2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

ബ്ലോഗ്സ്പോട്ടിലെ എന്റെ പ്രിയപ്പെട്ട താരസുഹൃത്തുക്കള്‍ - ഭാഗം ഒന്ന്

ബ്ലോഗ്സ്പോട്ടിലെ എന്റെ പ്രിയപ്പെട്ട താരസുഹൃത്തുക്കള്‍ -
ഭാഗം ഒന്ന്
ചുരുങ്ങിയ കാലയളവിനുള്ളില്‍ എനിക്ക് ബ്ലോഗ്സ്പോട്ടിലെ ചില താരങ്ങള്‍ സുഹൃത്തുക്കളായി.  അവരെ ഓരോരുത്തരെപ്പറ്റി രണ്ടോ മൂന്നോ വാചകങ്ങളില്‍ മാത്രം ഞാന്‍ ഇവിടെ കുറിക്കാന്‍ ശ്രമിക്കട്ടെ.  ഇത് വായിക്കുന്ന മറ്റു സുഹൃത്തുക്കള്‍ക്ക് അവരെ മനസ്സിലാക്കാനും അവരുടെ ബ്ലോഗ്സ് വായിക്കാനും, സുഹൃത്തുക്കളാകാനും  (ഇതിനകം ഇല്ല എങ്കില്‍) ഒരുപക്ഷെ ഇതുപകരിക്കും.  ഈ വിവരണം പൂര്‍ണ്ണമായിരിക്കില്ല.  സാധിക്കുമ്പോഴെല്ലാം ഞാന്‍ ഇതു തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കും.  കാരണം, ഒരുപാട് സുഹൃത്തുക്കളെപ്പറ്റി ഇനിയും എഴുതാനുണ്ട്.  ഈ സുഹൃത്തുക്കളുടെ ഓരോ ബ്ലോഗ്സ്പോട്ട് ലിങ്കും അവരുടെ ബ്ലോഗില്‍ കാണുന്ന  പേരിനോടൊപ്പം എഴുതുന്നു.
പ്രിയപ്പെട്ടവരേ, പല ബ്ലോഗ്സ്പോട്ടിലും എന്നപോലെ എന്റെതിലും പരിമിധികളും പോരായ്മകളും ഉണ്ട്.  ഫോളോ ഗാഡ്ജെറ്റ് പ്രശ്നം ഉണ്ട്.  ഗൂഗിള്‍ പ്ലസ്‌ ഉണ്ടുതാനും. ആയതുകൊണ്ട്, താങ്കളുടെ ലേറ്റസ്റ്റ് രചന എന്റെ ശ്രദ്ധയില്‍ പെടുത്താന്‍ താല്‍പ്പര്യപ്പെടുന്നു.  ഉടനെ അല്ലെങ്കില്‍ അടുത്ത സൌകര്യപ്പെട്ട അവസരത്തില്‍ ഞാന്‍ അത് വായിച്ചിരിക്കും.
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ എന്തായാലും കമെന്റ്സ് കോളത്തില്‍ എഴുതുമല്ലോ. 
അപ്പോള്‍, ഞാന്‍ തുടങ്ങട്ടെ:
വെട്ടത്താന്‍:   
