2013, മാർച്ച് 15, വെള്ളിയാഴ്‌ച

ഈ ജോമോന്റെ ഒരു കാര്യം...... (നര്‍മ്മം)




ഒന്ന്രണ്ട്  നര്മ്മാനുഭവങ്ങളാണ് ഞാന്‍ ഇവിടെ കുറിക്കുന്നത്. കുറച്ചെങ്കിലും ഒരു നര്മ്മാനുഭവം വര്‍മ്മത്തില്‍ കൊള്ളുമ്പോളാണല്ലോ നര്മ്മഭാവന ഉരുത്തിരിഞ്ഞു വരുന്നത്. അപ്പോള്‍, തല്ക്കാലം എന്റെ ഭാവനേ, നീ അവിടെ നില്‍ക്കുക. (തെറ്റിദ്ധരിക്കരുതേ, സാക്ഷാല്‍ ഭാവനയെയാണ് ഞാന്‍ വിളിച്ചത്‌, അല്ലാതെ ഒരു ഭാവനയുമായും ഭവാനിയുമായും എനിക്കടുപ്പമില്ല - ഞാന്‍ ഒരു പാവം പാവം രാജകുമാരന്‍, അല്ല, പ്രേമകുമാരന്‍ ആണേ. :)

വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈയിൽ  (അന്ന് ബോംബെ) ഒരാഫീസില്‍ ജോലി നോക്കുമ്പോള്‍ തന്നെ, ഞാന്‍ Alternative Medicine പഠിച്ചു പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. (പിന്നീട്, ജോലി വിട്ടു, ക്ലിനിക്‌ തുറന്നു പ്രാക്ടീസ് തുടങ്ങി.) എന്റെ ബോസ്സ് അടക്കം അവിടെയുള്ള ഒരുവിധം എല്ലാ സ്ടാഫും പലപ്പോഴായി ലഞ്ച് ടൈമില്‍  എന്നെ കണ്സല്റ്റ് ചെയ്യാൻ  വന്നിരുന്നു.

ഇനി, ഞാന്‍ കഥയിലെ നായകനെ പറ്റി പറയട്ടെ. Mr. Joe D’Penha. ജോ, പില്‍ക്കാലത്ത്‌ ഓസ്ട്രലിയയില്‍ പോയി അവിടെത്തന്നെ കൂടി എന്ന് കേട്ടു. മംഗലാപുരത്തുകാരന്‍, നല്ല ഉയരമുള്ള പ്രകൃതം - അമിതാബ് ബച്ചനെപോലെ. അന്നത്തെ അമിതാബിനെപോലെ മൂക്കിനു താഴെ 'അതു'മില്ല. ഏത്‌ എന്നത് അണ്ടർസ്റ്റുഡ്! അമിതാബിനെപ്പോലെ ചിരിക്കുക മാത്രമല്ല, ചിരിച്ചു മയക്കിക്കളയുകകൂടി ചെയ്യും. ഒരിക്കല്‍, ഒരു സഹപ്രവര്‍ത്തകയോട് അവള്‍ ബാത്‌റൂമിലേക്ക്‌ പോകുമ്പോള്‍, ചിരിച്ചുകൊണ്ട് ചോദിക്കുന്നത് കേട്ടു:

“May I come?”

“You, Stupid”
എന്ന ഓമനത്തം തുളുമ്പുന്ന മറുപടി  കേട്ട ശേഷവും ജോ, മൈ പ്ലെഷർ  എന്ന് പറഞ്ഞു ചിരിക്കുന്നത് കണ്ടു! ഇപ്പോള്‍, ആളെപ്പറ്റി ഒരു ഏകദേശരൂപം പിടി കിട്ടിയില്ലേ?

ജോവിനെ പോലെ കുറച്ചു രോഗികളെ കിട്ടിയാല്‍ എന്റെ കുടുംബം രക്ഷപ്പെടുമെന്നു എന്നോട് ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞിരുന്നു. അതെന്തായിരുന്നെന്നു നോക്കാം.

