പാര്‍വ്വതി
(ഓര്‍മ്മക്കുറിപ്പുകള്‍)
ജീവിതത്തില്‍ നമുക്ക് ഒരേ പേരില്‍ ഉള്ള പലരെയും അറിയാമല്ലോ? പാര്‍വ്വതി എന്ന പേരില്‍ കുറെ മഹിളാമണികളെ എനിക്ക് നേരിട്ട് അറിയാം - അതില്‍ ബന്ധുക്കളും, കൂടെ പഠിച്ചവരും ഒക്കെ പെടുന്നു. പിന്നെ, സിനിമാനടികള്‍, സൌന്ദര്യറാണി മുതലായവരും, എല്ലാറ്റിനും ഉപരി സാക്ഷാല്‍ പാര്‍വ്വതീ ദേവിയും എല്ലാം ഈ ലിസ്റ്റില്‍ ഉണ്ടേ.
വര്‍ഷങ്ങള്‍ക്കു
മുമ്പ്, ബോംബെ വി.ടി. (ഇന്നത്തെ മുംബൈ സി. എസ്. ടി.)യില്‍ ജോലി ചെയ്തിരുന്ന കാലം. ഒരു ദിവസം, ഞാന്‍ ഓഫീസ് വിട്ടു കല്യാണിലേക്കുള്ള സെമി-ഫാസ്റ്റ് ലോക്കല്‍
ട്രെയിന്‍ പിടിക്കാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. എന്തുകൊണ്ടോ, അന്ന് പതിവുപോലെയുള്ള തിരക്ക് കണ്ടില്ല. യാദൃശ്ചികമായി, ഇരുനിറക്കാരിയായ, മെലിഞ്ഞു സുന്ദരിയായ, മൂക്കത്തി ധരിച്ച ഒരു തരുണീമണി കണ്ണില്‍
പെട്ടു. പെട്ടെന്ന് എനിക്കാളെ മനസ്സിലായി. ഞാന്‍ അല്‍പ്പം മടിച്ചെങ്കിലും അടുത്തുചെന്നു ചോദിച്ചു:
"എ. ആര്‍. പാര്‍വ്വതി?"
"അതെ." ആ നയനങ്ങളില്‍ തിളക്കം.
"എന്നെ മനസ്സിലായോ?"
ഒരല്‍പ്പനേരം
സൂക്ഷിച്ചു നോക്കിയശേഷം, പാര്‍വ്വതി എന്റെയും മുഴുവന്‍ പേരും
പറഞ്ഞു.
ഗ്രാമത്തിലെ
രാമയ്യരുടെ മകള് പാര്‍വ്വതി - നന്നായി പഠിക്കുന്ന കുട്ടി. ഹൈ സ്കൂളില്‍ ഒന്നിച്ചു
പഠിച്ച ഞങ്ങള്‍ ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണ്. പഠിപ്പില്‍ ഒരു കൊച്ചു മത്സരം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. സോഷ്യല്‍
സ്റ്റഡീസിലും, ഹിന്ദിയിലും, മലയാളത്തിലും ഞാന്‍തന്നെ
ആയിരിക്കും ക്ലാസ്സില്‍ ഒന്നാമന്‍... പാര്‍വതി, ഫസ്റ്റ് ലാംഗ്വേജ് ആയി എടുത്തത് സംസ്കൃതം
ആയിരുന്നു. ഞാന്‍ മലയാളവും. അഞ്ചാം ക്ലാസ്സ് മുതല്‍
സംസ്കൃതം പഠിക്കാന്‍ സൗകര്യം ഇല്ലാഞ്ഞതിനാല്‍ ഞാന്‍ ഒരല്‍പ്പം വിഷമത്തോടെ മലയാളം
തന്നെ തുടര്‍ന്നു. (ആ വിഷമം, അച്ഛനില്‍നിന്നും കേട്ട് പഠിച്ച സംസ്കൃത ശ്ലോകങ്ങള്‍
വഴിയും മറ്റും കുറെയൊക്കെ മാറ്റിയെടുത്തു.) ക്ലാസ്സില്‍ ടീച്ചേര്‍സ് ഏതെങ്കിലും
ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ചോദിച്ചാല്‍, ഞാന്‍ പതുക്കെ പാര്‍വതിയെ നോക്കുമായിരുന്നു. പാര്‍വതി ഉത്തരം പറയുന്നുണ്ടോ
എന്ന് അറിയാന്‍... അപ്പോള്‍, അതുപോലെതന്നെ ഇങ്ങോട്ടും!
