എന്റെ മോള്‍ക്കൊരു പുത്രന്*
(കവിത)
- ഡോ. പി. മാലങ്കോട്
മരുമകനാണല്ലോ വിളിക്കുന്നെതെന് ഫോണില്‍
എന്തായിരിക്കുമെന്നറിയാന്‍ മനം തുടിച്ചു
''അച്ഛാ, പ്രിയ പ്രസവിച്ചു, ആണ്‍കുട്ടിയാണ്''
വിശ്വസിക്കാനാവാതെന് നേത്രങ്ങള്‍ തിളങ്ങി!
''ആണ്കുട്ടിയെന്നോ? യു മീന്‍, എ ബേബി ബോയ്?’’
മരുമകനപ്പോളാവര്ത്തിച്ചു, ''ആണ്‍കുട്ടിയാണ്''
ഇത്രയും ഭാഗ്യമെനിക്കോയെന്നു ശങ്കിച്ചതാണേ
മനസ്സ് വല്ലാതെ തുള്ളിക്കളിച്ചപ്പോള്‍
വളരെ സന്തോഷമായെന്നു ഞാന്‍ മൊഴിഞ്ഞു
സഹോദരിമാരുണ്ട് രണ്ട്, പെണ്മക്കളും രണ്ട്
മോള്ക്കുമൊരു പെണ്‍കുഞ്ഞ് - എന്‍ കുസൃതിമാളു
മൂത്തവള്ക്കല്ലെങ്കിലിളയവള്ക്കൊരു മോനുണ്ടാകുമോ -
എന്മനം വല്ലാതെയാശിച്ചുപോയ്
എന്‍ താതന് ദു:ഖിച്ചിരുന്നു - എന്‍ കാലശേഷമെ-
നിക്ക് ക്രിയചെയ്യാനൊരാണ്തരിയില്ലല്ലോ!
ആ സങ്കടമിപ്പോള്‍ വേണ്ടയച്ഛാ - എന്‍
മനമെന് താതന്റാത്മാവിനോടു മന്ത്രിച്ചു,
അതുമെന്റെ മൂത്ത മോള്‍ക്കുതന്നെ!''
*5/2/2013ന് എന്റെ മോള്‍ക്കൊരു പുത്രന് - എനിക്കൊരു കൊച്ചുമോന്
പിറന്നപ്പോള്‍ കുത്തിക്കുറിച്ചത്.
Addendum:
28 നു പേരിടുന്ന ദിവസം (നിരഞ്ജന്) എടുത്ത ചിത്രം:
പിറന്നപ്പോള്‍ കുത്തിക്കുറിച്ചത്.
Addendum:
28 നു പേരിടുന്ന ദിവസം (നിരഞ്ജന്) എടുത്ത ചിത്രം:
വിടര്‍ന്നു മരുഭൂവില്‍
മറുപടിഇല്ലാതാക്കൂഎരിവെയിലിലും പൂക്കള്‍ ...
പൗത്രനു എല്ലാ നന്മകളും നേരുന്നു .
ശുഭാശംസകള്‍.... ......
സൌഗന്ധികം, ആദ്യംതന്നെ എത്തി ഇത് വായിച്ചതിനും, എന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നതിനും നന്ദി.
മറുപടിഇല്ലാതാക്കൂനന്മകള് നിറയട്ടെ
മറുപടിഇല്ലാതാക്കൂപ്രിയ ഡോക്ടര്‍,
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്!! കൊച്ചുമോന് എല്ലാ നന്മകളും!!
@Ajithbhai & Mohanbhai:
മറുപടിഇല്ലാതാക്കൂഇത് വായിച്ചതിനും, എന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നതിനും നന്ദി.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ. പൗത്രനോടൊപ്പം കവിതയും പിറന്നതിന്.
@Madhusudanan Sir: ഇത് വായിച്ചതിനും, എന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നതിനും നന്ദി.
മറുപടിഇല്ലാതാക്കൂതാങ്കളുടെ സന്തോഷം നില നില്ക്കട്ടെ.
മറുപടിഇല്ലാതാക്കൂSir, ഇത് വായിച്ചതിനും, എന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നതിനും നന്ദി.
