ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഭാരതിടീച്ചര്‍, ക്ലാസ്സില്‍
സോഷ്യല്‍ സ്ററഡീസ് പരീക്ഷാ കടലാസ് പരിശോധിച്ചത് ഓരോന്നായ് വായിക്കുകയാണ്. എന്റെ
ഊഴം എത്തി. കൂടുതല്‍ മാര്‍ക്സ്, പ്രതീക്ഷിച്ചപോലെ
എനിക്കുതന്നെയാണ്. ടീച്ചര്‍: "പ്രത്യേകിച്ച്, ഒരു ചോദ്യോത്തരത്തെ കുറിച്ചു പറയാനുണ്ട്."
“വിക്രമാദിത്യസദസ്സിലെ നവരത്നങ്ങള്‍ (ഒന്‍പത് പണ്ഡിതന്മാര്‍)
ആരൊക്കെയായിരുന്നു?”
ഉത്തരം:
"ധന്വന്തരി ക്ഷപണകാമരസിoഹ
ശങ്കു വേതാളഭട്ടാ ഖടകര്‍പ്പര കാളിദാസ
ഖ്യാതോം വരാഹമിഹരോം നൃപതേ സഭായാം,
രത്നാനിവൈര്‍ വരരുചിം നവ വിക്രമസ്യ:”
ഞാന്‍ ആദ്യം ഒന്ന് മടിച്ചു എങ്കിലും, ഒന്‍പതു
പേരുടെയും പേരുകള്‍ എഴുതുന്നതിനു മുമ്പ്, അച്ഛനില്‍നിന്നും
കേട്ട് പഠിച്ച ശ്ലോകങ്ങളില്‍നിന്നു ഇത് എഴുതുകതന്നെ ചെയ്തു. അതാണ് ടീച്ചര്‍ ഇവിടെ
വായിച്ചത്. ശ്ലോകം എഴുതേണ്ട കാര്യമില്ലെങ്കിലും, എഴുതിയതില്‍
സന്തോഷം ഉണ്ടെന്നു പറഞ്ഞു. മാത്രമല്ല, ഈ വിവരം കൂടെയുള്ള സഹപ്രവര്‍ത്തകരെ
താല്‍പ്പര്യപൂര്‍വ്വം അറിയിക്കുകയുമുണ്ടായി.
ഇനി,
ഈ സ്കൂളുമായി ബന്ധപ്പെട്ടതല്ലെങ്കിലും, എന്റെ
ഗ്രാമത്തെ കുറിച്ചും മരിക്കാത്ത കുറെ സ്മരണകളെ കുറിച്ചുമാണ് ഞാന്‍ എഴുതുന്നത്
എന്നതുകൊണ്ട്, വേറൊന്നുകൂടി പറയുവാന്‍ ആഗ്രഹിക്കുന്നു:
ഞാന്‍ ഹൈസ്കൂളില്‍ ആയഘട്ടത്തില്‍ ഒരിക്കല്‍ അച്ഛന്‍ ആറാം
ക്ലാസ്സിലെയും,
ഏഴാം ക്ലാസ്സിലെയും പരീക്ഷാകടലാസുകള്‍ നോക്കാന്‍ വട്ടം
കൂട്ടുകയായിരുന്നു. പെട്ടെന്ന് മൂപ്പര്‍ക്ക് ഒരു ഐഡിയ. എന്നെ വിളിച്ചു ചോദിച്ചു:
മലയാളവും, സോഷ്യല്‍ സ്ററഡീസും, സയന്‍സും
നീ പഠിച്ച സിലബസ് തന്നെയല്ലേ നോക്ക് എന്ന് പറഞ്ഞു ചോദ്യക്കടലാസ് എന്റെ നേര്‍ക്ക്
നീട്ടി. ഞാന്‍ അത് വാങ്ങി വായിച്ചു നോക്കി, അതെ എന്നും
പറഞ്ഞു. ശരി, നിനക്ക് ഇപ്പോള്‍ വേറെ ജോലിയൊന്നും ഇല്ലല്ലോ?