അല്‍പ്പം
ദൂരെ നിന്നിരുന്ന ഒരു സ്ത്രീ ഞങ്ങള്‍ സംസാരിക്കുന്നത് കണ്ടു
അടുത്തുകൂടി. പാര്‍വ്വതി അവരോടു പറഞ്ഞു:
"എന്നോടെ പഴയ ക്ലാസ്സ്മേറ്റ്
ആക്കും, SMHSല്‍ ".
പിന്നെ, അവരെ ചൂണ്ടിക്കാണിച്ചു, എന്നോടായി:
"മൈ റിലേറ്റീവ്"
പാലക്കാടന്‍
തമിഴ് - മലയാള രീതിയില്‍ നിന്ന് വ്യതിചലിച്ച്, പാര്‍വതി പറഞ്ഞു:
"ഒരു മോനുണ്ട്."..''
ഞാനും
അതേപോലെ പറഞ്ഞു:
"എനിക്കൊരു മോളുണ്ട്."'' (അന്ന്, ഇപ്പോള്‍ രണ്ട്, രണ്ടില്‍ ഒന്നിന് ഒന്ന്!)
ഞങ്ങള്‍
കുറേനേരം സംസാരിച്ചു, ഞങ്ങളുടെ കുടുംബങ്ങളെ കുറിച്ച് സംസാരിച്ചു.
ഇന്നും
പാര്‍വ്വതി എന്ന പേര്‍ എവിടെയെങ്കിലും കേട്ടാല്‍, വായിച്ചാല്‍, കണ്ടാല്‍, ഞാന്‍ എ. ആര്‍. പാര്‍വ്വതി എന്ന ആ മിടുക്കിയെ ഓര്‍മമിക്കും.
ഒരു
ബാങ്ക് ജീവനക്കാരിയായ പാര്‍വതി, ഇന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥയായി സര്‍വീസില്‍നിന്നു
വിരമിക്കാറായിരിക്കും.
പാര്‍വതി പുരാണം ഇഷ്ടമായി
മറുപടിഇല്ലാതാക്കൂഓർമ്മകൾ....ഓർമ്മകൾ....
മറുപടിഇല്ലാതാക്കൂഓലോലം തകരുമീ തീരങ്ങളിൽ
ഒരിയ്ക്കലെങ്കിലും കണ്ട മുഖങ്ങളെ
മറക്കാനെളുതാമോ...?
പ്രിയപ്പെട്ട ഡോക്ടർ,
ഓർമ്മക്കുറിപ്പുകൾ നന്നായി
ശുഭാശംസകൾ.....
@Shahid Ibrahim:
മറുപടിഇല്ലാതാക്കൂബ്ലോഗ് വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം, നന്ദി.
ജീവിതഗന്ധിയായ രചനകള്‍ - സാഹിത്യം, കവിത..... പിന്നെ കലകള്‍ എല്ലാം നമ്മുടെ ജീവിതത്തെ നല്ല രീതിയില്‍ തന്നെ സ്വാധീനിക്കുന്നു. അഭിപ്രായങ്ങളില്‍ സന്തോഷം ഉണ്ട്, നന്ദിയും. കവിതാശകലങ്ങള്‍ ഓരോ സന്ദര്‍ഭങ്ങളിലും എങ്ങിനെ അനുയോജ്യമായി വന്നിരിക്കുന്നു എന്നത് ഒരു നല്ല വായനക്കാരിയില്‍ നിന്ന്, എഴുതുകാരിയില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നു. അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂനിഷ്കളങ്കമായ ഓര്‍മ്മകള്‍ ..നന്നായി എഴുതി.
