറിവുള്ളവരെന്ന് ഞെളിയുന്നവര്‍ക്ക് ഒരു താക്കീത് നല്‍കാനും ഇത് ഉപകരിക്കും
നന്ദി, Unnietta.
ഇല്ലാതാക്കൂഎനിക്ക് ഈ പറഞ്ഞതൊന്നും അറിയില്ല.
മറുപടിഇല്ലാതാക്കൂഅമ്മക്ക് വെലി ഇടുമ്പോള്‍ എത്ര തവണ ആവര്തിച്ചതായാലും വീണ്ടും ഇളയത് പറഞ്ഞു തരാതെ ഒന്നും ഓര്‍ക്കാന്‍ കഴിയില്ല.
ഹാ ഹാ അതൊന്നും സാരമില്ലെന്നേ. ഈ ബ്ലോഗ് വായിച്ചത് മറക്കാതിരുന്നാല്‍ മതി. നന്ദി.
ഇല്ലാതാക്കൂസര്വ്വഞ്ജരെന്നു ഭാവിക്കുന്നവര്‍ക്ക് ഒരു കൊട്ട്.കൊള്ളാം.
മറുപടിഇല്ലാതാക്കൂ:) നന്ദി, സര്‍..
ഇല്ലാതാക്കൂപൂജാവിധികള്ക്ക് ഓരോ ചിട്ട വട്ടങ്ങളുണ്ട്.അതങ്ങനെ തന്നെ ചെയ്യുകയും വേണം.ഇന്ന് പൂജയെന്നത് വെറുമൊരു കാട്ടിക്കൂട്ടലോ, ബോധ്യപ്പെടുത്തലോ മാത്രമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എത്ര പരിഷ്കാരിയാണെങ്കിലും സദ്യക്ക് ആദ്യം ആരും പുളിശ്ശേരി ഒഴിക്കാറില്ലല്ലോ...
മറുപടിഇല്ലാതാക്കൂനന്ദി, സുഹൃത്തേ.
ഇല്ലാതാക്കൂനന്നായിട്ടുണ്ട് - പന്ച്ചബൂതങ്ങളെ അടിസ്ഥാനമക്കിക്കൊണ്ടുള്ള പന്ചോപചാര പൂജ
മറുപടിഇല്ലാതാക്കൂഞാന് സ്വശ്രയമാന്ടലില്‍ അങ്ങമായതിനുശേഷം ആണ്
ഇതിന്റെ ഒക്കെ മാഹാത്മ്യം അറിയുന്നത്.
പണ്ട് വീട്ടില്‍ എന്ത് പൂജ ചെയ്യുമ്പോഴും നമ്മുടെ അച്ചന്‍ ആയിരുന്നു
ചെയ്യാറുള്ളത് . പൊതുവെ ഒരു വിചാരം ഉണ്ടായിരുന്നു ആണുങ്ങള്‍ ആണ്
പൂജ ചെയ്യുക എന്ന്. ഇപ്പോള്‍ ആ അന്ധ വിശ്വാസം മാറി.
നന്ദി, മാലക്കുട്ടീ.
ഇല്ലാതാക്കൂഅര്ത്ഥം നിറഞ്ഞ വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള്
Thank u, Sir.
ഇല്ലാതാക്കൂഅപ്പോള് ഞാനും പൂജ ചെയ്യാന്‍ പഠിച്ചു
മറുപടിഇല്ലാതാക്കൂ:) Good. Thanks, Aswathikkuttee.
ഇല്ലാതാക്കൂഅങ്ങനെ ഉള്ളവര ചിലപ്പോൾ
മറുപടിഇല്ലാതാക്കൂഒക്കെ ഗുണം ചെയ്യാറുണ്ട്
..നല്ല പോസ്റ്റ്
നന്ദി, സുഹൃത്തേ.
ഇല്ലാതാക്കൂഅങ്ങനെ ഉള്ളവര ചിലപ്പോൾ
ഒക്കെ ഗുണം ചെയ്യാറുണ്ട്....
തീര്ച്ചയായും. എനിക്ക് ഇങ്ങിനെ ഒരു പോസ്റ്റ് ഇടാൻ സഹായകം ആയല്ലോ. :)