ഈ കടലാസുകള്‍ ഒക്കെ ഒന്ന് നോക്കിക്കൂടെ? എനിക്ക്
വളരെ താല്‍പ്പര്യം തോന്നി. രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്. ചോദ്യം
വായിച്ചു, എന്നെക്കൊണ്ട് ഉത്തരം പറയിച്ചു, വേണ്ടയിടത്ത് വിവരിച്ചു തന്നു - എങ്ങിനെ എഴുതിയാല്‍ മുഴുവന്‍ മാര്‍ക്ക്,
ഇല്ലെങ്കില്‍ അതിനനുസരിച്ച് എന്നൊക്കെ പറഞ്ഞു തന്നു. ഇങ്ങിനെ,
തുടര്‍ച്ചയായി നാല് വര്‍ഷങ്ങള്‍ ഞാന്‍ അച്ഛനെ സഹായിച്ചു. അച്ഛന്‍
അടുത്ത കൂട്ടുകാരനും, കസിനുമായ കുമാരന്‍ മാസ്റ്റരോട്
മാത്രം വിവരം പറഞ്ഞു. അച്ഛനില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുകയും ചെയ്തു - എന്റെ evaluation-ല്‍ ഒരു കുട്ടിക്കും പരാതി ഒന്നും
ഇല്ലായിരുന്നു എന്ന്. ജീവിതത്തില്‍ എനിക്ക് ആത്മസംതൃപ്തി നേടിത്തന്ന കാര്യങ്ങളില്‍
ഒന്നാണിത്. ഞാനാകട്ടെ, ഇതൊക്കെ എന്റെ അടുത്ത ഒന്ന് രണ്ട്
കൂട്ടുകാരോട് പറയ്കയുമുണ്ടായി. (അവര്‍ അങ്ങിനെ എന്നെ
'മാഷ്' എന്ന് വിളിക്കാന്‍ തുടങ്ങിയത്,
പില്‍ക്കാലത്ത് പലരും അങ്ങിനെതന്നെയാക്കി.) ഇനി, ഇതുമായി ബന്ധപ്പെട്ടു ഒന്ന് രണ്ടു ചെറിയ കാര്യങ്ങള്‍കൂടി കുറിക്കാന്‍
ആഗ്രഹിക്കുന്നു.
ഒരു വിദ്യാര്‍ഥിയുടെ പേര് കേരളകുമാരന്‍ എന്ന് കണ്ടു. ഞാന്‍
ആദ്യമായി കേള്‍ക്കുകയാണ് അങ്ങിനെയൊരു പേര്. അച്ഛനോട് ചോദിച്ചപ്പോള്‍ പറഞ്ഞു: അവന്‍
ജനിച്ചത് കേരളപ്പിറവി ദിനത്തില്‍ ആയതുകൊണ്ടാണ് അച്ഛനമ്മമാര്‍ അങ്ങിനെ ഒരു
പേരിട്ടത്.
ഒരിക്കല്‍, എഴാം ക്ലാസ്സിലെ സോഷ്യല്‍ സ്ററഡീസ്
പേപ്പറില്‍, ഒരു വിദ്യാര്‍ത്ഥി കാര്യമായി ഒന്നും എഴുതിയില്ല.
എന്നാല്‍ ഇങ്ങിനെ എഴുതി:
"മധുമാസമതായി മല്ലികേ
മണമുതിര്‍പ്പു നീയീ വാടിയില്‍
പറയാം കിനാക്കള്‍ ഒരു ഗാനമായ്
വരൂ രാക്കിളികളെ ഈ വാടിയില്‍
തൂമധു തൂകും മലരുകളല്ലേ
ആശകള്‍ നല്‍കും അമ്പിളിയെ....
സാര്‍, ഞാന്‍ ഈ പരീക്ഷക്ക് പഠിച്ചിട്ടില്ല,
അടുത്ത പരീക്ഷക്ക് എഴുതാം, എഴുതാം, എഴുതാം.’’
ഞാന്‍
എന്റെ കയ്യില്‍ ഒന്ന് നുള്ളി നോക്കി. വാസ്തവം തന്നെയാണ്, സ്വപ്നമല്ല.
ആ ഉത്തരക്കടലാസുമെടുത്ത് കോണിപ്പടികള്‍ ഇറങ്ങി താഴെ എത്തി പത്രം
വായിച്ചുകൊണ്ടിരിക്കുന്ന അച്ഛനെ കാണിച്ചു. അച്ഛന്‍ ഒന്ന് പുഞ്ചിരിച്ച ശേഷം,
"പുറത്തു പെന്‍സില്‍ കൊണ്ട് ഒരു ടിക്ക് മാര്‍ക്ക് ഇട്ടു വെക്ക്”
എന്ന് പറഞ്ഞു. സ്കൂള്‍ തുറന്ന ശേഷം ഞാന്‍ അതേപറ്റി അച്ഛനോട്
ചോദിച്ചപ്പോള്‍ മനസ്സിലായി - ഇനി ഇങ്ങിനെ ചെയ്യരുത് എന്ന്
പറഞ്ഞു പുറത്ത് ചെറുതായി ഒരടി പാസ്സാക്കിയിട്ട് കടലാസ്സ് കൊടുത്തു എന്ന്. മറ്റു
കുട്ടികള്‍ക്ക് ഒന്നും പിടികിട്ടിയതുമില്ല!
