Blog Post No: 167 -
(ഗദ്യകവിത)
ഒരു വ്യക്തി, ആ വ്യക്തി മാത്രം;
വേറൊരു വ്യക്തി ആവില്ലതന്നെ.
ഈ പ്രപഞ്ചത്തിൽ ആ വ്യക്തിക്ക്
തുല്യം ആ വ്യക്തി മാത്രം!
ഇത് പ്രകൃതി നിയമം -
അഥവാ ഈശ്വരേശ്ച.
അയാളുടെ ശരീരപ്രകൃതം,
ഇഷ്ടാനിഷ്ടങ്ങൾ, വികാരവിചാരങ്ങൾ,
പെരുമാറ്റം എല്ലാമെല്ലാം അയാൾക്ക്
സ്വന്തം!
എന്നാൽ, ഒന്ന് മാത്രം
പൊതുവായി കാണുന്നു -
ശരിയും തെറ്റും - അഥവാ
ഹൃദയത്തിൽ ദൈവവും പിശാചും.
ഇത് രണ്ടും അയാളിലുണ്ട്,
വേറൊരാളിലുണ്ട്,
വേറെ എല്ലാവരിലുമുണ്ട്!
ഇനി, ദൈവത്തിന്റെ മക്കൾ
പിശാചിനെ അനുസരിക്കരുത്
കാരണം, പിശാചിന്റെ മക്കൾപോലും
ഇന്നല്ലെങ്കിൽ നാളെ
ഇപ്പോഴല്ലെങ്കിൽ ഇനിയൊരിക്കൽ
ദൈവത്തെ അനുസരിക്കും!
ആരാണ് ദൈവം, ആരാണ് പിശാചു് ?
ശരി, നന്മ, സ്നേഹമിതൊക്കെ ദൈവം
അതിന് വിപരീതം പിശാചു്
നല്ല കാര്യങ്ങൾ ചിന്തിക്കുക, പ്രവര്ത്തിക്കുക
ദൈവത്തിന്റെ കൈകളിലുറങ്ങുക
വളരെ ശരിയാണ് ഡോക്ടര ഓരോ ആൾക്കാരും വ്യത്യസ്തർ പക്ഷെ മനസ്സില് എല്ലാവരിലും ദൈവവും ചെകുത്താനും ദൈവത്തിന്റെ മുമ്പിൽ തന്നെ വരണം ചെകുത്താനും സമ്മാനം വാങ്ങുവാൻ ദൈവത്തിന്റെ കൈകളിലുറങ്ങുക
മറുപടിഇല്ലാതാക്കൂThanks, Baiju.
മറുപടിഇല്ലാതാക്കൂഅപ്പോഴും ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങിടും, ആ പഴയ ഗാനം ഓർത്തു പോയി. മൊബൈലിൽ നിന്നും
മറുപടിഇല്ലാതാക്കൂThank u, Sir.
ഇല്ലാതാക്കൂഈശരനും ചെകുത്താനും മനുഷ്യമനസ്സിൽ കുടികൊള്ളുന്നു. ചെകുത്താനെ മെരുക്കി നിർത്തി ഈശ്വരനെ മുന്നിൽ നിർത്തണം, എല്ലാ പ്രവർത്തികളിലും.
മറുപടിഇല്ലാതാക്കൂAthe, Dasettaa.
ഇല്ലാതാക്കൂvarikal ishttappettu..
മറുപടിഇല്ലാതാക്കൂThanks, Echmu.
ഇല്ലാതാക്കൂവാക്കിലും,നോക്കിലും,ചെയ്തിയിലും 'ദൈവ'മുണ്ടാകട്ടെ!
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂഒരു ആഫ്രിക്കന്‍ കഥ:
മറുപടിഇല്ലാതാക്കൂഎന്റെയുള്ളില് ഒരു കറുത്ത നായയും ഒരു വെളുത്ത നായയും ഉണ്ട്. കറുത്തനായ ദുഷ്ടനും വെളുത്ത നായ നല്ലവനും ആണ്. ഞാന്‍ ഏതിന് നല്ല ഭക്ഷനം കൊടുക്കുന്നുവോ അത് ശക്തനായിത്തീരും. പിന്നെ അതിന്റെ പ്രവര്‍ത്തിയാകും മുന്നില്‍ നില്‍ക്കുന്നത്
Exactly, Ajithbhai. 51% nallathilekkulla chaivu - nalla aal. Marichum.
ഇല്ലാതാക്കൂനല്ലതിനേയും,നല്ലതല്ലാത്തതിനേയും പറ്റിയുള്ള കവിത നല്ലതായി.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ....
Thanks, my friend.
ഇല്ലാതാക്കൂചെകുത്താന് ഉണ്ടായാലേ ഈശ്വരനെക്കുറിച്ച് ചിന്തിക്കു.
മറുപടിഇല്ലാതാക്കൂAthe.
ഇല്ലാതാക്കൂനല്ല കാര്യങ്ങൾ ചിന്തിക്കുക, പ്രവര്ത്തിക്കുക
മറുപടിഇല്ലാതാക്കൂദൈവത്തിന്റെ കൈകളിലുറങ്ങുക ----------നല്ല ചിന്തകള്‍
eeshavasyamidam sarvvarm ! thena thekthena kinchanaha
മറുപടിഇല്ലാതാക്കൂArtham para... I am illiterate :)
ഇല്ലാതാക്കൂഇന്നല്ലെങ്കിൽ നാളെ
മറുപടിഇല്ലാതാക്കൂഇപ്പോഴല്ലെങ്കിൽ ഇനിയൊരിക്കൽ
ദൈവത്തെ അനുസരിക്കും!
Athe. Thanks, Muralee.
ഇല്ലാതാക്കൂചിലരുടെ ദൈവം മറ്റുചിലർക്ക് പിശാചാണ്. ചിലരുടെ പിശാച് മറ്റുചിലർക്ക് ദൈവമാണ്.
മറുപടിഇല്ലാതാക്കൂAthe. Ennirikklum shariyyaaya shari ethu, thettu ethu ennu ellaavarkkum ariyaam.
ഇല്ലാതാക്കൂ