ജോമോന്‍ -  മലയാളി സുഹൃത്തുക്കള്‍ അയാളെ ഈ ചെല്ല പേരില്‍ വിളിക്കും - എന്റടുത്തു  വന്നു.


"
ആര്‍ക്കാ?", ഞാന്‍ ആരാഞ്ഞു.

"
എനിക്ക് തന്നെ." നിര്‍നിമേഷനായി ജോവിന്റെ മറുപടി

അപ്പോള്‍ അതാണ് കാര്യം. കുറെ ദിവസമായി ഓഫീസില്‍ ഇയാളെ ചുറ്റി പറ്റി ചില നാടകരംഗങ്ങള്‍ കാണുന്നുണ്ട്. പാവത്തിന് ഓര്‍മക്കുറവിന് ചികിത്സ വേണ്ടിവന്നിരിക്കുന്നു.

ഞാന്‍ വിവരിച്ചു: "ഞങ്ങളുടെ സിസ്റ്റത്തില്‍ രോഗത്തിനല്ല ചികിത്സ, എന്നാല്‍ രോഗിക്ക് ആണ്. രോഗിയുടെ ശാരീരികവും മാനസികവും ആയ എല്ലാ ലക്ഷണങ്ങളും കണക്കില്‍ എടുത്ത് ഒരു മുഴുവന്‍ ചികിത്സ (holistic treatment) അതാണ് ശരിയായ ശാസ്ത്രീയ ചികിത്സ. രോഗത്തിനുള്ള പ്രസ്തുത മരുന്നിന്റെ കൂടെ വേറെയും മരുന്നുകള്‍ കഴിക്കേണ്ടി വരും".

ജോമോന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: "മുജ്ഹേ കുച്ച് നഹി ജാന്‍താ യാര്.  ജോ കർ സക്താ ഹേ, വൊ കരോനാ, കരോ പ്ലീസ് " (എനിക്കതൊന്നും അറിയില്ല, എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ അത് ചെയ്യൂ  പ്ലീസ്)

ഞാന്‍ തല്‍ക്കാലം രണ്ടു മരുന്നുകള്‍ കഴിക്കാന്‍ ഉപദേശിച്ചു - ഒന്ന് കാലത്തും, പിന്നൊന്ന് വൈകീട്ടും.

പത്തു ദിവസങ്ങള്ക്ക്  ശേഷം, ഞാന്‍ ജോവിനോട് മരുന്ന് കഴിക്കല്‍ എങ്ങിനെയുണ്ട് എന്നാരാഞ്ഞു. "ഇതനാ നഹീ സോചാ യാര്‍, കമാല്‍ കി ഫരക് ഹേ (ഇത്രയും ഞാന്‍ വിചാരിച്ചില്ല എന്റെ ചങ്ങാതീ,  അത്ഭുതകരമായ വ്യത്യാസം!) " ജോ തുടര്‍ന്നു: "പക്ഷെ, ഒരു പ്രശ്നം - രണ്ടു ദിവസം മുമ്പ് കാലത്തെ മരുന്ന് കഴിച്ച ശേഷം അത് എവിടെ വെച്ചെന്ന് മറന്നു! " അതേത്തുടര്‍ന്ന് തന്റേതു മാത്രമായ ആ ചിരിയും!

തീര്‍ച്ചയായും, ജോയ്ക്ക്  മരുന്നുകള്‍ ഉപകാരപ്പെട്ടു എന്ന് സാക്ഷികള്‍ പിന്നീട് പറയുകയുണ്ടായി.


