2013, ജനുവരി 9, ബുധനാഴ്‌ച

ഞാന്‍ പുണ്യവാളന്‍ - മധു എന്ന പ്രിയ സുഹൃത്ത് ആദരാഞ്ജലികള്‍)


ഞാന്‍ പുണ്യവാളന്‍ - മധു എന്ന പ്രിയ സുഹൃത്ത്

ആദരാഞ്ജലികള്‍)) ]]




എന്റെ പ്രിയ സുഹൃത്തേ, ഞാന്‍ എന്താണീ കേട്ടത്?  എന്നും നിറഞ്ഞു നിന്നിരുന്ന, തിളങ്ങി നിന്നിരുന്ന നീ ഇന്ന് ഇല്ല എന്നോ?  രചനകളില്‍ പലതിലും, ഒളിപ്പിച്ചു വെച്ച  നിന്റെ വേദനയും മരണമെന്ന സത്യവും നീ ആന്തരികമായി പ്രകടമാക്കിയിരുന്നു.  എല്ലാം ഇതിനു വേണ്ടി ആയിരുന്നോ? 

പ്രേമേട്ടാ എന്ന വിളിയുമായി ഇനി നീ വരില്ല. നിന്റെ ജനശ്രദ്ധയാര്‍ന്ന ബ്ലോഗുകള്‍ വായിക്കാന്‍ ഇനി സാധിക്കില്ല.  നീ കര്‍മ്മനിരതനായിരുന്നു.  നിന്റെ വേര്പാട് ഞങ്ങള്‍ സുഹൃത്തുക്കളെ വല്ലാതെ വിഷമിപ്പിക്കുന്നു.  കൂടുതല്‍ ഒന്നും എഴുതാന്‍ തോന്നുന്നില്ല.  മനസ്സില്‍ ദു:ഖം ഉരുണ്ടുകൂടി ആകെ അസ്വസ്ഥമാകുന്നു.  കണ്ണുനീര്‍ ഉരുണ്ടുകൂടുന്നു.  കൈവിരലുകള്‍ ചലിക്കാന്‍ മടികാണിക്കുന്നു.

അതെ,
കണ്ടുകണ്ടങ്ങിരിയ്ക്കും  ജനങ്ങളെ 
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍....  

നീ ഓര്‍മ്മകളില്‍ എന്നും ജീവിക്കും.  നിന്റെ കൂട്ടുകാര്‍ ഒരിക്കലും നിന്നെ മറക്കില്ല.  നിന്റെ ബ്ലോഗുകള്‍ - കാലികപ്രസക്തമായവ പ്രത്യേകിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. 

നിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.

- നിന്റെ പ്രേമേട്ടന്‍

News:
http://boolokam.com/archives/83300

22 അഭിപ്രായങ്ങൾ:

  1. ente kunjaniyante ellaaypolum ulla marupadi...COOOOOL..
    ini avante santhwana vaakkukal naam kelkkilla...innu raavile 6 mani muthal karanjittaakaam vallaathe thala vedanikkunnu doctor..
    enikkini vaakkukal illa..

    മറുപടിഇല്ലാതാക്കൂ
  2. ആദരാഞ്ജലികള്‍!

    ഹാഷിമിന്റെ മെയിലിലൂടെയാണ് സംഭവം അറിഞ്ഞത്.

    മറുപടിഇല്ലാതാക്കൂ
  3. പ്രിയപ്പെട്ട ഡോക്ടര്‍,
    ശ്രീമതി നളിനകുമാരിയാണ് വിവരം നല്‍കിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വന്തം 
    അവശതകളെക്കുറിച്ച് മധു എഴുതിയിരുന്നു. കമ്പ്യുട്ടറിന്‍റെ മൌസ് ഉപയോഗിക്കാന്‍പോലും 
    കഴിയുന്നില്ല, കുറച്ചു ദിവസത്തെ വിശ്രമം വേണ്ടി വരും എന്നൊക്കെ കുറിച്ചു വെച്ചപ്പോള്‍ 
    എന്നെന്നേക്കുമായി വിശ്രമിക്കാന്‍ പോവുകയാണെന്ന് അറിഞ്ഞില്ല. എന്‍റെ നോവല്‍
    പുസ്തക രൂപത്തിലാക്കി കാണാന്‍ അദ്ദേഹം ഏറെ താല്‍പ്പര്യം കാണിച്ചിരുന്നു. എല്ലാ ദുഖങ്ങളും അടക്കി നമുക്ക് അദ്ദേഹത്തിന്ന് ആദരാഞ്ജലികളര്‍പ്പിക്കാം 

