2013, ജനുവരി 19, ശനിയാഴ്‌ച

അവനും പ്രിയസഖിയും, പിന്നെ അഭിനവ യക്ഷിയും (മിനികഥ)

അവനും പ്രിയസഖിയും, പിന്നെ അഭിനവയക്ഷിയും

(മിനികഥ)

 

''എന്റടുത്തു വന്നില്ലെങ്കില്‍, എന്താ വേണ്ടത് എന്ന് എനിക്കറിയാം'' - യക്ഷി.

''ഭീഷണിയാണോ?'' - അവന്‍.

''അല്ലാതെ?'' - യക്ഷി.

അവന്‍ വല്ലാതെ വിയര്‍ത്തു.

''ശരി, പിന്നെ കാണാം'', അവന്‍ അങ്ങിനെ പറഞ്ഞു രക്ഷപ്പെട്ടു.  പിന്നീട് തിരിഞ്ഞു നോക്കിയില്ല.

യക്ഷി പറഞ്ഞപോലെത്തന്നെ ചെയ്തു.  അവനെ മാന്ത്രിക വലയത്തിലകപ്പെടുത്തി ഉണ്ടായതെല്ലാം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവന്റെ പ്രിയസഖിയോടു, അവളുടെ കൂട്ടുകാരിയോട് പറഞ്ഞു.   യക്ഷി പറഞ്ഞതെല്ലാം സഖി വിശ്വസിച്ചു.  വാസ്തവത്തില്‍, ആ യക്ഷി കൂട്ടുകാരിയെ ചതിച്ചതോടൊപ്പം, പാവം അവന്റെ സഖിയുമായുള്ള അടുപ്പവും  - അവന്റെ ആദ്യപ്രേമവും കടപുഴങ്ങി നിലംപതിച്ചു. 

അവനു  തോന്നി - ഇനി ഒരിക്കലും ഒരു മഹിളയുമായും ഒരു ബന്ധവും വേണ്ട; എല്ലാം പുരുഷവര്‍ഗ്ഗത്തിന്റെ പ്രാണനെടുക്കുന്ന സ്ത്രീ വര്‍ഗ്ഗം!   

എങ്കിലും, അവന്റെ ഉള്ളില്‍ന്റെയുള്ളില്‍ ആശയുടെ നേരിയ കിരണം - തന്റെ സഖിക്കു തന്നെ അങ്ങിനെ മറക്കാന്‍ ആവുമോ....


യക്ഷിയുടെ ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്. 

18 അഭിപ്രായങ്ങൾ:

  1. യക്ഷി ചതിയ്ക്കുമെന്ന് ഞാന്‍ അന്നേ പറഞ്ഞതാ

    മറുപടിഇല്ലാതാക്കൂ
  2. സ്ത്രീ പീഡനം മാറി പുരുഷ പീഡനം തുടങ്ങി. പുരുഷന്മാരേ ! ജാഗ്രതൈ !


    മറുപടിഇല്ലാതാക്കൂ
  3. നന്ദി, അജിത്‌ ഭായ്. അവനു ചതി പറ്റിപ്പോയി. ഇനി പറഞ്ഞിട്ട് എന്ത് കാര്യം?

    മറുപടിഇല്ലാതാക്കൂ
  4. @Madhusudanan: അതെ, സര്‍. ഇതൊക്കെ എന്നുമുണ്ട്. പക്ഷെ, താരതമ്യേന പുരുഷ പീഡനം കുറവായിരിക്കാം എന്ന് മാത്രം.

    മറുപടിഇല്ലാതാക്കൂ
  5. ഒരിക്കല്‍ ,
    ഒരിടത്ത്,
    ഒരാള്‍ ,
    ഇതൊക്കെ ഇന്നുമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  6. തന്റെ സഖിക്കു തന്നെ അങ്ങിനെ മറക്കാന്‍ ആവുമോ....

