വിയോഗം
(ഓര്‍മ്മക്കുറിപ്പ്)
ഞാന്‍ ''എന്റെ ഗ്രാമവും മരിക്കാത്ത കുറെ സ്മരണകളും'' ഇതേ ബ്ലോഗ്സ്പോട്ടില്‍ പോസ്റ്റ്
ചെയ്തിട്ടുണ്ട്. മുമ്പും പിമ്പുമായി അതുമായി ബന്ധപ്പെട്ട വേറെ ചില ബ്ലോഗുകളും. പിന്നീട്, ''മാത്രുസ്മരണയില്‍'' എന്ന കൊച്ചു വിലാപകാവ്യവും ഞാന്‍ ബ്ലോഗ് ആക്കി. അച്ഛനും
അമ്മയും ഈ ലോകത്തോട് വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍കുറെയായി.
ഈ അവസരത്തില്‍, ''വിയോഗം'' എന്ന ഈ ബ്ലോഗ് ഞാന്‍ എന്റെ സുഹൃത്തുക്കളുടെ മുമ്പാകെ അവതരിപ്പിക്കട്ടെ.
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്, അച്ഛന് സുഖമില്ല എന്നറിഞ്ഞു ഗള്‍ഫില്‍ നിന്ന് ഞാന്‍ നേരെ കോയമ്പത്തൂര്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങി നാട്ടില്‍പോയി അച്ഛനെ കണ്ടിരുന്നു. പാലക്കാട്ടുകാര്‍ക്ക് അതാണ് എളുപ്പം. തിരിച്ചു വന്നു ഒരാഴ്ചക്ക്ശേഷം അച്ഛന്റെ മരണവാര്‍ത്ത അറിഞ്ഞ് വീണ്ടും പോയി.
മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ്, ഏതാനും ദിവസങ്ങള്‍ക്കുശേഷം ഞാന്‍, ബോംബെയില്‍ നിന്ന് നാട്ടിലെത്തിയിരുന്ന എന്റെ കുടുംബവുമായി ബോംബെയില്‍ എത്തി. പിറ്റേദിവസംതന്നെ തിരിച്ചു ഒറ്റയ്ക്ക് ഗള്‍ഫിലും.
അത് ഒരു വെള്ളിയാഴ്ചയായിരുന്നു. അന്നുതന്നെ റൂമിലിരുന്ന് അമ്മക്ക് ഒരു കത്തെഴുതി. ആ കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെകുറിക്കട്ടെ:
''പ്രിയപ്പെട്ട അമ്മക്ക്,
പതിവിനു വിപരീതമായി, അമ്മയ്ക്കും അച്ഛനും എന്നെഴുതി, അച്ഛന്റെ മേല്‍വിലാസത്തില്‍ അയക്കാറുള്ള എന്റെ കത്ത്, ഞാന്‍ ഇതാ ആദ്യമായി അമ്മക്ക് എന്ന് മാത്രമെഴുതി, അമ്മയുടെ പേരില്‍ അയക്കുന്നു.
ഇന്നലെ ഞങ്ങള്‍ ബുദ്ധിമുട്ടൊന്നും കൂടാതെ ബോംബെയില്‍ എത്തി. ഇന്നത്തെ വിമാനത്തില്‍ ഞാന്‍ ഇവിടെയും. നാളെ ഡ്യൂട്ടിക്ക് പോകണം. എന്താണ് എഴുതേണ്ടതെന്നു ഒരു രൂപമില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്നതെല്ലാം ഒരു സിനിമയില്‍ എന്നപോലെ തോന്നുന്നു. നടന്ന കാര്യങ്ങളാണ് എന്ന് സമ്മതിക്കാന്‍മനസ്സ് മടിക്കുന്നപോലെ.
ഇന്നലെ രാത്രി ഉറക്കം കിട്ടിയില്ല. പലവിധ വിചാരങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. അതുവരെ, വളരെ സമചിത്തതയോടെ,അമ്മയെ സമാധാനിപ്പിച്ച/അനിയത്തിമാരെ സമാധാനിപ്പിച്ച ഞാന്‍എന്തുകൊണ്ടോ വിങ്ങിപ്പൊട്ടിപ്പോയി. ഒരു കൊച്ചുകുട്ടിയെപ്പോലെ കരയുന്നത് കണ്ട്, ഭാര്യ ഞെട്ടി എഴുന്നേറ്റു. ''സാരമില്ല, എല്ലാംകഴിഞ്ഞ് ഇവിടെനിന്നുംകൂടി സ്ഥലം വിടണമല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സ് വേദനിച്ചതാണ്. നീ ഒറങ്ങിക്കോ'', ഞാന്‍ അവളോട് പറഞ്ഞു.
