2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

മംഗ്ലീഷും മലയാളവും

Blog-post No: 172 -


മംഗ്ലീഷും മലയാളവും

(കവിത)



മംഗ്ലീഷിൻ പ്രാധാന്യമറിയുന്നു നാ-

മമ്മമലയാളത്തിലെത്തുന്നതിൻ മുമ്പേ  

മംഗ്ലീഷിനെ പുണരാം നമുക്കിപ്പോൾ

പിന്നെയാവാമമ്മമലയാളത്തെ 

മംഗ്ലീഷു പണിമുടക്കുന്നു പലപ്പോഴും

ആയമ്മ  നിസ്സഹായയായ് തീരുന്നു 

മംഗ്ലീഷിനെ കുറ്റം പറയേണ്ട നാമൊരിക്കലും

തല മറന്നെണ്ണ തേക്കുന്നതിൻ തുല്യമാമാത്

തടസ്സങ്ങളൊന്നുമില്ലെങ്കിൽ നമുക്കൊക്കെ

മലയാളത്തിലെത്താൻ കഴിയുന്നതുണ്ടല്ലോ 

എന്തിന്നു പഴിക്കണം നാം മംഗ്ലീഷിനെ

അമ്മ മലയാളത്തിൻ സഹായിയാമായമ്മയെ

18 അഭിപ്രായങ്ങൾ:

  1. മംഗ്ലീഷ് അത്ര കുഴപ്പക്കരിയല്ല, പ്രത്യേകിച്ച് ബ്ലോഗർമാർക്ക്. മംഗ്ലീഷിലൂടെ വേണമല്ലോ മലയാളത്തിലെത്താൻ.

    മറുപടിഇല്ലാതാക്കൂ
  2. പഴിക്കേണ്ട കാര്യമൊന്നുമില്ലല്ലോ!
    വിഷയം നന്നായിരിക്കുന്നു ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. സഹായിയായതിനാൽ അധിക്ഷേപം വേണ്ട. അല്ലേ?


    നല്ല കവിത


    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  4. അമ്മ മമ്മ യും മമ്മിയും ആയപ്പോള്‍ ആണ് മലയാളത്തിനും ഇന്ഗ്ലീഷിനും ഇടംകോല്‍ ഇട്ട് മംഗ്ലീഷ് വന്നത് അല്ലെ

    മറുപടിഇല്ലാതാക്കൂ
  5. ആരാ അവിടെ കുറ്റം പറയുന്നത്....
    വേണ്ടാട്ടോ.

    മറുപടിഇല്ലാതാക്കൂ
  6. മംഗ്ലീഷ് അതുപടി വായിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്‌. എന്നാൽ നമ്മൾ മംഗ്ലീഷ് ഉപയോഗിച്ചാണ്‌ മലയാളം രചനകൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് മംഗ്ലീഷ് വലിയ ഉപകാരിയുമാണ്‌.
    നിരീക്ഷണങ്ങൾ ഇഷ്ടപ്പെട്ടു...

    മറുപടിഇല്ലാതാക്കൂ
  7. ചേരേണ്ടിടത്ത്‌ ചേരേണ്ടത് പോലെ ചേർത്താൽ മംഗ്ലീഷ് ഒട്ടും കുഴപ്പക്കാരിയല്ലന്നേ

    മറുപടിഇല്ലാതാക്കൂ
  8. അത് കൊള്ളാം ഇവിടെ ആയമ്മ ഒരു ആയ യുടെ റോൾ അല്ലെ

    മറുപടിഇല്ലാതാക്കൂ
  9. മംഗ്ലീഷില്ലെങ്കില്‍ ഭൂലോകത്തില്‍ മലയാളവുമില്ല..

    മറുപടിഇല്ലാതാക്കൂ

.