[ ഞാൻ കുറെ മുമ്പ് ഗദ്യകവിതാരൂപത്തിൽ
എഴുതിവെച്ചവയിലൊന്ന്.
ഇന്ന് ഗദ്യകവിതകളെല്ലാം
കവിതകൾ എന്ന പേരില്ത്തന്നെയാണ്
പറയപ്പെടുന്നത്.
മുൻകൂർ ജാമ്യം: കവിതകളിലെ ''ഞാൻ'' ഒരു നായക കഥാപാത്രമാണ്;
എഴുതിയ ആൾ അല്ല :)
]
എന്റെ
പ്രിയപ്പെട്ടവളേ, മനസ്വിനീ,
നീ എവിടെയാണെങ്കിലും
എന്റെ മാനസം
നിന്റെകൂടെത്തന്നെയായിരിക്കും;
എന്റെ
മനക്കണ്ണിൽ നിന്നെ ഞാൻ ദർശിക്കും;
നിന്റെ
സ്വരം ഞാനെന്നും ശ്രവിക്കും;
നിന്റെ
ഗന്ധം ഞാനെന്നും ശ്വസിക്കും;
എന്റെ സ്വപ്നത്തിൽ നമ്മുടെ അധരങ്ങളെന്നും
ചുംബനങ്ങളിലേര്പ്പെട്ടുകൊണ്ടിരിക്കും;
പ്രേമ-ദാഹപരവശനായ
ഞാൻ
നിന്റെ
പൂമേനിയിൽ പടര്ന്നു കയറും;
ഞാനെന്നും
നിനക്കുവേണ്ടി പ്രാര്ത്ഥിക്കുന്നു;
കാരണം, 'നീ'' ഇല്ലെങ്കിൽ ''ഞാൻ'' ഇല്ല;
എന്റെ
മനസ്സിലെ ഈ മൃദുലവിചാരങ്ങൾ
ഊര്ജ്ജമായെന്നെ
മുന്നോട്ടു നയിക്കും;
ഞാൻ നിന്നെ
ഇനി കാണുന്നതുവരെയീ
ഊര്ജ്ജമെന്നും
എന്നിലുണ്ടാവാൻ പ്രാര്ത്ഥിക്കുന്നു.
-=o0o=-
-=o0o=-
നെടുവീർപ്പിലെ,ചുടുകാറ്റിനോ..
മറുപടിഇല്ലാതാക്കൂഇമയോരമൂറും കണ്ണീരിനോ
കദനങ്ങളാക്കാൻ കഴിയില്ല തെല്ലും
കനവിന്റെ കനിയായ്,നീ നിൽക്കവെ..!
ഈ പ്രണയകാവ്യത്തിനു ഭാവുകങ്ങൾ..
ശുഭാശംസകൾ...
എന്റെ വരികള്ക്ക് അഭിപ്രായമായി മനോഹരമായ വരികൾ..... എന്നും ഇത്തരം വിലയേറിയ അഭിപ്രായങ്ങൾ പറയുന്നതിൽ സന്തോഷമുണ്ട് സുഹൃത്തേ, നന്ദിയും.
ഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂThank you, Sir.
ഇല്ലാതാക്കൂപ്രണയമിറ്റുന്ന വരികള്‍
മറുപടിഇല്ലാതാക്കൂപ്രണയാര്ദ്രം
മറുപടിഇല്ലാതാക്കൂThanks, Neelima.
ഇല്ലാതാക്കൂപ്രണയമയം
മറുപടിഇല്ലാതാക്കൂThank you, Ajithbhai.
ഇല്ലാതാക്കൂമനോഹരമായ ഈ രചനയക്ക് മുൻകൂർ ജാമ്യത്തിന്റെ യാതൊരാവശ്യവുമില്ല ഡോക്ടർ.
മറുപടിഇല്ലാതാക്കൂThank you, Sir.
ഇല്ലാതാക്കൂപ്രണയകാവ്യത്തിനു ഭാവുകങ്ങൾ..
മറുപടിഇല്ലാതാക്കൂഇനി കാണുന്നതുവരെയീ
മറുപടിഇല്ലാതാക്കൂഊര്ജ്ജമെന്നും എന്നിലുണ്ടാവാൻ പ്രാര്ത്ഥിക്കുന്നു.
Thank you, my friend.
ഇല്ലാതാക്കൂ"ഞാൻ നിന്നെ ഇനി കാണുന്നതുവരെയീ
മറുപടിഇല്ലാതാക്കൂഊര്ജ്ജമെന്നും എന്നിലുണ്ടാവാൻ പ്രാര്ത്ഥിക്കുന്നു."
ഒപ്പം അക്കാകുക്കയും പ്രാര്‍ഥിക്കുന്നു;
ഡോക്ടര്‍ സാറിന് വേണ്ടി..!!
ഇതുപോലുള്ള പ്രണയമൂറുന്ന വരികള്‍ സൃഷ്ടിക്കാനും
എന്നെപ്പോലുള്ളവര്‍ക്ക് പ്രചോദനം ആവാനും...
ക്ഷേമാശംസകള്‍..
Thank you v much, Akkakukka.
മറുപടിഇല്ലാതാക്കൂകവി യാതൊരു മുന്കൂര് ജാമ്യവും എടുക്കാന് പാടില്ല...കവിതയിലെ ഞാന് ഞാനല്ല...എന്നെക്കുറിച്ച് ഞാനെഴുതുന്നതല്ല....നിന്നെക്കുറിച്ച് ഞാനെഴുതുന്നതാണ്...പ്രണയകവിതയ്ക്ക് ആശംസകള്
മറുപടിഇല്ലാതാക്കൂമുന്കൂര് ജാമ്യo :)
ഇല്ലാതാക്കൂThanks, Anj Raj.
കവിത എത്ര നന്നായാലും ഒരു ജാമ്യം ഇപ്പോഴും കയ്യിലുള്ളത് നല്ലതാ, കാരണം നമ്മുടെ കാര്യം നമ്മലല്ക്കല്ലേ അറിയൂ കല്യാണം... കഴിച്ചതാ എന്ന്നു പറഞ്ഞാൽ തന്നെ അതിലും വല്യ ജാമ്യമില്ല ഡോക്ടറെ
മറുപടിഇല്ലാതാക്കൂha haa Thank u v much.
ഇല്ലാതാക്കൂ