അതെ, മനസ്സ് കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയെപ്പോലെ ആകുന്നു. എന്നെ ഞാന്‍ ആക്കിയ എന്റെ അച്ഛനോടുള്ള കടമകള്‍ എല്ലാം ഞാന്‍ ചെയ്തു തീര്‍ത്തോ? മനസ്സില്‍ ചോദ്യചിന്ഹം ഉയര്‍ന്നു. ഏതായാലും, ബോധപൂര്‍വ്വം ചെയ്യാതിരുന്നിട്ടില്ല. പിന്നെ, അറിവില്ലായ്മകൊണ്ട് എവിടെയെങ്കിലും പാകപ്പിഴകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അച്ഛന്റെ ആത്മാവ് എന്നോട് ക്ഷമിക്കട്ടെ. ക്ഷമിക്കുമെന്നു എനിക്ക് അറിയാം.''
പിന്നീട് എന്തെഴുതണം? ഒന്നും എഴുതാന്‍ തോന്നുന്നില്ല. പേനയും കയ്യില്‍ പിടിച്ചു ഞാന്‍ അങ്ങിനെ ഇരുന്നുപോയി. ആകെ ഒരു അസ്വസ്ഥത. കണ്ണില്‍ വെള്ളം നിറഞ്ഞു. പ്രതീക്ഷിക്കാതെ ഒന്ന് രണ്ടു തുള്ളി കടലാസില്‍ വീണു. ഫൌണ്ടെന്‍ പേന കൊണ്ട് എഴുതിയതില്‍ മഷി പരന്നു. ഇത്രയും എഴുതിയതൊക്കെ വീണ്ടും വേറൊരു കടലാസ്സില്‍ എഴുതേണമോ? വയ്യ. അങ്ങിനെതന്നെ ഇരിക്കട്ടെ.
''തല്‍ക്കാലം കത്ത് ചുരുക്കുന്നു. നിങ്ങള്‍ മനസ്സ് വിഷമിക്കാതിരിക്കുക.
മറുപടി കാത്തുകൊണ്ട്,
സ്നേഹപൂര്‍വ്വം,''
വൈകാതെതന്നെ അമ്മയുടെ മറുപടി കിട്ടി.
''കവിതാശകലങ്ങളും, പാട്ടും, പഴഞ്ചൊല്ലുകളും മറ്റും കാണാറുള്ള നിന്റെ കത്ത്, ഇത്തവണ വായിച്ചപ്പോള്‍ വല്ലാത്ത സങ്കടം തോന്നി,'പിന്നെ ആശ്വാസവും.''
ഈ ഒരുപിടി അശ്രുപൂക്കള്‍ എന്റെ പിതാവിന്റെ ഓര്‍മ്മകള്‍ക്ക്മുമ്പില്‍ സമര്‍പ്പിക്കുന്നു. എന്റെ സുഹൃത്തുക്കളുമായിഈ കുറിപ്പ് പങ്കുവെക്കുന്നു.

പ്രിയ ഡോക്ടര്‍,
മറുപടിഇല്ലാതാക്കൂഅച്ഛന്റെ വിയോഗത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഒരു മകന്റെ അനുഭവക്കുറിപ്പുകളായി ഇവിടെ വായിച്ചപ്പോള്‍ മനസ്സില്‍ നൊമ്പരം തോന്നി. വിയോഗങ്ങള്‍ എപ്പോഴും വേദനിപ്പിക്കുന്നവയാണല്ലോ!!
നന്നായി എഴുതി...
വിയോഗവും വേദനിപ്പിക്കുന്ന ഓര്‍മ്മകളും
മറുപടിഇല്ലാതാക്കൂചിലരങ്ങിനെയാണ് മറ്റുള്ളവര്‍ തേങ്ങിക്കരയുമ്പോള്‍ സമചിത്തതയോടെ നില്ക്കും.അവരെ ആശ്വസിപ്പിക്കും. തനിച്ചിരിക്കുമ്പോളാണ് അവര്‍ വിങ്ങിപ്പൊട്ടുക.
മറുപടിഇല്ലാതാക്കൂ@Mohan, Ajithbhai, Vettathan sir:
മറുപടിഇല്ലാതാക്കൂബ്ലോഗ് വായിച്ചു കമന്റ്സ് എഴുതിയതില്‍, എന്റെ ഓര്‍മ്മകളില്‍ പങ്കുചേര്‍ന്നതില്‍ നന്ദി.