അങ്ങിനെയിരിക്കെ, ഇനിയൊരിക്കല്‍, ജോമോന്‍ വളരെ ഗൌരവമായ ഒരു കാര്യവുമായി വന്നു. പുള്ളിക്കാരന്റെ കുടി നിര്‍ത്തണം. ഈ 'കുടി' നിര്‍ത്തണം എന്ന് തോന്നിയത്‌ ജോക്ക് തന്നെയാണ്. ഓക്കേ. ഞാന്‍ റെഡി. വിവരങ്ങള്‍ മനസ്സിലാക്കിയ ശേഷം, ഞാന്‍ മരുന്നുകള്‍ എഴുതി കൊടുത്തു. ജോ നന്ദി പറഞ്ഞു, സംതൃപ്തിയോടെ നടന്നു നീങ്ങി. പോയ ആള്‍, seconds-ല്‍ തിരിച്ചു വന്നു, എന്റെ മുമ്പില്‍ സംശയിച്ചു നിന്നു.

“Yes, Joe. What happened?”

“Can I………”

“Carry on”

“Can I continue taking my medicine (whisky) while I take your medicines?”

ഞാന്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരുന്ന ആ ദുര്‍ബല നിമിഷത്തില്‍, ജോമോന്‍ തന്റെ സുപ്രസിദ്ധമായ ആ ചിരിയും പാസാക്കി നടകൊണ്ടു.

29 അഭിപ്രായങ്ങൾ:

  1. ഡോക്ടര്‍ ലക്ഷ്യമിട്ടപോലെ മര്‍മ്മത്തില്‍ കൊള്ളുന്ന തരത്തില്‍ തന്നെയായി നര്‍മ്മഭാവന.
    ജോമോന്‍റെ അസ്ത്രം ഏറ്റതും......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ചങ്കരന്‍ തെങ്ങേല്‍ തന്നെ.... അല്ലേ ഏട്ടാ

    മറുപടിഇല്ലാതാക്കൂ
  3. ആദ്യം വന്നു വായിച്ചു കമെന്റ് ഇട്ടതിൽ അതിയായ സന്തോഷം, സർ. നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. അങ്ങനെ ജോമോന്‍ നന്നായി
    ജോമോന്റെ കഥയും നന്നായി

    മറുപടിഇല്ലാതാക്കൂ
  5. ഇത്തരം "ജോ" മാര്‍ ചുറ്റിലും കാണാം. അവര്‍ക്ക് ചുറ്റുമുള്ളവരെ രസിപ്പിക്കുന്നവര്‍. അവരുടെ മനസ്സ് ആരറിയുന്നു.....

    മറുപടിഇല്ലാതാക്കൂ
  6. ചങ്കരൻ പിന്നേം തെങ്ങേൽത്തന്നെ... അവിടേം കിട്ടുമല്ലോ മറ്റവൻ..!!! ഹ..ഹ..ഹ..

    നർമ്മം കലക്കി...

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, എന്നും തെങ്ങിന്മേൽ തന്നെ. ''മറ്റവൻ'' അവിടെയും ഇട്ടും. എവിടെ? മുംബൈയിൽ. അവിടെ കിട്ടാത്തത് ഉണ്ടോ?
      നന്ദി, സുഹൃത്തേ.

      ഇല്ലാതാക്കൂ
  7. മര്‍മ്മത്തില്‍ കൊള്ളുന്ന നര്‍മ്മഭാവന.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. പ്രേമേട്ട നര്മ്മ ഭാവന നന്നായി ..ഒരു കാര്യത്തിൽ സന്തോഷമുണ്ട് നമ്മുടെ നായകന ജോ മോനും മീശ ഇല്ലല്ലേ ?? അതിനു അങ്ങേരു വല്ല മരുന്നും ഉപയോഗിച്ചതായി എങ്കിൽ സഹായിക്കണം എന്റെ ഒരു കൂട്ടുകാരനാണ് !! വീണ്ടും ശുദ്ധ ഹസ്യവുമായി വരിക !!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, വിഷ്ണു.
      ഇല്ല, മീശ, ഹിന്ദി നടന്മാരെപ്പോലെ, വേണ്ട എന്ന് വെക്കുകയാണ്. അത് ദിവസേന ചെയ്യും. മീശ ഇല്ലാത്ത ജോ സുന്ദരൻ തന്നെ.