മറുപടിഇല്ലാതാക്കൂ@A Muhammed: ബ്ലോഗ് വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം, നന്ദി, Sir.
മറുപടിഇല്ലാതാക്കൂഓര്മ്മകള് വേരോടും ഈ നല്ല തീരത്ത്
മറുപടിഇല്ലാതാക്കൂഓടിക്കളിചില്ലേ ഈ നമ്മള്‍
*************
എന്നാലുമീ നമ്മള്‍ പിരിയെനമെന്നാലൊ
കയ്യൊപ്പ് നല്‍കാതെ വിട ചൊല്ലുമെന്നാലൊ
മറന്നെന്നു പറയാനാമോ?
@Nalina: ബ്ലോഗ് വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും (poetic!) സന്തോഷം, നന്ദി
മറുപടിഇല്ലാതാക്കൂപ്രിയ ഡോക്ടര്‍,
മറുപടിഇല്ലാതാക്കൂഓര്മകളിലൂടെ വരച്ചുകാട്ടിയ പാര്‍വതിയുടെ മുഖം വായനക്കാരിലെത്തിക്കാനുള്ള ശ്രമം ഒരു വിജയമായിരുന്നു!!"ഇപ്പോള്‍ രണ്ട്, രണ്ടില്‍ ഒന്നിന് ഒന്ന്!" ഈ പ്രയോഗം അസ്സലായി!!
ആശംസകളോടെ,
@Mohan:
മറുപടിഇല്ലാതാക്കൂസന്തോഷം, നന്ദി.
നന്നായി എഴുതി.. ക്ലാസ്സ് മുറിയൊക്കെ മനസ്സില്‍ മിന്നിമറഞ്ഞു,കൂടെ പാര്‍വതി ചേച്ചിയും...ആശംസകള്‍ സര്‍
മറുപടിഇല്ലാതാക്കൂ@Aswathi:
മറുപടിഇല്ലാതാക്കൂസന്തോഷം, നന്ദി.
കാലമെത്രകഴിഞ്ഞാലും വീണ്ടും തെളിഞ്ഞുവരുന്ന മായാത്ത മുഖങ്ങളുണ്ടാവും മനസ്സില്‍,പ്രഭചൊരിയുന്ന ഓര്‍മ്മകളും.
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു ഡോക്ടര്‍ ഈ ഓര്‍മ്മകുറിപ്പ്.
ആശംസകളോടെ
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍
മറുപടിഇല്ലാതാക്കൂ@cV Thankappan: താങ്കളെപ്പോലുള്ളവരുടെ പ്രോത്സാഹനം വീണ്ടും ഇതുപോലെയൊക്കെ കുത്തിക്കുറിക്കുവാന്‍ പ്രചോദനം നല്‍കുന്നു. നന്ദി, സര്‍.
മറുപടിഇല്ലാതാക്കൂ@Ajithbhai: സന്തോഷം, നന്ദി.
മറുപടിഇല്ലാതാക്കൂചില സഹപാഠികളെ മറക്കാനാവില്ല. നന്നായി എഴുതി.
മറുപടിഇല്ലാതാക്കൂThanks, Unnietta.
മറുപടിഇല്ലാതാക്കൂശരിയാണു.ീത്തരം ചില ക്ലാസ്മേറ്റ്സ് എനിക്കുമുണ്ട്
മറുപടിഇല്ലാതാക്കൂ@Sumesh Vasu: Thanks, my friend.
മറുപടിഇല്ലാതാക്കൂചിലരങ്ങനെയാണ് മറക്കാനാവാത്ത വിധം ആഴത്തില്‍ വേരൂന്നി ഇങ്ങനെ കിടക്കും .ഡോക്ടര്‍ വളരെ നല്ല പോസ്റ്റ്
മറുപടിഇല്ലാതാക്കൂMini, oro blogsum vayichu comments idunnathil valare santhosham, nanni.
ഇല്ലാതാക്കൂ