പ്രണയപുഷ്പം
(ഒരു പ്രണയകവിത)
എന്റെ മധുമലരേ, ആരാണ് നിന്നെ
ആദ്യമായ് ചാരുതയാര്‍ന്ന ആ
പുഷ്പത്തിന്റെപേര്‍ ചൊല്ലി വിളിച്ചത്?
ആരായാലും ഞാന്‍ നമിക്കുന്നു.
ഹേ പ്രണയകുസുമമേ, നിനക്ക്
എന്തൊരഴകാര്‍ന്ന നിറം,
എന്തൊരു സൌരഭ്യം, എന്തൊരു
മൃദുലത.
എന്റെ മനം കുളിര്‍ക്കുന്നു!
ആരും വീണ്ടും വീണ്ടും നോക്കിപ്പോകും, അല്‍പ്പം
മര്യാദക്കാര്പോലും ഒന്ന് സ്പര്ശിക്കാനെങ്കിലും
മോഹിക്കും. അല്ലാത്തവര്‍ നിന്നെ
ഇറുത്തെടുക്കാന്‍ വരെ ശ്രമിച്ചെന്നിരിക്കും.
ഈ ലോകം കാപട്യം നിറഞ്ഞതാണ്,
നീ സൂക്ഷിക്കുക. നിനക്ക്
ദോഷംവരുന്ന
ഒന്നും ഉണ്ടാകാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം.
മന്ദസമീരന്‍ നിന്നെ തഴുകട്ടെ,
സമയമാകുമ്പോള്‍ ഞാന്‍ ഓടിയെത്തും,
നിന്നെ സ്വന്തമാക്കാന്‍.
ആ അനര്‍ഘനിമിഷങ്ങള്‍ക്കായി
ഞാന്‍
കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂ"ആ അനര്‍ഘനിമിഷങ്ങള്‍ക്കായി
ഞാന്‍ കാത്തിരിക്കുന്നു."
കൊള്ളാം. കാത്തിരിപ്പ് വേഗം അവസാനിക്കട്ടെ.
@Madhusudanan PV: സര്‍, ആദ്യം വന്നു വായിച്ചുനോക്കി കമന്റ് ഇട്ടതില്‍ സന്തോഷമുണ്ട്, നന്ദിയും.
മറുപടിഇല്ലാതാക്കൂദോഷംവരുന്ന
മറുപടിഇല്ലാതാക്കൂഒന്നും ഉണ്ടാകാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം
@Kalavallabhan: കമന്റ് ഇട്ടതില്‍ സന്തോഷമുണ്ട്, നന്ദിയും.
മറുപടിഇല്ലാതാക്കൂആ പ്രണയ പുഷ്പത്തെ വേഗം സ്വന്തമാക്കൂ....നല്ല കവിത. ആശംസകള്‍
മറുപടിഇല്ലാതാക്കൂ@Aswati: സന്തോഷo, നന്ദി.
മറുപടിഇല്ലാതാക്കൂപ്രണയ സൗഗന്ധികങ്ങൾ..
മറുപടിഇല്ലാതാക്കൂഇതൾ വിടർന്ന കാലം....
പ്രണയം തുളുമ്പുന്ന വരികൾ....
പ്രിയപ്പെട്ട ഡോക്ടർ,
‘ജാലക’ത്തിൽ കവിതാ വിഭാഗത്തിൽ പോസ്റ്റ് ചെയ്യാൻ മറക്കുന്നതെന്തേ..?
ശുഭാശംസകൾ....
@Sougandhikam:
മറുപടിഇല്ലാതാക്കൂകവിത വായിച്ചു പ്രോത്സാഹനജനകമായ അഭിപ്രായം അറിയിച്ചതില്‍ സന്തോഷമുണ്ട്, നന്ദിയും. നിര്‍ദ്ദേശം വായിച്ചു. നോക്കട്ടെ.
സമയമായില്ല പോലും
മറുപടിഇല്ലാതാക്കൂസമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തില്‍...
സമയമായില്ല പോലും സമയമായില്ല പോലും
മറുപടിഇല്ലാതാക്കൂക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴീ
ഒരു കണ്‍ഫ്യൂഷന്‍, അജിത് ഭായ് - :) ഇടണമോ :(
Thank u v much.