- =o0o= -
ആദ്യ വായന ... (((0)))
മറുപടിഇല്ലാതാക്കൂആദ്യ വായന! Thanks, my friend.
മറുപടിഇല്ലാതാക്കൂvery good.
മറുപടിഇല്ലാതാക്കൂWelcome. Thanks, my friend.
ഇല്ലാതാക്കൂഞാന് പഠിച്ചിട്ടില്ല എന്ന ഒരു സത്യം എങ്കിലും പറഞ്ഞല്ലൊ.
മറുപടിഇല്ലാതാക്കൂനല്ല ഓര്‍മ്മക്കുറിപ്പുകള്‍
ആശംസകള്‍
ഞാന്‍ പഠിച്ചിട്ടില്ല എന്ന ഒരു സത്യം എങ്കിലും പറഞ്ഞല്ലൊ.
മറുപടിഇല്ലാതാക്കൂനല്ല ഓര്‍മ്മക്കുറിപ്പുകള്‍
ആശംസകള്‍
മറുപടിഇല്ലാതാക്കൂ
ha ha Thank you.
ഇല്ലാതാക്കൂഓര്മ്മക്കുറിപ്പുകള് ഇനിയും പോരട്ടെ .കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂThank you very much, Sir.
ഇല്ലാതാക്കൂകുട്ടി മാഷെ എഴുതിയത് പെരുതിഷ്ട്ടായി അതിനെക്കാള്‍ അച്ഛന്‍ ആ മിടുക്കനെ ഉപദേശിച്ച രീതി ഹൃദയ സ്പര്‍ശി ആയി മാതൃക അധ്യാപകന്‍ !!!
മറുപടിഇല്ലാതാക്കൂThank u very much, Vishnu.
മറുപടിഇല്ലാതാക്കൂഅത്രയെങ്കിലും എഴുതിയല്ലോ.ഈയ്യിടെ ഞാൻ മുഖപുസ്തകത്തിൽ ഒരു ഉത്തരക്കടലാസിന്റെ ഫോട്ടൊകോപ്പി കണ്ടു. ചോദ്യം റസിസ്റ്റർ, കപ്പാസിറ്റർ, ഇന്റക്ടർ സർക്ക്യൂട്ടിന്റെ വാല്യു കാണാനാണ്. ഉത്തരമായി ആദ്യം ചോദ്യം തന്നെ അപ്പടി പകർത്തി പിന്നെ ഷാരൂഖാനും, കാജോളും, അമ്രേഷ്‌പൂരിയും, അമിതാബച്ചനുമൊക്കെയായി രംഗപ്രവേശം. ഒരു ഫുൾ പേജ് നിറയെ സിനിമാ കഥ എഴുതിയതിന് കിട്ടി നാല് മാർക്ക്.
മറുപടിഇല്ലാതാക്കൂഹ ഹ അങ്ങിനെ പല തമാശകളും ഇപ്പോഴും നടക്കുന്നുണ്ട്. നന്ദി, സര്‍.
ഇല്ലാതാക്കൂഎരിവും പുളിയും,മധുരവും,കയ്പും അനുഭവിച്ച ഗതകാലസ്മരണകള്‍ നന്നായി പകര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു ഡോക്ടര്‍ക്ക്.
മറുപടിഇല്ലാതാക്കൂആശംസകള്
Thank you, Sir.
ഇല്ലാതാക്കൂരസകരമായ അനുഭവങ്ങള്‍ ..നല്ല കുട്ടിയുടെ കാലങ്ങള്‍ ..ആശംസകള്‍
മറുപടിഇല്ലാതാക്കൂThank you, Sir.
ഇല്ലാതാക്കൂരസകരമായ അനുഭവങ്ങള്‍... ആശംസകള്‍..ഏട്ടാ
മറുപടിഇല്ലാതാക്കൂസമയം കിട്ടുന്നതിനു അനുസരിച്ച് വന്നു വായിക്കും എന്നറിയാം. സന്തോഷം, നന്ദി, ആശ്വതിക്കുട്ടീ.
ഇല്ലാതാക്കൂ