Blog post No: 164 -
സുഹൃത്ത്
(കവിത)
സോദ്ദേശവാക്യങ്ങളുണ്ട്, വേണോ-
യെന്നതുകേട്ടയാളെൻ നേരെ
കൈനീട്ടി.
‘’ഇഷ്ടപ്പെട്ടാൽ വെക്കുക’’യെന്നു പറഞ്ഞു ഞാൻ;
വായിച്ചു, ചിരിച്ചുതകർത്തുകൊണ്ടയാൾ ചൊല്ലി,
''ഇതൊക്കെയെപ്പൊഴും വായിക്കും, മറന്നിടും,
ഞാനോ എന്നും ഞാനെന്ന പാപിതാൻ!''’
സുഹൃത്തിൻ ഭാഷണം കേട്ടു
ചിരിച്ചു ഞാ-
നെങ്കിലുമറിയുന്നു സത്യസന്ധനാമാ
മനുഷ്യനെ -
നേരുകേടിൽ പേടിയും, ദൈവത്തിൽ പേടിയുമുള്ള-
യെൻ സുഹൃത്തിന്നെന്തിനു സോദ്ദേശവാക്യങ്ങൾ?
കൂട്ടുകൂടണം നാമിത്തരം കൂട്ടരായ്
കൂടേണ്ടതില്ല വേറെയൊരുപാടു പേരുമായ് -
പഠിക്കുന്നതൊന്നും, പ്രവർത്തിക്കുന്നതൊന്നു-
മെന്നമട്ടിൽ കാണും മാനുഷജന്മങ്ങളാണല്ലോ ഇവർ!
***
''ദുഷ്ടസംസ്സർഗ്ഗം വരാതെയായീടണം
മറുപടിഇല്ലാതാക്കൂശിഷ്ടരായുള്ളവർ തോഴരായീടണം''.
ഇക്കാലത്ത് ഈ അഭീഷ്ടം സാധിക്കുന്നവർ പരമഭാഗ്യം ചെയ്തവർ തന്നെയാവണം. ഇന്ന് ദുഷ്ടനേയും,ശിഷ്ടനേയും പെട്ടന്ന് തിരിച്ചറിയുക പ്രയാസം തന്നെയെന്ന് തോന്നുന്നു. 'സസ്റ്റൈനബിൾ ഗുഡ് കൊൺഡക്റ്റ്' എന്നത് ഒരു മഹാസമ്പത്ത് തന്നെ. അതുള്ളവരെ കണ്ടെത്തുക വളരെ പ്രയാസം. ഇക്കാര്യത്തിൽ ഞാനൊരു ദാരിദ്ര്യവാസിയായതിനാൽ കൂടുതൽ പ്രസംഗിക്കുന്നില്ല.
വളരെ നല്ല കവിത
ശുഭാശംസകൾ....
Aadya commentsinu nanni, Suhruthe. Good comments.
ഇല്ലാതാക്കൂതീർച്ചയായും ഇങ്ങിനെയുള്ളവരോട് കൂട്ടുകൂടണം.
മറുപടിഇല്ലാതാക്കൂAthe.
ഇല്ലാതാക്കൂതുറന്ന പുസ്തകം പോല്‍ ചിലര്‍...
മറുപടിഇല്ലാതാക്കൂCorrect.
ഇല്ലാതാക്കൂനല്ലവരുടെ ഒരു ലോകം
മറുപടിഇല്ലാതാക്കൂചീത്തവര് എന്തുചെയ്യും?
Nallavaraakaan nokkuka. Appol, Subham.
ഇല്ലാതാക്കൂകൂട്ടുകൂടണം നാമിത്തരം കൂട്ടരായ്
മറുപടിഇല്ലാതാക്കൂ"മുല്ലപൂമ്പൊടിയേറ്റു കിടക്കും
മറുപടിഇല്ലാതാക്കൂകല്ലിനുമുണ്ടാമൊരു സൌരഭ്യം."
നല്ല ചിന്തകള്‍ ഡോക്ടര്‍
ആശംസകള്‍
Valare shari.
ഇല്ലാതാക്കൂഅത് വേണ്ടതു തന്നെ..
മറുപടിഇല്ലാതാക്കൂThanks.
ഇല്ലാതാക്കൂyaathonnithokke hari naaraayanaaya nama:
മറുപടിഇല്ലാതാക്കൂnalla samsargam cheruthile venam ennu muthirnnavar parayunnathu ethra shari.
Narayana, Narayana...
ഇല്ലാതാക്കൂഞാനോ എന്നും ഞാനെന്ന പാപിതാൻ .........ഈ ഒരു വരി മതി ഗീത വാക്യം പോലെ മനോഹരം
മറുപടിഇല്ലാതാക്കൂവളരെ ശരിയാണ്. കൂട്ടുകാരെ നോക്കിയാലറിയാം നമ്മളുടെ ഗുണം.
മറുപടിഇല്ലാതാക്കൂചങ്ങാതി നന്നെങ്കിൽ..........
Thank you.
ഇല്ലാതാക്കൂ