******
ബ്ലോഗ്സ്പോട്ടിലെ
എന്റെ പ്രിയപ്പെട്ട താരസുഹൃത്തുക്കള്‍ - ഭാഗം ഒന്ന്
വായിക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക:
ഒരു
കാര്യം ആദ്യത്തെ ഭാഗത്തില്‍ എഴുതാന്‍ വിട്ടുപോയി - പരിചയപ്പെട്ട സുഹൃത്തുക്കളെ കുറിച്ച്
യഥാക്രമം അല്ല ഞാന്‍ എഴുതുന്നത്. എല്ലാവരുംതന്നെ നല്ല നിലക്ക് ചിന്തിക്കുന്നവരും നല്ല
സുഹൃത്ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരും ആയതിനാല്‍ അതില്‍ അവര്‍ക്ക്
പരിഭവമോ പരാതിയോ ഉണ്ടാകാന്‍ ഇടയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഏതാനും
ബ്ലോഗ്സിനു ശേഷം ഈ രണ്ടാം ഭാഗം എഴുതാം എന്ന് വിചാരിച്ചത്, സമയവും
സൌകര്യവും കിട്ടിയപ്പോള്‍ ഇപ്പോള്‍തന്നെ എഴുതുകയാണ്. അടുത്തത്, അടുത്ത സൌകര്യപ്പെട്ട അവസരത്തില്‍.
അപ്പോള്‍, ഞാന്‍
തുടരട്ടെ:
പൈമ
ഒരു നിസ്സാരക്കാരനായ പൈമറ്റത്തുകാരന്‍ എന്ന് പറയുന്നത്
വിശ്വസിക്കേണ്ട. ''കയ്യിലിരുപ്പ്'' നല്ലപോലെ
ഉണ്ടേ. ഞാന്‍ എന്റെ ഈ ബ്ലോഗ്സ്പോട്ട് തയ്യാറാക്കുന്നതിന് മുമ്പുതന്നെ ബ്ലോഗ്സ് വഴി
പരിചയം.
കുനിശ്ശേരി നായര്‍
വിഷ്ണു ഒരു ആനപ്രേമി ആണ്. ആനയും ആനക്കഥകളും പുള്ളിക്കാരന് ഹരമാണ്. തനി നാടന്‍ - പാല''ക്കാടന്‍'' :)
പി വി മധുസൂദനന്‍
മധുസൂദനന്‍ സാറിനെ പരിചയപ്പെട്ടിട്ട് അധികം ആയില്ല. എങ്കിലും എത്രയോ മുമ്പ് പരിചയം ഉള്ളപോലെ! സ്വന്തം രചനകളില്‍ ആശയവും ആവേശവും ഒക്കെ ചേര്‍ത്ത്
മറ്റുള്ളവരെ അവരോടു പറയാതെതന്നെ വായിപ്പിക്കാനുള്ള ജാലവിദ്യ സ്വന്തം.
[ പിന്നീട് എഴുതിച്ചേര്‍ത്തത്: ഒരല്‍പം ധൃതിയില്‍ എഴുതിയ ഈ വാചകം (മധുസൂദനന്‍ സാറിന്റെ രചനകള്‍) തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന് ഒരിക്കല്‍ക്കൂടി വായിച്ചു നോക്കിയപ്പോള്‍ സ്വയം തോന്നി. ഞാന്‍ ഉദ്ദേശിച്ചത് - പറയാതെതന്നെ ആരും വായിക്കാന്‍തക്ക താല്‍പ്പര്യം കാണിക്കുന്ന ആകര്‍ഷണീയമായ രചനകള്‍ ആണ് സാറിന്റെത് എന്നാണ്. ]
[ പിന്നീട് എഴുതിച്ചേര്‍ത്തത്: ഒരല്‍പം ധൃതിയില്‍ എഴുതിയ ഈ വാചകം (മധുസൂദനന്‍ സാറിന്റെ രചനകള്‍) തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന് ഒരിക്കല്‍ക്കൂടി വായിച്ചു നോക്കിയപ്പോള്‍ സ്വയം തോന്നി. ഞാന്‍ ഉദ്ദേശിച്ചത് - പറയാതെതന്നെ ആരും വായിക്കാന്‍തക്ക താല്‍പ്പര്യം കാണിക്കുന്ന ആകര്‍ഷണീയമായ രചനകള്‍ ആണ് സാറിന്റെത് എന്നാണ്. ]
പട്ടേപാടം രാംജി
രംജിസാര്‍ വല്ലപ്പോഴും ഏഴുതും. എഴുതിയാല്‍ എഴുതിയപോലെ
ഇരിക്കും. മറ്റുള്ളവരുടെ ബ്ലോഗ്സ് വായിക്കും, ഒരു മടിയുമില്ലാതെ. അപ്പോള്‍? ന്യായമായും
സുഹൃത്ബന്ധങ്ങള്‍ ധാരാളം.