വെട്ടത്താന്‍ സര്‍ - ബ്ലോഗ്സ്പോട്ടിലെ കാരണവനമാരില് ആദ്യനിരയില്‍.  സ്വന്തം ''അനുഭവം ഗുരു'' എന്ന മട്ടില്‍ രചന നടത്തുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് ഗുരു ആകുന്നു.  സ്വന്തം മനസ്സാക്ഷിയെ അനുസരിക്കാന്‍ ശ്രമിക്കുന്നു.  അതും ദൈവത്തെ അനുസരിക്കുന്നതും തമ്മില്‍ വ്യത്യാസം ഞാന്‍ കാണുന്നില്ല.
കേരളദാസനുണ്ണി:
ഉണ്ണിയേട്ടന്‍ - എന്റെ നാട്ടുകാരാനായ, ബ്ലോഗുലോകത്തെ ഒരു പാവം കാരണവര്‍.  നല്ല നോവലിസ്റ്റ്.  ജീവിതഗന്ധിയായ രചനകള്‍ വഴി മറ്റുള്ളവരുടെ മനസ്സ് കീഴടക്കിയ ദേഹം. 
നളിന കുമാരി:
നളിന ചേച്ചി -  എല്ലാവരുമായും നല്ല സൗഹൃദം സ്ഥാപിക്കുന്ന ഒരു തറവാട്ടമ്മ. അനുഭവത്തില്‍നിന്നും, ഭാവനയില്‍ നിന്നും ഉരുത്തിരിയുന്ന നിഷ്കളങ്കമായ രചനകള്‍.  നല്ല രചനകളെ അവര്‍ ഇഷ്ടപ്പെടുന്നു.
അശ്വതി:
ശ്വതിക്കുട്ടി - -   ലളിതമായ, കൃത്രിമത്വം തൊട്ടുതീണ്ടാത്ത രചനകള്‍.  സമയം കിട്ടുന്നതിനനുസരിച്ചു എല്ലായിടത്തും ഓടി എത്തുന്നു.
മോഹന്‍ കരയത്ത്:
മോഹന്‍ - സ്വന്തം  അനുഭവങ്ങള്‍ കലര്‍പ്പില്ലാതെ, രചനാപാടവത്തോടെ കുത്തിക്കുറിക്കുന്നു.  പെട്ടെന്ന് മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്ന വ്യക്തിത്വം.
അജിത്‌:
അജിത്‌ഭായ് - ആരെയും നിരുല്സാഹപ്പെടുത്താത്ത, പ്രോത്സാഹിപ്പിക്കുന്ന പ്രകൃതം.  ഒരു ''അറിവാളി'' എങ്കിലും (സ്വന്തം ബ്ലോഗ്സില്‍ നിന്ന് സ്പഷ്ടം) മറ്റുള്ളവരെ  വിമര്‍ശിച്ചു വേദനിപ്പിക്കേണ്ട എന്ന് കരുതുന്നു. സ്വന്തം ബ്ലോഗ്സിനു നീണ്ട കാലതാമസം.
സൌഗന്ധികം:
ഒരു ടീച്ചര്‍ ആണെന്ന് എനിക്ക് തോന്നിയിരുന്നു. അല്ല. കവിതയുടെ സുഗന്ധം എവിടെയുണ്ടോ അവിടേക്ക് പറന്നു ചെല്ലുന്നു, ആസ്വദിക്കുന്നു, ആകുന്നതും കവിതാശകലത്തിലോ, ഗാനശകലത്തിലോ അഭിപ്രായം കുറിക്കുന്നു. എന്നുവെച്ചു കവിതമാത്രമല്ല പഥ്യം.