    മറുപടിഇല്ലാതാക്കൂ
  4. @Nalina, Shree & Unniettan:
    Prathikaranam note cheythu. As Punyan says.....COOOL.... :(

    മറുപടിഇല്ലാതാക്കൂ
  5. A cut 'n' paste message from Gokuldas, Mumbai:
    ഭാവ-അഭാവം സുഖം-ദു:ഖം ഇവ കാലൈകമൂലമാം
    കാലം സൃഷ്ടിപ്പതും ഭൂതജാലത്തെസ്സംഹരിപ്പതും
    സംഹരിപ്പോരു കാലത്തെസ്സംഹരിപ്പതു കാലമാം
    കാലം ശുഭാശുഭഫലജാലം നിര്‍മ്മിപ്പതെങ്ങുമേ
    കാലമേ സംഹരിച്ചിട്ടു കാലേ സര്‍വ്വം ചമപ്പതും
    എല്ലാമുറങ്ങുമ്പോഴുണര്‍ന്നല്ലോ കാലമിരിപ്പതും
    എല്ലാരിലും സമം തെറ്റാതല്ലോ കാലം നടപ്പതും
    എല്ലാം കാലകൃതംതാന്‍ കണ്ടുള്ളിളകാതിരിക്ക നീ.
    (മഹാഭാരതത്തില്‍ ആദി പര്‍വ്വതത്തില്‍ സഞ്ജയന്‍ ധൃതരാഷ്ട്രരോട് പറയുന്നതാണിത്)

    മറുപടിഇല്ലാതാക്കൂ
  6. എന്താണ് ഇദ്ദേഹത്തിനു പറ്റിയത്? എന്തായിരുന്നു വേർപാടിന്റെ കാരണം എന്നറിയാൻ ഒരു ആകാംക്ഷ. പറ്റുമെങ്കിൽ ഇവിടെ എഴുതുക; മറ്റുള്ളവർക്കും അറിയാമല്ലോ. എന്തായാലും എനിയ്ക്ക് അജ്ഞാതനെങ്കിലും ബ്ലോഗിൽ സുപരിചിതനായ പുണ്യവാളന് എന്റെ നിർവ്യാജമായ ആദരാഞ്ജലികൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹൃദയസംബന്ധമായ അസുഖം മൂലം ആണെന്ന് മനസ്സിലാവുന്നു. ചികിത്സ ഉണ്ടായിരുന്നു.

      ഇല്ലാതാക്കൂ
  7. എനിക്കും ഒരുപാട് അടുത്ത ബന്ധമുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു. കണ്ടിട്ടില്ലാത്ത ആ കൂട്ടുകാരന്‍ നമ്മള്‍ കാണാത്ത ഒരു ലോകത്തേക്ക് യാത്രയായി എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  8. പതിവുപോലെ ഡോക്ടറുടെ പോസ്റ്റ്‌ വായിക്കാനെത്തിയതായിരുന്നു. അപ്പോഴാണ്‌ ഈ വേര്‍പാടിന്റെ വാര്‍ത്ത കണ്ടത്. നേരിട്ട് പരിചയം ഇല്ലെങ്കിലും, ബ്ലോഗ്‌ വായനയിലൂടെ ഒരുപാട് വായിച്ചറിഞ്ഞിട്ടുണ്ട്.ബ്ലോഗ്ഗുലകത്തിലെ വേറിട്ടൊരു ശബ്ദമായിരുന്നു 'ഞാന്‍ പുണൃവാളന്‍'
    മധുവിന്റെ വിരഹത്തിലുള്ള ആത്മാര്‍ഥമായ ദുഖവും അനുശോചനവും അറിയിക്കട്ടെ ഡോക്ടര്‍.