ഗീതാകുമാരി
ഗീതാകുമാരി
ടീച്ചറുടെ ഭാഷാ പാണ്ഡിത്യം അവരുടെ ബ്ലോഗുകളില്‍ പ്രകടമാണ്. പ്രഗല്‍ഭരായ പാശ്ചാത്യകവികളുടെ
കവിതകള്‍ പരിഭാഷചെയ്യുക എന്ന മഹത്തായ കാര്യം വരെ അവര്‍ ബ്ലോഗിലൂടെ നിര്‍വഹിക്കുന്നു.
ഷാഹിദ്
ഇബ്രാഹിം
കമ്പ്യൂട്ടര്‍ പാഠങ്ങള്‍ തന്റെ ബ്ലോഗിലൂടെ മറ്റുള്ളവര്‍ക്ക്
മനസ്സിലാക്കി കൊടുക്കുന്നു. അതില്‍ ബ്ലോഗ്ഗേര്‍സിനു
ഉപകാരപ്രദമായതും, അഡ്വാന്‍സ്‌ഡ് ആയതും ഒക്കെ കാണും. ആ ഉദ്യമം അഭിനന്ദനാര്‍ഹം.
സി വി തങ്കപ്പന്‍
തങ്കപ്പന്‍സാറും വല്ലപ്പോഴുമേ എഴുതൂ. എവിടെ താങ്കളുടെ ബ്ലോഗ്സ് എന്ന് ചോദിക്കാന്‍ നില്‍ക്കണം. മറ്റു ബ്ലോഗ്സ് വായിച്ചു ഉചിതമായ അഭിപ്രായങ്ങള്‍
എഴുതുന്നതില്‍ ഒരു ലോഭവും കാണിക്കാറില്ല.
(തുടരും)
നന്ദി.ഡോക്ടർ. എന്നെയും താങ്കളുടെ ബ്ലോഗ് സൗഹൃദ വലയിൽ (വലയത്തിൽ) കുരുക്കിയതിൽ. എന്റെ ചില നേരമ്പോക്കുകളായി കരുതിയാൽ മതി ഞാൻ കുറിക്കുന്ന വരികൾ. അതിൽ ഒരു ജാലവിദ്യയുമില്ല.
മറുപടിഇല്ലാതാക്കൂഅയ്യയ്യോ. ഞാന്‍ ഉദ്ദേശിച്ചത് ജാലവിദ്യപോലെ ആകര്‍ഷിക്കപ്പെടുന്നു - ഉള്ളടക്കത്തിന്റെ മേന്മകൊണ്ട് എന്നാണ്. തെറ്റിദ്ധരിച്ചില്ല എന്ന് കരുതട്ടെ. നന്ദി, സര്‍.
മറുപടിഇല്ലാതാക്കൂഈ സദുദ്യമം ഭംഗിയായി തുടരാന്‍ ആശംസകള്‍
മറുപടിഇല്ലാതാക്കൂകുറെ എഴുതേണ്ടി വരുമല്ലോ ഡോക്ടറെ.
മറുപടിഇല്ലാതാക്കൂആശംസകള് .
തോന്നുന്നില്ല. കുറെ ഏറെ ബ്ലോഗ്സ് വായിക്കാന്‍ എല്ലാവര്ക്കും സമയം ഉണ്ട് എന്ന് തോന്നുന്നില്ല, എനിക്കും. അപ്പോള്‍, ഒരു പരിധി വെക്കുക - ആകുന്നതും പരിചയപ്പെട്ട സുഹൃത്തുക്കളുടെ ബ്ലോഗ്സ് വായിക്കാന്‍ നോക്കുക.
ഇല്ലാതാക്കൂനന്ദി, സര്‍.
ഈ സദുദ്യമം ഭംഗിയായി തുടരാന്‍ ആശംസകള്‍
മറുപടിഇല്ലാതാക്കൂThank you v much.
ഇല്ലാതാക്കൂനന്ദി പ്രേമെട്ട !!
മറുപടിഇല്ലാതാക്കൂThanks, Vishnu.
മറുപടിഇല്ലാതാക്കൂനന്ദി.ഡോക്ടർ.എന്നെയും പരിചയപ്പെടുത്തിയതില്‍
മറുപടിഇല്ലാതാക്കൂനല്ല ഒരു ഉദ്യമം തന്നെ
അങ്ങെയുടെ ഉദ്യമത്തിന് എല്ലാ ആശംസകളും നേരുന്നു
@Geethakumari: Thanks, Teacher.