(തുടരും)

31 അഭിപ്രായങ്ങൾ:

  1. പ്രിയപ്പെട്ട ഡോക്ടർ,

    അങ്ങയുടെ 'പുഷ്പോപഹാരം' എന്ന കവിത ഞാൻ വായിച്ചിരുന്നു.വളരെയധികം ഇഷ്ടമായി.ചില സാങ്കേതിക കാരണങ്ങളാൽ കമന്റെഴുതാൻ എനിക്കു കഴിഞ്ഞില്ല.ആ പ്രണയോപഹാരത്തിനു ആദ്യം തന്നെ എന്റെ ആശംസകളറിയിച്ചു കൊള്ളട്ടെ.

    ബ്ലോഗ്സ്പോട്ടിലെ കൃതഹസ്തരായ പലരുടേയും പേരിന്റെ കൂടെ ഈ എളിയവന്റെ പേര് അങ്ങുൾപ്പെടുത്തിയത്,അത്ഭുതത്തോടെയും,സങ്കോചത്തോടെയുമാണ് ഞാൻ കണ്ടത്.മനസ്സിലെ നന്മയും,സ്നേഹവുമാണ് അങ്ങയെക്കൊണ്ടിത് ചെയ്യിച്ചതെങ്കിലും ഉൾക്കൊള്ളൻ അല്പം പ്രയാസമെനിക്കു തോന്നുന്നു.ഈ അനല്പമായ,നിഷ്കാമമായ,സ്നേഹോദാരമായ പ്രോത്സാഹനത്തിന് സവിനയം,നമ്രശിരസ്കം ഈയുള്ളവൻ അങ്ങയോട് നന്ദി ചൊല്ലുന്നു.

    നന്ദിയോടെ,പ്രാർഥനകളോടെ,


    ശുഭാശംസകൾ.....



    മറുപടിഇല്ലാതാക്കൂ
  2. ബ്ലോഗ്‌ വായിച്ചു കമെന്റ്സ് ഇട്ടതില്‍ സന്തോഷം, നന്ദി.
    പുഷ്പോപഹരത്തില്‍ താങ്കള്‍ക്ക് കമെന്റ്സ് ആ സൈറ്റില്‍ ഇടാന്‍ പറ്റാഞ്ഞത് FB അല്ലെങ്കില്‍ മെയില്‍ ID ഇടാന്‍ പറ്റാഞ്ഞതുകൊണ്ടാണ്. എന്റെ ബ്ലോഗ്സ്പോട്ടില്‍ ആ കവിത ഉണ്ട്. അവിടെ ഇട്ടോളൂ. നന്ദി:
    http://drpmalankot0.blogspot.com/2013/01/blog-post_8.html (Mal)
    http://drpmalankot2000.blogspot.com/2012_07_01_archive.html (Eng)
    പിന്നെ, സാഹിത്യ/കവിതാസ്നേഹി എന്ന നിലയില്‍ താങ്കള്‍ എന്റെ സുഹൃത്തുതന്നെയാണ്. കാണാമറയത്ത് ഇരിക്കുന്നതിനു വ്യക്തിപരമായ കാരണങ്ങള്‍ ഉണ്ടാകാം. തീര്‍ച്ചയായും അത് നീങ്ങുമ്പോഴെ വ്യക്തിബന്ധങ്ങള്‍ ദൃഡമാകൂ. ഇങ്ങിനെ ഞാന്‍ എഴുതുന്നു എങ്കിലും, പലപ്പോഴും അങ്ങിനെ വേണ്ടിവരും എന്നത് ഞാന്‍ മനസ്സിലാക്കുകയും ചെയ്യുന്നു. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  3. പ്രിയമുള്ള ഡോക്ടര്‍,

    ഡോക്ടര്‍ പൊടുന്നനവേ ഇങ്ങനെയൊരു സംരംഭത്തിനൊരുങ്ങുമെന്നോ, അതിന്റെ ആദ്യ ഭാഗത്ത് തന്നെ ഈ കഥയില്ലാത്ത അനുഭവങ്ങള്‍ എഴുതുന്ന എന്‍റെ പേരും ഉള്‍പ്പെടുത്തുമെന്നോ, തീരെ പ്രതീക്ഷിച്ചില്ല!!