ശരിയാണ് പ്രിയപ്പെട്ടവരുടെ വേര്‍പാട്
മറുപടിഇല്ലാതാക്കൂവേദനിപ്പിക്ക മാത്രം അല്ല തളര്‍ത്തുക കൂടി ചെയ്യ്യും
എന്റെ അച്ഛന്‍ ഞങ്ങളെ വിട്ടു പോയിട്ട് ഇപ്പോള്‍
അഞ്ചു വര്ഷം കഴിഞ്ഞിരിക്കുന്നു.എന്നത് കൊണ്ട് ഈ പോസ്റ്റ്
എന്നെ അധികം വേദനിപ്പിക്കുന്നു .
ഈ വേദന ഞങ്ങളോട് പങ്കുവൈക്കാനുള്ള കാരണം
നമ്മള്‍ ഒരു കുടുംബമായി കാണുന്നത് കൊണ്ടാണെന്ന്
മനസിലാക്കുന്നു ....നന്ദി സന്തോഷം
വിയോഗം വായിച്ചപ്പോൾ ഞാനും എന്റെ മാതാപിതാക്കളെ ഓർത്ത് അൽപനേരം വികാരാധീനനായിപ്പോയി. നനി ഡോക്ടർ
മറുപടിഇല്ലാതാക്കൂ@Paimaji & Madhusudanan Sir:
മറുപടിഇല്ലാതാക്കൂബ്ലോഗ് വായിച്ചു കമന്റ്സ് എഴുതിയതില്‍, എന്റെ ഓര്‍മ്മകളില്‍ പങ്കുചേര്‍ന്നതില്‍ നന്ദി.
കണ്ണില്‍നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികളില്‍ വിയോഗത്തിന്‍റെയും,
മറുപടിഇല്ലാതാക്കൂവേദനയുടെയും വികാരസ്പര്‍ശങ്ങള്‍ സ്പഷ്ടമാകുന്നു ഡോക്ടര്‍.
എന്നിലും ഓര്‍മ്മകള്‍ ഉണര്‍ത്തി,വിയോഗത്തിലൂടെ സഞ്ചരിച്ചപ്പോള്‍,...
നന്ദി
ആശംസകളോടെ
Thank you, Thankappansir.
മറുപടിഇല്ലാതാക്കൂപകരം വയ്ക്കുവാനില്ലാത്ത ആ വിയോഗത്തില്‍ ആശ്വസിപ്പിയ്ക്കുവാന്‍ വാക്കുകളെവിടെ ? എല്ലാ നന്മകളും നേരുന്നു.
മറുപടിഇല്ലാതാക്കൂഉള്ളിന്നുള്ളിൽ അക്ഷരപ്പൂട്ടുകളാദ്യം തുറന്നു തന്നു
മറുപടിഇല്ലാതാക്കൂകുഞ്ഞിക്കാലടി ഓരടി തെറ്റുമ്പോൾ കൈ തന്നു കൂടെ വന്നു
അച്ഛന്റെ സ്നേഹം അങ്ങനെ തന്നെ . അങ്ങയുടെ പിതാവിന്റെ വിയോഗത്തില്‍ ഞാനും പങ്കു ചേരുന്നു.
ശുഭാശംസകള്....
@Vinod & Sougandhikam:
മറുപടിഇല്ലാതാക്കൂബ്ലോഗ് വായിച്ചു കമന്റ്സ് എഴുതിയതില്‍, എന്റെ ഓര്‍മ്മകളില്‍ പങ്കുചേര്‍ന്നതില്‍ നന്ദി.
അനുഭവത്തിന്റെ വെളിച്ച ത്തിലെഴുതുന്ന രചനകള്‍ക്ക് പ്രത്യേകമായ ഒരു ഭംഗിയുണ്ട് . അത് ഈ രചനയ്ക്കു മുണ്ട് ...ആശംസകള്‍
മറുപടിഇല്ലാതാക്കൂഅതെ, അനുഭവത്തില്‍ നിന്ന് എഴുതുന്നതിനു ജീവിതസത്യത്തിന്റെ ഗന്ധമുണ്ടാകും. നന്ദി, സുഹൃത്തേ.
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമരണം അതൊരു വല്ലാത്ത പഹയന്‍ ആണ്. പിന്നെ ഒന്ന് രണ്ടു തെറ്റുകള്‍ ചൂണ്ടി കാട്ടുന്നതില്‍ വിഷമം ഉണ്ടാകില്ലെന്ന് വിചാരിക്കുന്നു. മാതൃസ്മരണയില്‍ ,സുഹൃത്ത്.
മറുപടിഇല്ലാതാക്കൂThanks. Please go ahead.
ഇല്ലാതാക്കൂThanks. Ith Font varuthi vechathaanu. Pazhaya Blog alle? Ennaalum, Shraddhikkaam.
ഇല്ലാതാക്കൂ