2013, നവംബർ 1, വെള്ളിയാഴ്‌ച

കേരളപ്പിറവി - ഓര്‍മ്മക്കുറിപ്പുകള്‍.

Blog Post No: 130 - 
കേരളപ്പിറവി - ഓര്‍മ്മക്കുറിപ്പുകള്‍.

കേരളപ്പിറവി എന്ന് കേള്ക്കുമ്പോഴെല്ലാം ഞാൻ ഓര്ക്കുന്ന ഒരു കാര്യമുണ്ട്: വർഷങ്ങൾക്കുമുമ്പ്, അച്ഛൻ കുട്ടികളുടെ പരീക്ഷാ കടലാസുകൾ പരിശോധിക്കുന്ന ഒരു സന്ദര്ഭം. താല്പ്പര്യപൂര്വ്വം ഞാനും അടുത്തിരിക്കും.  കുട്ടികളുടെ കടലാസുകൾ നിവര്ത്തി നോക്കും. ഓരോരുത്തര്ക്കും ഈ അദ്ധ്യാപകൻ എത്ര മാര്ക്ക് വീതം കൊടുക്കുന്നുണ്ട് എന്നൊക്കെ അറിയണമല്ലോ.  അപ്പോൾ, അതാ ഒരു കുട്ടി - പേര്: കേരളകുമാരൻ!  ആകാംക്ഷയോടെ അച്ഛനോട് ചോദിച്ചു - എന്താ ഈ കുട്ടിയുടെ പേര് ഇങ്ങനെ?  അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു - അതോ, അവൻ ജനിച്ചത് കേരളം ജനിച്ച (കേരളപ്പിറവി) ദിവസത്തിൽ ആയതുകൊണ്ട് അവന്റെ അച്ഛനമ്മമാർക്ക് അങ്ങിനെ തോന്നി.  കേരളാ, കേരളാ എന്നാ വിളിക്ക്വാ. കണ്ടിട്ടില്ലാത്ത ആ സുഹൃത്തിനും, എല്ലാ കേരളീയസുഹൃത്തുക്കള്ക്കും ആശംസകൾ.  

***

അച്ഛന്‍ പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ്. "നമ്മള്‍ ഒന്ന്" എന്ന ഒരു പഴയ സിനിമയെപ്പറ്റി. ഞാന്‍ കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല - വളരെ പഴയ സിനിമ ആയതുകൊണ്ട്. കേരള സംസ്ഥാനം രൂപം കൊണ്ട ദിവസം, രാവുണ്ണിമാസ്റ്റര്‍ - തിരുവഴിയാട് (പാലക്കാട്) സ്കൂളിലെ അന്നത്തെ ഹെഡ്മാസ്റ്റര് - ചിരിച്ചുകൊണ്ട് സ്കൂളിനകത്ത് നിന്നും പുറത്ത്, റോഡിലേക്കിറങ്ങി അച്ഛന് കൈ കൊടുത്തിട്ട് പറഞ്ഞുവത്രേ:

"മാഷേ നമ്മള്‍ ഒന്ന്." കാരണം, തിരുവഴിയാട് കൊച്ചി സംസ്ഥാനത്തും, അച്ഛന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍ (മൂലങ്കോട് - തിരുവഴിയാട് നിന്നും ഏതാനും കി. മീ. അകലെ) മലബാറിലും ആയിരുന്നു!

ഇത് പറയുമ്പോള്‍, എനിക്ക് തോന്നുകയാണ്: ഇന്ന് നമ്മള്‍ കേരളീയര്‍/മലയാളികള്‍ എന്ന് പറയുന്നവര്‍ കുറെ വരഷങ്ങള്‍ക്ക് മുമ്പ് കൊച്ചിക്കാരായിരുന്നു, മലബാറുകാരായിരുന്നു, തിരുവതാംകൂര്‍കാരായിരുന്നു! കേരളം വിജയിക്കട്ടെ! മലയാളി വിജയിക്കട്ടെ!


12 അഭിപ്രായങ്ങൾ:

  1. ഒന്നായി പണ്ട്
    ഇപ്പൊ രണ്ടും മൂന്നും ആകാൻ വീണ്ടും കൊതിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. എന്റെ മുത്തശ്ശസഹോദരന്മാർ മൂന്ന് പേരും
    കല്ല്യാണിച്ചിരിക്കുന്നത് മലബാർ,കൊച്ചി ,തിരുവിതാംകൂർ
    എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നായിരുന്നൂ...!

    മറുപടിഇല്ലാതാക്കൂ
  3. Ennalum thekkan ,vadakkan enninganeyokkeyulla verthirivundallo...

    മറുപടിഇല്ലാതാക്കൂ

.