Blog post No: 138 -
ബാലസാഹിത്യം
ധന്യമായ ജീവിതം
(ഗദ്യകവിത)
എല്ലാ ശരികൾക്കുമായി
നന്മയെന്ന വാക്കെടുക്കൂ,
എല്ലാ തെറ്റുകൾക്കുമായി
തിന്മയെന്നതും.
നന്മ
തിന്മയായി
പലപ്പോഴും
തെറ്റിദ്ധരിക്കപ്പെടുന്നു.
തെറ്റിദ്ധാരണ
നീങ്ങേണമെങ്കിൽ
മനസ്സിലാക്കാനുള്ള
ക്ഷമയാണാവശ്യം.
ക്ഷമയോ
എല്ലാവർക്കുമില്ലാത്തപ്പോൾ,
ചിലരെങ്കിലുമതിൽ
അനുഗ്രഹീതർ.
ചിലരനുഗ്രഹീതരായ് ജനിക്കുന്നു,
ചിലരിലനുഗ്രഹം ചൊരിയപ്പെടുന്നു;
ഇങ്ങനെയനുഗ്രഹീതരായവർ
ജീവിതമെന്തെന്നു പഠിച്ചവർ.
ജീവിതമെന്തെന്നു പഠിച്ചവർക്കോ
ജീവിതവിജയം സുനിശ്ചിതം.
ജീവിതവിജയമെന്നാൽ
ധന്യമായ ജീവിതം!
ധന്യമായ ജീവിതം
സുഖകരമാകണമെന്നില്ല;
ആ ജീവിതം മറ്റുള്ളവർക്കായി
സമർപ്പിക്കപ്പെട്ടതത്രേ!
നന്മയുടെ പ്രകാശം പരത്തുന്ന വരികള്‍
മറുപടിഇല്ലാതാക്കൂനല്ല ചിന്തകള്‍ ഡോക്ടര്‍
ആശംസകള്‍
Thanks, Chettaa.
ഇല്ലാതാക്കൂvery nice poem!!
മറുപടിഇല്ലാതാക്കൂThanks, Habeeba.
ഇല്ലാതാക്കൂധന്യമായ ജീവിതം സുഖകരമാകണമെന്നില്ല;
മറുപടിഇല്ലാതാക്കൂആ ജീവിതം മറ്റുള്ളവർക്കായി സമർപ്പിക്കപ്പെട്ടതത്രേ!
ഇതാണ് സത്യം. പലരും അത് മനസ്സിലാക്കുന്നില്ല.
Thank you, Dasettaa.
ഇല്ലാതാക്കൂധന്യമായ ജീവിതം സുഖകരമാകണമെന്നില്ല;
മറുപടിഇല്ലാതാക്കൂആ ജീവിതം മറ്റുള്ളവർക്കായി സമർപ്പിക്കപ്പെട്ടതത്രേ!
Love it
Thanks, Dr.
ഇല്ലാതാക്കൂനന്നായി
മറുപടിഇല്ലാതാക്കൂThank u, Sir.
ഇല്ലാതാക്കൂസമർപ്പണം ധന്യമായി
മറുപടിഇല്ലാതാക്കൂThanks, Baiju.
ഇല്ലാതാക്കൂനന്മ തിന്മയായി തെറ്റിദ്ധരിക്കപ്പെടുന്നതുപോലെ തിന്മ നന്മയായും തെറ്റിദ്ധരിക്കപ്പെടുന്നു. അതാണ് ഈ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്
മറുപടിഇല്ലാതാക്കൂThanks, Sir.
ഇല്ലാതാക്കൂധന്യമായ വാക്കുകള്‍
മറുപടിഇല്ലാതാക്കൂആ ജീവിതം മറ്റുള്ളവർക്കായി
മറുപടിഇല്ലാതാക്കൂസമർപ്പിക്കപ്പെട്ടതത്രേ!
ഗാന്ധിജിയെപ്പോലെ.അല്ലെ.
നല്ല ചിന്ത.
Thanks, madam.
ഇല്ലാതാക്കൂGood thoughts...
മറുപടിഇല്ലാതാക്കൂThanks, Anu Raj.
ഇല്ലാതാക്കൂഇനിയും വരട്ടെ ഇത്തരം നല്ല ചിന്തകൾ
മറുപടിഇല്ലാതാക്കൂOK. Thanks.
ഇല്ലാതാക്കൂശരികളും തെറ്റുകളും ഇടകലര്‍ന്ന ജീവിതത്തില്‍, തിരിച്ചറിവിന് വേണ്ടി മാത്രമല്ലേ നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയൂ..
മറുപടിഇല്ലാതാക്കൂആശംസകള്. സര്‍.
Athe. Thank u....
ഇല്ലാതാക്കൂക്ഷമയുണ്ടെങ്കിൽത്തന്നെ ജീവിതം കുറെയൊക്കെ അനുഗ്രഹീതമായിത്തീരുമെന്നു തോന്നുന്നു.
മറുപടിഇല്ലാതാക്കൂനല്ല രചന
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ...
Nanni, suhruthe.
ഇല്ലാതാക്കൂ