    അതാണ്‌ പ്രതീക്ഷ

    മറുപടിഇല്ലാതാക്കൂ
  7. എല്ലാം മാറുമ്പോള്‍ സഖിയില്‍ കൂടി പ്രതീക്ഷിക്കണം.

    മറുപടിഇല്ലാതാക്കൂ
  8. yakshikadha kollam pakshey ellam pettennu kazhinju...ee yakshikittu oru gandharvaney kondu qtation kodupichaallo hey hey ???nalla rachana premetta....

    മറുപടിഇല്ലാതാക്കൂ
  9. @Nidheesh, Ramjisir and Vishnu:
    ഈ കൊച്ചുകഥ വായിച്ചു, അഭിപ്രായം അറിയിച്ചത്ല്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ

  10. യക്ഷിയുടെ സൌന്ദര്യം കാണുമ്പോഴേക്കും പ്രേയസിയെ മറന്നു യക്ഷിയുടെ കൂടെ പന കയറാന്‍ തയ്യാറാകുന്ന പുരുഷന്മാര്‍ ഇത് വായിക്കുക...പിന്നീട് എല്ലാ കുറ്റവും യക്ഷിയുടെ തലയില്‍ വച്ച് പ്രേയസിയോടു കരഞ്ഞു പറഞ്ഞാല്‍ ആ പാവം വിശ്വസിക്കുമോ
    സ്വയം തന്നെ വിട്ടു പോയ ആളെ തിരിച്ചു മനസ്സിലേക്ക് വിളിക്കുമോ....

    മറുപടിഇല്ലാതാക്കൂ
  11. ചേച്ചി, ബ്ലോഗ്‌ വായിച്ചു, കമെന്റിയതില് വളരെ സന്തോഷം, നന്ദി. അവനു തെറ്റ് പറ്റി. ചില യക്ഷികളും നമ്മുടെ സമൂഹത്തില്‍, അപൂര്‍വ്വമായെങ്കിലും, അല്ലെങ്കില്‍ നന്നേ അപൂര്‍വ്വമായെങ്കിലും അവരുടെ ദാഹം ഇങ്ങിനെ തീര്‍ക്കുന്നുണ്ട് എന്ന് കാണുന്നു. അങ്ങിനെ, ഒരാള്‍ക്ക്‌ തെറ്റ് പറ്റുകയും, പശ്ചാത്തപിക്കുകയും, കുറ്റം ഏറ്റു പറയുകയും ചെയ്‌താല്‍, ബന്ധപ്പെട്ടവര്‍ അത് മനസ്സിലാക്കുകയും, പൊറുക്കുകയും, മറക്കുകയും ചെയ്യാനുള്ള മനസ്സ് കാണിക്കുമ്പോള്‍, ആ ബന്ധപ്പെട്ടവര്‍ ശരിയായ മനുഷ്യര്‍ ആയിത്തീരുന്നു!

    മറുപടിഇല്ലാതാക്കൂ
  12. യക്ഷിയുടെ മായികവലയിലകപ്പെട്ടല്ലോ എന്നതാണ് സങ്കടം

    മറുപടിഇല്ലാതാക്കൂ
  13. അതെ, അശ്വതീ. കാലേക്കൂട്ടി മനസ്സിലാക്കി, പ്രതിവിധിയുമായി തയ്യാറെടുക്കാന്‍ സാധിക്കുന്ന തിരുമേനിമാരില്‍ ഒരാളാകാന്‍ കഴിഞ്ഞില്ല അവന്. ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  14. ഇനി ഒരിക്കലും ഒരു മഹിളയുമായും ഒരു ബന്ധവും വേണ്ട;
    അതാണ്‌ നല്ല തീരുമാനം...:)

    മറുപടിഇല്ലാതാക്കൂ
  15. എങ്കിലും ഉള്ളിന്‍റെയുള്ളില്‍ ആശ.....
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.