പഴയ ഓര്‍മ്മ (അനുഭവം)
“നാരായണ, നാരായണ, നാരായണ”
സന്ധ്യാസമയത്ത് ഉണ്ണൂലി വാരസ്യാരുടെ നാമജപമാണ് കേള്‍ക്കുന്നത്. ഇടക്ക് അകത്തേക്ക് നോക്കി
ചോദിക്കുന്നു:
“മീനാക്ഷീ, അപ്പു വന്നില്യേ?”
“മീനാക്ഷീ, അപ്പു വന്നില്യേ?”
മറുപടി: “ഇല്യാ സ്കൂളില് കളിയോറ്റോണ്ടത്രേ.”
“കളി, കളി – അതല്ലാണ്ടൊരു വിചാരൊല്യേയ് ” – വാരസ്യാര് പിറുപിറുത്തു. വീണ്ടും നാമജപം.
*************************************************************************
“കളി, കളി – അതല്ലാണ്ടൊരു വിചാരൊല്യേയ് ” – വാരസ്യാര് പിറുപിറുത്തു. വീണ്ടും നാമജപം.
*************************************************************************
ആയിരത്തി തൊള്ളായിരത്തി
അറുപത്തി മൂന്ന്. പാലക്കാട് ജില്ലയിലെ തിരുവഴിയാട് ജി. യു. പി. എസ്സിലെ
നാലാംക്ലാസ്സില് അധ്യാപകന്‍ (സേതുമാധവന്‍ മാസ്റ്റര്‍) വിദ്യാര്ത്ഥികളെ പല
ബാച്ചുകളായി തിരിച്ചു നാടകം അഭിനിയിപ്പിക്കുകയാണ് – മലയാള
പാഠപുസ്തകത്തിലെ “ഒരു പഴയ ഓര്‍മമ ” എന്ന എകാങ്ക നാടകം. ഞാന്‍ അടക്കമുള്ള
വിദ്യാര്ത്ഥികള്‍ പങ്കെടുത്ത ആ നാടകത്തിലെ സംഭാഷണം തുടങ്ങുന്നത് മുകളില്
കൊടുത്തിട്ടുള്ളതുപോലെയാണ്.
അദ്ധ്യയനം
അതിന്റേതായ രീതിയില്‍ തന്നെ ആയിരിക്കണമെന്നുള്ള അധ്യാപകര്‍ വിദ്യാലയത്തിന്റെ തന്നെ
അഭിമാനമല്ലേ?
ഇനി നാടകത്തിന്റെ
ഉള്ളടക്കത്തിലേക്ക് കടക്കാം.
അപ്പു, ഒരു ഹരിജന്‍ വിദ്യാര്ത്ഥിയുടെ തോളില് കയ്യിട്ടു വരുന്നത് വാരസ്യര് കാണുകയാണ്. ക്ഷുഭിതയായ അവര് അപ്പൂവിനോട് കുളിച്ചിട്ട് അകത്ത് കയറിയാല്‍ മതി എന്നു പറയുന്നു. അങ്ങിനെ ഒരു വീട്ടിലേക്ക് കയറെണ്ട ആവശ്യമേയില്ല എന്നു പറഞ്ഞു അപ്പു തിരിഞ്ഞു നടക്കുന്നു. അപ്പൂവിനു വേണ്ടാത്ത വീട് തനിക്കും വേണ്ട എന്നു പറഞ്ഞു കൊണ്ട് അമ്മ മീനാക്ഷിയും കൂടെ ഇറങ്ങുന്നു.
