2013, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

രോഗി (മിനികഥ)



 
(മിനികഥ)







 

ക്ലിനിക്കില്‍ തിരക്ക് ഒഴിഞ്ഞ സമയം. യുവതിയായ ഡോക്റ്റര്‍ സഹായിയോടു ഊണുകഴിച്ചിട്ട് വരാന്‍ പറഞ്ഞു, മേശപ്പുറത്തുള്ള ഒരു മെഡിക്കല്‍ ജേര്‍ണല്‍ മറിച്ച്നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍, ഒരാള്‍ അവിടേക്ക് കയറിവന്നു, ഡോക്റ്ററുടെ മുമ്പില്‍ നില്‍പ്പായി.

ക്ലിനിക്കിനു മുമ്പിലായി ഇയാളെ പലപ്രാവശ്യം കണ്ടിട്ടുണ്ടല്ലോ, കാണുമ്പോഴെല്ലാം ഒരു വല്ലാത്ത ഭാവത്തോടെ നോക്കുന്നതും.


''
ഇരിക്കൂ.''

ആഗതന്‍ ഇരുന്നില്ല.

''
പറയൂ, എന്താ പ്രയാസം?''

''
ന്റെ പ്രയാസം പഴയാതന്നെ അഴിയേണ്ടതാണ്'', വശ്യമായ ഒരു പുഞ്ചിരിയോടെ നിന്നനില്‍പ്പില്‍ ചെറുതായി ഒന്ന് ആടിക്കൊണ്ടു അയാള്‍ പറഞ്ഞു.

''
പറഞ്ഞാലല്ലേ അറിയൂ?''

''
ഇതെന്നാ ഡോക്ട്ടരാ? രോഗിയെ കണ്ടാല്‍ രോഗം ന്താണ്ന്ന് പഴയാതന്നെ അഴിയണ്ടേ?'' വാക്കുകള്‍ സ്പഷ്ടമല്ലല്ലോ.

''
തീര്‍ച്ചയായും'', ഡോക്റ്റര്‍ സമ്മതിച്ചു. എന്നിട്ട് ആ കഥാപാത്രത്തെ ഒന്ന് അടിമുടിവീക്ഷിച്ചു.അനന്തരം സ്ത്രൈണസഹജമായ ഭാവത്തില്‍ പറഞ്ഞു:

''
രോഗം മനസ്സിലായീട്ടോ.’’ തൊട്ടു എതിര്‍വശത്തുള്ള പോലീസ് സ്റ്റേഷന് നേരെ വിരല്‍ ചൂണ്ടി.

‘’
അവിടെയുള്ള സ്പെഷ്യലിസ്റ്റുകള്‍ക്ക് റെഫര്‍ ചെയ്തുകളയാം.''

ഡോക്റ്റര്‍ ഫോണില്‍ കൈ വെക്കുന്നതിനകം ''രോഗി'' നിന്ന നില്‍പ്പില്‍ ഒരു ചാട്ടം, പിന്നെ ഒരോട്ടം!

26 അഭിപ്രായങ്ങൾ:

  1. അതേ വഴിയുള്ളൂ.നല്ല ചികില്‍സ.

    മറുപടിഇല്ലാതാക്കൂ
  2. ഡോക്ടര്‍ സാറേ ..ലേഡി ഡോക്ടര്‍ സാറേ....
    എന്‍റെ രോഗമൊന്നു നോക്കണേ ഫീസില്ലാതെ
    നേരം പോയാല്‍ പിന്നെ ആപത്താണേ ....

    മിനിക്കഥ കലക്കി ....

    ശുഭാശംസകള്‍ .......

    മറുപടിഇല്ലാതാക്കൂ
  3. താടിയുള്ള അപ്പൂപ്പനെ പേടിയുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. അടിയെ പേടിക്കാത്ത അന്തകനുണ്ടോ? നല്ല ഡോക്ടർ, നല്ല ചികിത്സ !

    മറുപടിഇല്ലാതാക്കൂ
  5. നല്ല കഥ...മിടുക്കി ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  6. ഹ ഹ...പോയ വഴി പിന്നെ പുല്ലു മുളച്ചിട്ടുണ്ടാവില്ല

    മറുപടിഇല്ലാതാക്കൂ
  7. ഇത് പോലെ മോക്കിനു മോക്കിനു ഇനി പോലീസ് സ്റ്റേഷന്‍ വേണ്ടി വരുമോ ? നല്ല മിനികഥ

    മറുപടിഇല്ലാതാക്കൂ

.