2013, ജനുവരി 28, തിങ്കളാഴ്‌ച

ഹൃദയത്തിലോ?



ഹൃദയത്തിലോ?

(മിനിക്കഥ)


അവന്‍ എഴുതി: എന്റെ ഓമനേഎനിക്ക് നിന്നോടുള്ള അതിരുകടന്ന സ്നേഹം നിനക്ക് നീരസം ഉണ്ടാക്കാന്‍ തുടങ്ങി എന്ന് ഞാന്‍ മനസ്സിലാക്കുന്നു.  നീ എന്നെ  മനസ്സിലാക്കുന്നില്ലെങ്കില്‍ ഞാന്‍ ആകെ തകര്‍ന്നുപോകും പെണ്ണെഞാന്‍ തന്നെ ഇല്ലാതാകും. എന്റെ ശവശരീരം കീറിമുറിക്കാന്‍ ഇടവന്നാല്‍, എന്റെ ഹൃദയത്തില്‍ നിന്റെ ചിത്രം കണ്ടു പോസ്റ്മോര്‍ട്ടം ചെയ്യുന്ന സര്ജെന്‍  തലകറങ്ങി വീഴും എന്നത് ഉറപ്പ്. അങ്ങനെയുള്ള എന്നെ നീ എന്താണ് മനസ്സിലാകാത്തത്?


അവളുടെ മറുപടി: അയ്യോ ചേട്ടാഞാന്‍ അയച്ചുതന്ന എന്റെ ചിത്രം ഹൃദയത്തില്‍ എടുത്തുവെച്ചെന്നോവേറെ എവിടെയും വെക്കാന്‍ സ്ഥലം കിട്ടിയില്ലേ വേറെ എവിടെയെങ്കിലും എടുത്തുവെച്ചാല്‍, അത് കണ്ട സുഹൃത്തുക്കള്‍ എന്നെ കോണ്ടാക്റ്റ് ചെയ്യുമല്ലോ.  പിന്നെ ഞങ്ങള്‍ തമ്മിലായി.   ചേട്ടന്റെ ഒരു കാര്യമേ. ഒന്നും അറിയില്ലപൊട്ടന്‍!...

17 അഭിപ്രായങ്ങൾ:

  1. പണ്ട് ബാലേ കാണുമ്പോ ഹനുമാന്‍ പറയും രാമന്‍ എന്റെ ഹൃദയത്തിലുണ്ടെന്ന്
    എന്നാല്‍ അതൊന്ന് കാണട്ടെയെന്ന് പറഞ്ഞപ്പോള്‍ പെയിന്റടിച്ച കര്‍ട്ടന്‍ രണ്ടുവശത്തേയ്ക്കും നീക്കി ഉള്ളില്‍ രാമന്‍ ചിരിച്ചോണ്ടിരിയ്ക്കുന്നത് കണ്ട് രസിച്ചിട്ടുണ്ട്.

    സര്‍ജനും ഒന്ന് രസിച്ചോട്ടെന്നേ....!!

    കഥ കൊള്ളാം

    മറുപടിഇല്ലാതാക്കൂ

  2. ഹൃദയ സരസ്സിലെ പ്രണയ പുഷ്പം..

    മിനിക്കഥ നന്നായി

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  3. എന്താ ചെയ്യുക,ഇപ്പോഴത്തെ പെണ്‍ പിള്ളേര്‍ക്ക് ഈ സാഹിത്യം ഒന്നും മനസ്സിലാകില്ല.

    മറുപടിഇല്ലാതാക്കൂ
  4. @Ajithbhai, Sougandhikam, Vettathansir & Shree:
    ഈ കൊച്ചുബ്ലോഗ് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. ഈ പെങ്കുട്ട്യോള്‍ടെ ഒരു കാര്യേ .....

    മറുപടിഇല്ലാതാക്കൂ
  6. @Amruthamgamaya:
    വായനക്കും അഭിപ്രായത്തിനും നന്ദി, സുഹൃത്തേ.

    മറുപടിഇല്ലാതാക്കൂ
  7. @Aswathi:
    വായനക്കും അഭിപ്രായത്തിനും നന്ദി, സുഹൃത്തേ.

    മറുപടിഇല്ലാതാക്കൂ
  8. ആഹാ...ആ ചെമ്പരത്തിപ്പൂവങ്ങ് ഇഷ്ടപ്പെട്ടു.....

    മറുപടിഇല്ലാതാക്കൂ
  9. അതുതന്നെയാണ് അവളും പറഞ്ഞത് -
    ചങ്കാണോ - അത് ചെമ്പരത്തിപ്പൂ അല്ലേ എന്ന്!
    അവളുടേത്‌ മറിച്ചും!
    നന്ദി, സുഹൃത്തേ.

    മറുപടിഇല്ലാതാക്കൂ

  10. ഹൃദയസ്പർശിയായ കഥ ഇഷ്ടമായി. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  11. നോത്രുടാമിലെ കൂനന്റെ കഥ പോലെ
    കുഴിമാടത്തിൽ അല്ല ഹൃദയത്തില തന്നെ
    തൂലികയില്ലാതെ, ചായവുമില്ലാതെ എഴുതിയ പ്രണയിനിയുടെ രൂപം മനോഹരം

    നല്ല മിനി കഥ.
    അഭിനന്ദനങ്ങൾ ഡോക്ടര

    മറുപടിഇല്ലാതാക്കൂ

.