അപ്പു, ഒരു ഹരിജന്‍ വിദ്യാര്ത്ഥിയുടെ തോളില് കയ്യിട്ടു വരുന്നത് വാരസ്യര് കാണുകയാണ്. ക്ഷുഭിതയായ അവര് അപ്പൂവിനോട് കുളിച്ചിട്ട് അകത്ത് കയറിയാല്‍ മതി എന്നു പറയുന്നു. അങ്ങിനെ ഒരു വീട്ടിലേക്ക് കയറെണ്ട ആവശ്യമേയില്ല എന്നു പറഞ്ഞു അപ്പു തിരിഞ്ഞു നടക്കുന്നു. അപ്പൂവിനു വേണ്ടാത്ത വീട് തനിക്കും വേണ്ട എന്നു പറഞ്ഞു കൊണ്ട് അമ്മ മീനാക്ഷിയും കൂടെ ഇറങ്ങുന്നു.
അവസാനം, വാരസ്യാര് തെറ്റു മനസ്സിലാക്കിയപോലെ:
“ക്ഷമിക്യ, എനിക്ക്
പഴേ ഓര്‍മേല്ലേ കുട്ട്യേ” എന്ന് പറയുന്നു.
************************************************************************
************************************************************************
ജാതിമത ചിന്തകള്‍ക്കപ്പുറത്ത്, വീട്ടിലും വിദ്യാലയത്തിലും, എവിടെയും എല്ലാവരും സമന്‍മാരാണെന്ന മഹത്തായ
സന്ദേശം ഇതിലുണ്ട്. അതുകൊണ്ടു തന്നെയാകണം, നാലഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും, ആ
“പഴയ ഓര്‍മ്മ” യെക്കുറിച്ചുള്ള
ഓര്‍മ്മ എന്നില്‍ ഇന്നും മായാതെ നിലനില്‍ക്കുന്നതും!
മാനുഷരെല്ലാരുമൊന്നുപോലെ. നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂMadhusudanan Sir, ആദ്യം വന്നു വായിച്ചു അഭിപ്രായം പറഞ്ഞതില്‍ പ്രത്യേകം സന്തോഷവും നന്നിയും അറിയിക്കട്ടെ.
മറുപടിഇല്ലാതാക്കൂമനുഷ്യ മഹത്വം എല്ലായിടവും വിളംബരം ചെയ്തിരുന്ന അക്കാലം പോയ് മറഞ്ഞു.കേരളം വീണ്ടും ജാതിയുടെയും മതത്തിന്റെയും അന്ധകാര കാലഘട്ടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.
മറുപടിഇല്ലാതാക്കൂനന്ദി, സര്‍. താങ്കള്‍ പറഞ്ഞത് ശരിയാണ്. ഇന്ന് അതൊക്കെ കൂടുതല്‍ ആണ്. രാഷ്ട്രീയത്തില്‍ കൂടി അത് കലരുന്നു. മനുഷ്യ സ്നേഹത്തില്‍ ജാതി-മതങ്ങളും, അത് കലര്‍ന്ന രാഷ്ട്രീയവും കടന്നുകൂടി, മനുഷ്യ മഹത്വം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മറുപടിഇല്ലാതാക്കൂമൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അഭിനയിച്ച നാടകത്തിന്‍റെ ഓര്‍മ്മ ഇപ്പോഴുമുണ്ട്. ഇതൊക്കെ മറക്കാനാവാത്ത സംഭവങ്ങളാണ്.
മറുപടിഇല്ലാതാക്കൂബ്ലോഗ് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ നന്ദി, ഉണ്ണിയേട്ടാ.
മറുപടിഇല്ലാതാക്കൂകേരളത്തില് സാമുദായികവും മതപരവുമായ സൌഹാര്‍ദം കുറഞ്ഞുവരികയാണെന്ന് ആന്റണി പറഞ്ഞത് ആരും ശ്രദ്ധിച്ച മട്ടുപോലുമില്ല
മറുപടിഇല്ലാതാക്കൂഅതെ, അജിത് ഭായ്. ഇവിടെ മത സംഘടനകള്‍ ഉണ്ട്, ജാതി സംഘടനകള്‍ ഉണ്ട്. അവരെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. സാമുദായികമായ കാര്യങ്ങള്‍ക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക് എല്ലാവരും ഉഷാര്‍! കൂട്ടത്തില്‍ ഒന്ന് മറക്കുന്നു, മറന്നു കാണിക്കുന്നു - മനുഷ്യരുടെ കാര്യം!