      ഇല്ലാതാക്കൂ
  9. ജോമോനോട് എന്തോ ഒരിഷ്ടം എനിക്കും തോന്നുന്നു.....

    മറുപടിഇല്ലാതാക്കൂ
  10. മരുന്നോ നല്ല മരുന്ന്‌ ! കുപ്പി മരുന്ന്‌ ! ഈ നർമ്മം ലഹരിയും പകർന്നു.

    മറുപടിഇല്ലാതാക്കൂ
  11. ഹ ഹ ..മറവികള്‍ പലവിധമുലകില്‍ സുലഭം :-)

    മറുപടിഇല്ലാതാക്കൂ
  12. ആ ജോമോന്‍ എന്ന കഥാപാത്രത്തെ മറക്കാന്‍ കഴിയുന്നില്ല.അധികമൊന്നും പറഞ്ഞില്ലെങ്കിലും ഒരു വലിയ ചിത്രം മനസ്സില്‍ പതിഞ്ഞു.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. ഹ ഹ നല്ല ചിരി മരുന്ന്..മറവികള്‍ പലവിധമുലകില്‍ സുലഭം

    മറുപടിഇല്ലാതാക്കൂ
  14. വളരെ വ്യത്യസ്തരായ കഥാപാത്രങ്ങള്‍ താങ്കളുടെ ഗാലറിയില്‍ ഇരിപ്പാണല്ലോ!
    നന്നായിരിയ്ക്കുന്നു...
    ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  15. "പക്ഷെ, ഒരു പ്രശ്നം - രണ്ടു ദിവസം മുമ്പ് കാലത്തെ മരുന്ന് കഴിച്ച ശേഷം അത് എവിടെ വെച്ചെന്ന് മറന്നു!

    മറവിക്ക് മരുന്ന് കഴിച്ചു കുറെ നാൾ കഴിഞ്ഞു രോഗി പറഞ്ഞ മറുപടി ഫലിത ബിന്ദുക്കളിൽ ഇടാൻ കൊള്ളാം ഡോക്ടര

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. ഏതായാലും കുറെനാൾ കഴിഞ്ഞു പുള്ളി പറയുകതന്നെ ചെയ്തു - തുമാരാ വോ ദവാ അച്ചാ കാം കിയാ. (നിങ്ങളുടെ ആ മരുന്ന് നല്ലപോലെ വര്ക്ക് ചെയ്തു)

      ഇല്ലാതാക്കൂ
  16. "കുടി" നിർത്താൻ മരുന്നും വാങ്ങി ജോമോൻ ഡോക്ടറോട് ചോദിച്ചു ,"ഇത് "കുടിച്ചതിനു" ശേഷമോ അതോ "കുടിക്കും" മുന്പോ? അതാണ്‌ നടന്നത് അല്ലെ ഡോക്ടര
    നല്ല ശുദ്ധ ഹാസ്യം
    ഇനിഒയും വരുമല്ലോ ഇതേപോലെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത് അങ്ങിനെതന്നെ നടന്ന സംഭവമാണ്. ആൾ ഒരു രസികൻ. ഒരു ദിവസം വന്നില്ല എന്ന് വെച്ചാൽ എല്ലാവരും തിരക്കും - പുള്ളിക്ക് എന്ത് പറ്റി എന്ന്. ഇന്നും ആ കഥാപാത്രം മുന്നില് വന്നു ചിരിച്ചുനില്ക്കുംപോലെ തോന്നുന്നു.
      ബ്ലോഗ്‌ വായിച്ചു കമെന്റിയതിൽ സന്തോഷം, നന്ദി.

      ഇല്ലാതാക്കൂ

.