    വളരെ കുറഞ്ഞ കാലത്തെ പരിചയം(എതാനും മാസങ്ങള്‍) മാത്രമേ അങ്ങുമായി എനിക്കുള്ളൂ എങ്കിലും, ആരും പെട്ടെന്നുതന്നെ ഇഷ്ടപ്പെട്ടുപോകുന്ന അങ്ങയുടെ ലാളിത്യമാര്‍ന്ന വ്യക്തിത്ത്വവും, കൃതികളിലെ നിഷ്കളങ്കതയും അതിലുമുപരി വൈവിധ്യവും, എന്നെയും പെട്ടെന്ന് തന്നെ അങ്ങയുടെ ആരാധകനും സ്നേഹിതനുമാക്കിത്തീര്‍ത്തു എന്നുള്ളതാണ് സത്യം!! തന്നെയുമല്ല, ഞാന്‍ എഴുതിയ എല്ലാ പോസ്റ്റുകളും അതീവ ക്ഷമയോടെ വായിച്ചു, അവയ്ക്കൊക്കെ അനുയോജ്യമായ അഭിപ്രായങ്ങളും രേഖപ്പെടുത്താന്‍ അങ്ങ് കാണിച്ച വലിയ മനസ്സിന് എത്രതന്നെ നന്ദി പറഞ്ഞാലും അധികമാവില്ല.

    അങ്ങ് ഈയുള്ളവന് തരുന്ന എല്ലാ പ്രോത്സാഹനത്തിനും ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞോട്ടെ. ഒപ്പം അങ്ങയുടെ എല്ലാ സംരംഭങ്ങളിലും ഈശ്വരന്‍ ധാരാളമായി അങ്ങയെ അനുഗ്രഹിക്കയും ചെയ്യട്ടെ എന്ന് ആശംസിക്കയും ചെയ്യുന്നു....

    മറുപടിഇല്ലാതാക്കൂ
  4. മോഹന്‍,
    ഞാന്‍ എനിക്ക് തോന്നിയ കാര്യങ്ങള്‍ അങ്ങിനെതന്നെ എഴുതി എന്നേ ഉള്ളൂ. താങ്കളുടെ രചനകളില്‍ മറ്റുള്ളവര്‍ക്ക് ചിന്തിക്കേണ്ട, മനസ്സിലാക്കേണ്ട കാര്യങ്ങള്‍ താങ്കളുടെ അറിവോടെയും അല്ലാതെയും (തുറന്ന മനസ്സിന്റെ പ്രത്യേകത) കടന്നുകൂടിയത് താങ്കളുടെ ലാളിത്യം, ഒരു നല്ല ബ്ലോഗര്‍ക്ക് ഉണ്ടാകേണ്ട നല്ല വശങ്ങള്‍ എന്നിവയൊക്കെ കൊണ്ടാണ് എന്ന് എല്ലാവര്ക്കും അറിയാം.
    ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  5. നളിനദളങ്ങള്‍ ഇതുവരെ കാണാത്ത ഒരു ബ്ലോഗ് ആണെന്ന് തോന്നുന്നു.
    ഒന്ന് പോയിനോക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നളിനദളങ്ങള്‍ പുതിയ ബ്ലോഗ്സ്പോട്ട് ആണ്. എന്നാല്‍ ബ്ലോഗ്ഗര്‍ Social Networkകളില്‍ ബ്ലോഗ്സ് എഴുതുന്ന ആള്‍ ആയതുകൊണ്ട് ഇവിടെ വരുന്നതിനു മുമ്പ് അറിയും. അതുവെച്ചു എഴുതിയതാണ്.

      ഇല്ലാതാക്കൂ
    2. ഡോക്ടർ ഇപ്പോൾ അങ്ങയെ അപൂർവമായേ കാണുന്നുള്ളൂ. വിശ്രമവേളകളിൽ എഴുത്തും കൂട്ടേയുള്ളത് നല്ലതല്ലേ. ഞാനും എഴുത്തിൽ വളരെ മടിച്ചിയായിപ്പോയി. നന്ദി ഡോക്ടർ 🙏

      ഇല്ലാതാക്കൂ
  6. ഇത് വേണ്ടിയിരുന്നോ? എഴുത്തില്‍ ഞാന്‍ ഒന്നുമല്ലെന്ന് എനിക്ക് തന്നെ നല്ല നിശ്ചയമുണ്ട് ഏട്ടാ...