മറുപടിഇല്ലാതാക്കൂപ്രിയ ഡോക്ടര്‍,
മറുപടിഇല്ലാതാക്കൂമതസൗഹാര്ദം ഊട്ടി ഉറപ്പിക്കാന്‍ പ്രേരകമായ ആ നാടകം നല്ലൊരു സംരംഭമായിരുന്നു എന്ന് അനുഭവക്കുറിപ്പില്‍ നിന്നും മനസ്സിലാകുന്നു!
ഇങ്ങനെയുള്ള നാടകങ്ങളും മറ്റും സാമുദായീക സൌഹാര്‍ദം കുറഞ്ഞുവരുന്ന ഇന്നത്തെ കാലത്തും അവതരിപ്പിച്ചിരുന്നെങ്കില്‍ എന്ന് വെറുതെയെങ്കിലും ആശിച്ചുപോകുന്നു!!!
ആശംസകളോടെ,
പക്ഷെ, മതസൌഹാര്‍ദത്തെ പറ്റിയും മറ്റും അവിടെയും ഇവിടെയുമായി പലതും നല്ല നിലക്ക് കേള്‍ക്കുന്നുണ്ടെങ്കിലും, കാലം മാറിയതോടുകൂടി വാസ്തവത്തില്‍ മനുഷ്യരുടെ മനസ്ഥിതി അന്നത്തെ കാലത്തേത്തിലും വെച്ച് തരം താണുപോയില്ലേ എന്നാണു തോന്നുന്നത്. അങ്ങിനെ ആകാതിരിക്കാന്‍ നമുക്ക് ആഗ്രഹിക്കാം, പ്രാര്ത്ഥിക്കാം. നന്ദി, മോഹന്‍.
മറുപടിഇല്ലാതാക്കൂശരിയാണ് മാഷേ. മത സൌഹാര്‍ദ്ദം എന്നും നില നില്‍ക്കട്ടെ!
മറുപടിഇല്ലാതാക്കൂശ്രീ, ബ്ലോഗ് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.
മറുപടിഇല്ലാതാക്കൂനമ്മുടെ നാടിന്റെ പാരമ്പര്യം സകലരെയും ഉള്‍ക്കൊള്ളുന്ന സൌഹാര്‍ ദ്ദത്തിന്റെതാണ് .ജാതി -മത വേര്‍തിരിവുകള്‍ക്കപ്പുറമുള്ള സ്നേഹ സൌഹാര്‍ദ്ദങ്ങള്‍ ഇന്നും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പുലരുന്നുണ്ട്..
മറുപടിഇല്ലാതാക്കൂ@habeeba:
മറുപടിഇല്ലാതാക്കൂബ്ലോഗ് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.
അപ്പുവും,പിന്നെ വാരസ്യാരും നടന്നു നീങ്ങിയ വഴികളിലൂടെ
മറുപടിഇല്ലാതാക്കൂനമ്മുക്കൊരുമിച്ച് കൈപിടിച്ചു മുന്നോട്ടു പോകാം.
മതങ്ങളുടെ പേരും പറഞ്ഞു തമ്മില്‍ തല്ലി ചാവുന്ന ഇന്നത്തെ
തലമുറയില്‍ ഇങ്ങിനെയുള്ള നാടകങ്ങള്‍ ഇനിയും
പുനര്‍ജനിയ്ക്കേണ്ടിയിരിക്കുന്നു.
നന്മ നിറഞ്ഞ ഓര്‍മ്മകള്‍, നന്മയുള്ള മനസ്സ്
അങ്ങേയ്ക്ക് ഒരിക്കലും കൈമോശം വരാതിരിയ്ക്കട്ടെ....
പ്രാര്‍ഥനയോടെ...
-അക്കാകുക്ക-
Thank u v much for the comments.
മറുപടിഇല്ലാതാക്കൂ