മറുപടിഇല്ലാതാക്കൂസുഹൃത്ത് വലയത്തില്‍ എന്നെയും കൂടി ഉള്‍പ്പെടുത്തിയതില്‍ സന്തോഷമായി
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂനന്ദിയുണ്ട് ഡോക്ടര്‍ ഈ പരിചയപ്പെടുത്തലില്‍ എന്നെയുംകൂടി ഉള്‍പ്പെടുത്തിയതില്‍.,.
മറുപടിഇല്ലാതാക്കൂധാരാളം എഴുതാറുണ്ടായിരുന്നു,വായനയും. അമ്പതുവര്‍ഷത്തിലേറെക്കാലമായി ഗ്രന്ഥശാലാപ്രസ്ഥാനമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വളരെയധികം പേരെ കലാസാഹിത്യസാംസ്കാരികരംഗത്തേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്.ഇപ്പോഴും ഗ്രന്ഥശാലാരംഗത്ത് സജീവമാണ്,വയസ്സായെങ്കിലും.
ഇപ്പോള്‍ മെയിലും,മറ്റു ബ്ലോഗുരചനകളും നോക്കി വായിച്ച് അഭിപ്രായമെഴുതിവരുമ്പോള്‍ എന്‍റെതായ ബ്ലോഗുകളില്‍(,(കൈലാസ് &കൊച്ചുമക്കള്‍),)എത്തിനോക്കാന്‍ സമയംകിട്ടാറില്ല എന്നതാണ് വാസ്തവം.
എന്‍റെ ബ്ലോഗിലേക്ക് എന്‍റെ പ്രായത്തിനനുസരണമായി ചിന്തിച്ചെഴുതേണ്ട
വിഷയങ്ങള്‍ മറ്റൊരു ദിവസത്തേക്കായി മാറ്റിവെക്കപ്പടുകയാണ്... എന്നാലും എനിക്ക് സന്തോഷമാണ് കഴിയുന്നിടത്തെല്ലാം എത്തിച്ചേരാന്‍
കഴിയുന്നെണ്ടല്ലോ എന്ന സംതൃപ്തിയും,സന്തോഷവും....
ഡോക്ടര്‍ക്ക് എല്ലാവിധ ക്ഷേമൈശ്വര്യങ്ങളും നേര്‍ന്നുകൊണ്ട്,
ആശംസകളോടെ
ഡോക്ടര്‍,"അരുണകിരണങ്ങള്‍"''എന്ന് മറ്റൊരാളുടെ
മറുപടിഇല്ലാതാക്കൂപേരില് ബ്ലോഗുണ്ടല്ലോ?
തങ്കപ്പന്‍ സര്‍, താങ്കളുടെ വിശദമായ അഭിപ്രായങ്ങളും താങ്കളെക്കുറിച്ചുള്ള വിവരവുമൊക്കെ വായിച്ചു അതിയായ സന്തോഷം തോന്നുന്നു.
മറുപടിഇല്ലാതാക്കൂഅരുണകിരണങ്ങള് - എനിക്ക് നല്ലതെന്ന് മനസ്സില്‍ തോന്നിയ ഈ പേര് ഞാന്‍ കൊടുത്തു, നാളുകള്‍ക്കു ശേഷം ഗൂഗിളില്‍ വെറുതെ സെര്‍ച്ച് ചെയ്തപ്പോള്‍ താങ്കള്‍ പറഞ്ഞ കാര്യം എനിക്ക് മനസ്സിലായി. ഏതായാലും ബ്ലോഗ്സ്പോട്ട് നെയിം വേറെ ആണല്ലോ എന്ന് സമാധാനിച്ചു. എന്നാല്‍ താങ്കള്‍ ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍, ഇനി മാറ്റുന്നതും ശരിയല്ല എന്നാല്‍ ഇത് എന്റെതാണ് എന്ന് വരികയും വേണമല്ലോ എന്ന് കരുതി ഇപ്പോള്‍ കാണുന്നപോലെ ആക്കിയിട്ടുണ്ട്. അത് അങ്ങിനെതന്നെ സെര്‍ച്ച് ചെയ്‌താല്‍ എന്റെ അരുണകിരണങ്ങള്‍ മാത്രമേ കിട്ടൂ. ഇതില്‍
താങ്കളുടെ വിലയേറിയ അഭിപ്രായം ഇനിയുമുണ്ടെങ്കില്‍ അറിയിക്കുമല്ലോ. നന്ദി.
തുടരൂ ഏട്ടാ... എന്റെ എല്ലാ വിധ ആശംസകളും....
മറുപടിഇല്ലാതാക്കൂThank u v much, Aswathikkuttee.
ഇല്ലാതാക്കൂകൊള്ളാം മാഷേ
മറുപടിഇല്ലാതാക്കൂ