ഇല്ലാതാക്കൂഇതൊരു പെണ്‍കുട്ടി ആയിരുന്നാല്‍ എന്ത് ചെയ്യുമായിരുന്നു. സ്ത്രീയും പുരുഷനും, ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും എന്ന വ്യത്യാസത്തെക്കാള്‍ മനുഷ്യജീവനാണ് അതെന്ന തിരിച്ചറിവാണല്ലോ നാം ഓരോരുത്തര്‍ക്കും വേണ്ടത്..എങ്കിലും സന്തോഷത്തില്‍ പങ്കു ചേരുന്നു. എല്ലാ വിധ ആശംസകളും..
മറുപടിഇല്ലാതാക്കൂഇതൊരു പെണ്‍കുട്ടി ആയിരുന്നാല്‍ എന്ത് ചെയ്യുമായിരുന്നു enno?
മറുപടിഇല്ലാതാക്കൂപ്രത്യേകിച്ച് ഒരു ഡോക്ടര്‍ ആയ എനിക്ക് ഒന്നും ചെയ്യാനില്ല. രണ്ടു കയ്യും നീട്ടി സ്വീകരിക്കുകതന്നെ. എന്നാല്‍, തുടര്‍ച്ചയായി, ആണ്‍കുട്ടികള്‍ ആവുകയാണെങ്കില്‍, ഒരു പെന്കുട്ടിക്കുള്ള മനുഷ്യസഹജമായ ആഗ്രഹം ഉണ്ടാവില്ലേ??? അത്ര മാത്രം. അല്ലാതെ ഒരു വ്യത്യാസവും എന്നെ സംബന്ധിച്ചേടത്തോളം ഉണ്ടാവില്ല.
ബ്ലോഗ് വായിച്ചു കമന്റ്സ് ഇട്ടതില്‍ സന്തോഷം സുഹൃത്തേ.
വൈകിയാണെങ്കിലും ഞാനും പങ്കു ചേരട്ടെ ഈ സന്തോഷ സാഗരത്തില്‍ ....ആശംസകള്‍
മറുപടിഇല്ലാതാക്കൂ@Anu Raj:
മറുപടിഇല്ലാതാക്കൂബ്ലോഗ് വായിച്ചു കമന്റ്സ് ഇട്ടതില്‍ സന്തോഷം സുഹൃത്തേ.
ha..ha...very very happy news...bhavukangal...
മറുപടിഇല്ലാതാക്കൂThanks v much, my friend.
ഇല്ലാതാക്കൂകുഞ്ഞുണ്ണി പിറന്നെന്നോ
മറുപടിഇല്ലാതാക്കൂഡോക്ടര്ക്കെന്നാശംസകല്
ആശിപ്പൂ ഞാന്‍ ഒരു
പെണ് കുഞ്ഞിന്നായ് വൃഥാ
നന്ദി.
ഇല്ലാതാക്കൂമോള്ക്കോ മോനോ ഒരു പെണ്കുഞ്ഞു ഉണ്ടാവട്ടെ. ഞാനും പ്രാര്‍ഥിക്കാം.
ഏട്ടാ..
മറുപടിഇല്ലാതാക്കൂഇംഗ്ലീഷില് വായിച്ചു... ശുഭ വാര്‍ത്ത കേട്ടപ്പോള്‍ എട്ടനുണ്ടായ സന്തോഷം അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ പ്രതിഫലിപ്പിക്കാന്‍ കവിതക്കായി...
ആ സന്തോഷത്തില്‍ പങ്കു ചേരുന്നു...
ആശംസകള്‍ നേരുന്നു...
Thanks v much, Aswathikkuttee.
മറുപടിഇല്ലാതാക്കൂഉണ്ണികുട്ടന് ആയുര്‍ ആരോഗ്യ സൌഖ്യം നേര്‍ന്നു ഞാനും ഈ സന്തോഷത്തില്‍ പങ്കു ചേരുന്നു പ്രേമെട്ട കവിതയും കൊള്ളാം ...
മറുപടിഇല്ലാതാക്കൂThanks, Vishnu.
ഇല്ലാതാക്കൂനിറഞ്ഞ മനസ്സ് തുറന്നു കാണിക്കുന്ന വരികള്‍
മറുപടിഇല്ലാതാക്കൂThank u v much, Sir.
ഇല്ലാതാക്കൂ