2013, ജനുവരി 7, തിങ്കളാഴ്‌ച

നരജീവിതം (എന്റെ നിര്‍വചനം)


നരജീവിതം (എന്റെ നിര്‍വചനം) 


ബാല്യം

പാപപങ്കിലമല്ലാത്ത
ദൈവതുല്യമായ,
ബാലജനങ്ങളുടെ
നരജന്മത്തിലെ നല്ല കാലം.


കൌമാരം

ബാല്യത്തില്‍ പെടുത്താത്ത,
യൌവ്വനത്തിലും പെടുത്താത്ത,
കുമാരീകുമാരന്മാരുടെ
നരജന്മത്തിലെ ഒരു കാലം.


യൌവ്വനം

സൌഭാഗ്യം അഭിലഷിക്കുന്ന,
ഭാഗ്യനിര്‍ഭാഗ്യങ്ങളനുഭവിക്കുന്ന,
'തൊട്ടാല്‍ പൊട്ടുന്ന' യുവാക്കളുടെ
നരജന്മത്തിലെ സുവര്‍ണ്ണ കാലം.


വാര്‍ദ്ധക്യം

ബുദ്ധിമുട്ടാതെ, ബുദ്ധിമുട്ടിക്കാതെ,
ഇഹലോകവാസം വെടിയാന്‍
ആഗ്രഹിക്കുന്ന, പ്രാര്‍ഥിക്കുന്ന,
'വന്ദ്യവയോധികരു'ടെ
നരജന്മത്തിലെ വല്ലാത്തൊരു കാലം.

വാല്‍ക്കഷ്ണം:

മനുഷ്യാ, പ്രകൃതിയെ/ദൈവത്തെ/മനസ്സാക്ഷിയെ
ധിക്കരിക്കാതെ, പാപചിന്തകളും
പാപചെയ്തികകളും അകറ്റി, നല്ലൊരു
ജീവിതം നയിക്കാന്‍ ശ്രമിച്ച്, സമാധാനത്തോടെ ഇഹലോകവാസം വെടിയാന്‍ നോക്കൂ.

12 അഭിപ്രായങ്ങൾ:

  1. നല്ല ചിന്തകള്‍ ഡോക്ടര്‍ സര്‍..

    മറുപടിഇല്ലാതാക്കൂ
  2. @Raghunathan:
    ഈ കൊച്ചു ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്തത്തില്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. കൌമാരമല്ലേ സ്വപ്നങ്ങളുടെ പൂക്കാലം?

    മറുപടിഇല്ലാതാക്കൂ
  4. നന്ദി, വെട്ടത്താന്‍ സര്‍.
    അതെ, ഞാന്‍ അത് മാനിക്കുന്നു.
    പതിനാറു വയസ്സ് കഴിഞ്ഞാല്‍..... എന്ന സിനിമാഗാനം ഓര്‍മ്മ വരുന്നു - സ്വപ്നങ്ങളുമായി ബന്ധപ്പെട്ടിട്ട്. കൌമാരത്തില്‍ ഒരു അസൌകര്യം എന്തെന്ന് വെച്ചാല്‍, കുട്ടികളായും കണക്കാക്കപ്പെടില്ല, യുവാക്കളായും. അത് യൌവ്വനത്തിലേക്ക് കാല്‍ ഊന്നുന്നതോടെ മാറിക്കിട്ടുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ആര്‍ത്തി പെരുകുമ്പോള്‍ സമാധാനം എവിടെ നിന്നു വരാനാണ്.
    നിര്‍വചനം നന്നായി.

    മറുപടിഇല്ലാതാക്കൂ
  6. @Ramjisir:
    നന്ദി.
    അതെ, ആശ വെടിയൂ; നിരാശ ഒഴിവാക്കൂ എന്നാണല്ലോ ഗീതാവാക്യം.

    മറുപടിഇല്ലാതാക്കൂ
  7. നിര്‍വചനത്തിലൊതുങ്ങാത്ത ചില ജീവിതങ്ങളും...

    മറുപടിഇല്ലാതാക്കൂ
  8. പ്രിയ ഡോക്ടര്‍,
    ഒരു സംശയ നിവൃത്തി വരുത്തിക്കോട്ടേ? യൌവ്വനത്തിനും വാര്ദ്ധക്യത്തിനുമിടയില്‍
    ഗൃഹസ്ഥം എന്നൊരു കാലം കൂടി ഉള്ളതായി കരുതിക്കൂടെ??
    നല്ല ആഴമുള്ള ചിന്തകള്‍!!!

    മറുപടിഇല്ലാതാക്കൂ
  9. @Ajithbhai:
    നന്ദി.
    അതെ, മനുഷ്യമനസ്സ് നിര്‍വചനാതീതമാണ്! അതുകൊണ്ട്തന്നെ പല മനുഷ്യജീവിതങ്ങളും.

    മറുപടിഇല്ലാതാക്കൂ
  10. @Mohan:
    നന്ദി.
    ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം എന്നൊക്കെ പറയുമ്പോള്‍ അതില്‍ താങ്കള്‍ പറഞ്ഞത് ഉള്‍പ്പെടും. സാധാരണ നിലക്ക്, ഞാന്‍ എഴുതിയപോലെ എഴുതാം എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  11. വരാന്‍ ഉള്ളത് വഴിയില്‍ തങ്ങിലല്ലോ...
    യൗവനം വരും പോകും ...

    മറുപടിഇല്ലാതാക്കൂ
  12. നന്ദി, പൈമാജി.
    അതെ, വരും പോകും. പറഞ്ഞിട്ട് കാര്യമില്ല :)

    മറുപടിഇല്ലാതാക്കൂ

.