    മറുപടിഇല്ലാതാക്കൂ
  9. കണ്ടുകണ്ടങ്ങിരിയ്ക്കും ജനങ്ങളെ..

    മറുപടിഇല്ലാതാക്കൂ
  10. @Aalroopan, abc, Mohan,A. Muhammed and Ajithbhai:
    പ്രിയ സുഹൃത്തുക്കളേ, ഇവിടെ വന്നു ഇത് വായിക്കുകയും, ആ സുഹൃത്തിന്റെ വേര്‍പാടില്‍ ദു:ഖം അറിയിക്കുകയും ചെയ്തത്തിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. @Madhusudanan PV: (cut 'n' paste message):
    Very sad to hear this news. May his soul rest in peace.. 

    Thank u,Sir.

    മറുപടിഇല്ലാതാക്കൂ
  12. suhruthe, kanneerode vida. thante blogukal valare rasakaramayirunnu, pakshe thankalude jeevitham angine ayirunnilla enna thiricharivu, podunnane potti veena ee sankadam sahikkan akunnilla. nithya santhi neratte. mohandas

    മറുപടിഇല്ലാതാക്കൂ
  13. എനിക്ക് ഇപ്പോളും വിശ്വസിക്കാന്‍ കഴിയുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  14. @Shahid: ആര്‍ക്കും! അന്ത്യത്തിന് ഏതാനും മണിക്കുറുകള്‍ മുമ്പുവരെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു.

    മറുപടിഇല്ലാതാക്കൂ
  15. marupadi parayanulla manasikavastha kittuunnillallo premetta...aa photo oro thavana kanumbhozhum aa messajukal vayikkumbozhum ullil dhukkam perumbara kottunnu....thalley divasam oru prashanavumilathey kurey neram chat cheythirunnu..onnu irutti velathapozhekkum ketta varthayudey nadukkam ippozhum ullil ninnum vittu marunnilla...

    മറുപടിഇല്ലാതാക്കൂ
  16. അതെ, വിഷ്ണു. എല്ലാവര്ക്കും വേദനയുണ്ട്. ഞാന്‍ തിരക്ക് കാരണം വിട്ടു നിന്നു, തിരക്ക് അല്‍പ്പമെങ്കിലും കുറഞ്ഞാല്‍ ആ നിമിഷം തിരിച്ചു നെറ്റ് വര്‍ക്കില്‍ വന്നോളണം, പ്രതീക്ഷിച്ചിരിക്കുന്നു, പ്രേമേട്ടന്‍ ഇല്ലാതെ ഒരു രസമില്ല എന്നൊക്കെ അവന്‍ എന്നോട് പറഞ്ഞിട്ട് അധികം ദിവസങ്ങള്‍ ആയില്ല!

    മറുപടിഇല്ലാതാക്കൂ
  17. എന്തുചെയ്യാം - എല്ലാവര്ക്കും പോയെ മതിയാവൂ.
    പക്ഷെ പെട്ടെന്ന് അതാവുമ്പോള്‍ അതാര്‍ക്കും സഹിക്കുവാന്‍
    കഴിയില്ല - ആ നല്ല വെക്തിക്ക് ആത്മ ശാന്തി നേരുന്നു.

    മാല.

    മറുപടിഇല്ലാതാക്കൂ
  18. @മാല: നന്ദി. അതെ, അവന്റെ വിധി അവനു അറിയാമായിരുന്നു. മരണം വരെയും, കര്മ്മനിരതനായി - സുഹൃത്തുക്കളുമായി നല്ല നിലക്ക് ബന്ധപ്പെട്ടു, മനസ്സില്‍ തോന്നിയതെല്ലാം എഴുതി, അവരുമായി പങ്കു വെച്ചു.

    മറുപടിഇല്ലാതാക്കൂ

.