2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

മണ്ടയിലെ വര


Blog post No: 163 -

മണ്ടയിലെ വര

(ഒരു കൊച്ചു ലേഖനം)


മണ്ടയിൽ വരച്ചത് (അഥവാ തലയിലെഴുത്ത്) മായ്ച്ചാൽ മായില്ല  എന്നൊരു പറച്ചിലുണ്ട്.  ഇതിൽ വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകാം.  എന്നാൽ, ചിലര്ക്ക്, ചില കാര്യങ്ങൾ തുടർച്ചയായി അനുഭവപ്പെടുമ്പോൾ  നാം അത്ഭുതപ്പെട്ടുപോകും. ഇതുമായി ബന്ധപ്പെട്ടു, രസകരമായ ഒരു കഥ കേട്ടത് ഓര്മ്മ വരുന്നു:

ഒരാൾ എന്നും കാലത്ത് വീട്ടിനു പിന്ഭാഗത്ത് പോയി ഒരു ''ഇൻസ്പെക്ഷൻ'' കഴിഞ്ഞു വരുന്നത് ഭാര്യ ശ്രദ്ധിച്ചു.  ഈ ഭാര്യ  രണ്ടാമത്തെ ഭാര്യയാണ്. ആദ്യഭാര്യ മരിച്ചുപോയി.  ആകാംക്ഷ കൂടിപ്പോയപ്പോൾ അവർ ഒരിക്കൽ ചെന്ന് നോക്കി.  ഇദ്ദേഹം ഒരു തലയോട്ടി എടുത്തു നോക്കി കുറച്ചു നേരത്തിനുശേഷം അവിടെത്തന്നെ വച്ചിട്ട് തിരിച്ചു വരികയാണ്.  വീട്ടുകാരി വിചാരിച്ചു - ഇത് തീര്ച്ചയായും ആദ്യത്തെ ഭാര്യയുടെ തലയോട്ടി തന്നെ.  അമ്പടാ, മരിച്ചിട്ടും എന്തൊരു സ്നേഹം!  ഇപ്പോൾ കാണിച്ചു തരാം.  എന്തിനധികംമഹിളാമണി ആ തലയോട്ടി ഒരു ഉലക്ക കൊണ്ട് അടിച്ചു തകര്ത്തു!

അപ്പോൾ, നമ്മുടെ കഥാനായകൻ കൈകൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു:

ഇപ്പോൾ മനസ്സിലായി - ഈ തലയോട്ടിയുടെ വരാനിരുന്ന വിധി എന്തെന്ന്!  അതായിരുന്നു ഞാൻ എന്നും ഇവിടെ വന്നു നോക്കിയത് - വല്ല മാറ്റവും ഉണ്ടോ എന്ന്.

വാസ്തവത്തിൽ ഉണ്ടായതെന്താണെന്ന് വെച്ചാൽ, ഒരിക്കൽ ഇദ്ദേഹം ഒരു പുഴയോരത്തുകൂടി നടക്കുമ്പോൾ ഒരു തലയോട്ടി കണ്ടു.  തലയിലെഴുത്ത് വായിക്കാൻ മിടുക്കനായ (ഇത് കഥയാണേ, കഥയിൽ ചോദ്യമില്ല) അദ്ദേഹം അതൊക്കെ വായിച്ചു.  സമുദ്രതീരെ മരണം... എന്നും കണ്ടു.  മാത്രമല്ല ഇനിയും ബാക്കിയുണ്ട് എന്നും.  അത് എന്താണെന്ന് അറിയണമല്ലോ. അതിനായി അത് വീട്ടില് കൊണ്ടുവന്നു പരീക്ഷിക്കുകയായിരുന്നു. അപ്പോൾ.... ഒരു മഹിളാമണിയുടെ ഉലക്കക്കു അടി വാങ്ങി തകര്ന്നു തരിപ്പണം ആകാനാണ് ഈ തലയോട്ടിയുടെ വിധി എന്നര്ത്ഥം.

''വരാനുള്ളത് വഴിയിൽ തങ്ങാതെ'' എത്തിക്കോളും.  അതായിരിക്കും ഗീതയിൽ ഭഗവാൻ പറഞ്ഞത് - സംഭവാമി യുഗേ യുഗേ... 

പലര്ക്കും  ഇഷ്ടമല്ലാത്ത പലരുമായും ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടേണ്ടതായി വരുന്നു - ജോലി സംബന്ധമായി, ബന്ധുക്കൾ ആയതുകൊണ്ട്....   അങ്ങനെ കാരണങ്ങൾ പലതാണ്.  ഇവിടെ വിശ്വാസം ഇല്ലാത്തവരും അനുഭവങ്ങളുടെ വെളിച്ചത്തിൽ വിശ്വാസികൾ ആയെന്നു വരും - ''എന്റെ വിധി ഇതായിരിക്കും''.

ഏതായാലും, മനസ്സ് പതറാതെ മുന്നോട്ടു പോകാൻ ശ്രമിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷലാവുകയേ ഉള്ളൂ. നമുക്ക് ശ്രദ്ധിക്കാനുള്ളത്, ചെയ്യാനുള്ളത് ചെയ്യുക.  ബാക്കി വരുമ്പോലെ വരട്ടെ.

19 അഭിപ്രായങ്ങൾ:

  1. വരാനുള്ളത് ഓട്ടോയിൽ കയറിയെങ്കിലും വരും,,,

    മറുപടിഇല്ലാതാക്കൂ
  2. ചെയ്യാനുള്ളത് ചെയ്യുക. ബാക്കി വരുമ്പോലെ വരട്ടെ.

    മറുപടിഇല്ലാതാക്കൂ
  3. അതെയതെ.. ചെയ്യാനുള്ളത് ചെയ്യുക.. നൂറു ശതമാനം ആത്മാര്‍ഥമായി,,, ബാകിയൊക്കെ തലേലെഴുത്തോ വിധിയോ കയ്യിരിപ്പോ എന്താന്നുവെച്ചാല്‍ അങ്ങനെ..

    മറുപടിഇല്ലാതാക്കൂ
  4. കര്‍മ്മഫലം...
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  5. ചെയ്യാനുള്ളത് ചെയ്യുക, ബാക്കി വരുമ്പോലെ.
    അതാണ് ശരി.

    മറുപടിഇല്ലാതാക്കൂ
  6. നമ്മളെല്ലാരുടേയും പഴി കേൾക്കാൻ വിധിക്കപ്പെട്ട വിധിയുടെ തലേവര ശരിയല്ല തന്നെ.

    നല്ല ലേഖനമാരുന്നു.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  7. എല്ലാം മുന്‍കൂട്ടി എഴുതപ്പെട്ടിരിക്കുന്നു
    ഡോക്ടര്‍ ഈ പോസ്റ്റ് എപ്പോള്‍ എഴുതി എപ്പോള്‍ പോസ്റ്റ് ചെയ്യണമെന്നും അത് ആരെല്ലാം എപ്പോഴെല്ലാം വായിക്കണമെന്നും ഓരോരുത്തരും ഏത് വാക്ക് കമന്റായി എഴുതണമെന്നുമെല്ലാം. പോസ്റ്റ് ഇടാതിരിക്കാന്‍ ഡോക്ടര്‍ക്കും വായിക്കാതിരിക്കാന്‍ അവര്‍ക്കും സാധിക്കില്ല. (അങ്ങനെയൊക്കെയാണോ എന്തോ! ആര്‍ക്കറിയാം)

    മറുപടിഇല്ലാതാക്കൂ

.