    സ്നേഹക്കൂടുതല്‍ ചെയ്യിച്ചതാണിത്... വായനക്കാര്‍ ക്ഷമിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹാ ഹാ എളിമ നല്ലതുതന്നെ. അപ്പോള്‍, ഞാന്‍ ആരാ? ആരുമല്ല. വേറൊരാളോ അതുപോലെയൊക്കെത്തന്നെ. പേടിക്കേണ്ട, ഇനിയും പലരും ഈ ബ്ലോഗിന്റെ തുടര്‍ച്ചയായി പതുക്കെ പതുകെ വരും കേട്ടോ.
      ഭാവുകങ്ങള്‍.

      ഇല്ലാതാക്കൂ
  7. ഹൈ ഡോക്റ്റര്‍ എന്നെ പരിചയപ്പെടുത്തിയതിന് നന്ദി. എനിക്കു അത്ര പരിചയമില്ലാത്തവരും ലിസ്റ്റിലുണ്ട്.അവരെ വായിക്കാമല്ലോ. ഈ സംരംഭത്തിന് എല്ലാ വിജയാശംസകളും.

    മറുപടിഇല്ലാതാക്കൂ
  8. ഡോക്ടര്‍ എഴുതി കഴിയുമ്പോള്‍ എനിക്ക് പുതിയ കുറേ കൂട്ടുകാരെ കിട്ടും ... തുടരുക ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Thanks, my friend. Conveniently, I will update, subsequent to a few blogs.

      ഇല്ലാതാക്കൂ
    2. ഈ ബ്ലോഗ്‌ ഓരോ ഭാഗമായി, മാസത്തില്‍ രണ്ടോ മൂന്നോ തവണ ഇടാന്‍ ഉദ്ദേശിക്കുന്നു. മാത്രമല്ല, കുറെക്കാലത്തെക്കെങ്കിലും, എന്റെ മറ്റു ബ്ലോഗുകളുടെ അടിയില്‍ ഇതിന്റെ ലിങ്ക് കൊടുക്കാനും. അപ്പോള്‍, സുഹൃത്തുക്കള്‍ക്ക് ശ്രദ്ധിക്കാനും പരസ്പരം ബന്ധപ്പെടാനും, സാധിക്കുമ്പോഴെല്ലാം മറ്റുള്ളവരുടെ ബ്ലോഗ്സ് വായിക്കാനും ഉപകാരമാകും.

      ഇല്ലാതാക്കൂ
  9. ഡോക്ടര്‍,
    താങ്കളുടെ ഈ സദുദ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  10. പുതിയ പോസ്റ്റുകള്‍ അറിയാന്‍ കഴിയാറില്ല.
    അറിയുമ്പോള്‍ എത്താന്‍ ശ്രമിക്കുന്നു.
    കാണാത്തത് ചിലത് കണ്ടെത്താന്‍ ഇത് സഹായിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. പ്രിയപ്പെട്ട ഡോക്ടര്‍,
    എന്നെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയതിന്ന് ആദ്യമായി നന്ദി രേഖപ്പെടുത്തുന്നു. അടുത്തടുത്ത സ്ഥലങ്ങളില്‍ ജനിച്ചു വളര്‍ന്നതിലാണെന്ന് തോന്നുന്നു, പല കാര്യങ്ങളിലും 
    സമാനമായ ചിന്താഗതിയാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ എന്‍റെ ശ്രദ്ധയില്‍പെടുന്ന ഡോക്ടറുടെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്. അങ്ങേക്ക് എല്ലാ നന്മകളും നേരുന്നു.

    ( ഞാന്‍ നാലാമത്തെ നോവല്‍ എഴുതിത്തുടങ്ങി. അധികം വൈകാതെ പോസ്റ്റ് ചെയ്തു തുടങ്ങും. വായിച്ച് വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ )
    സ്നേഹത്തോടേ,
    കേരളദാസനുണ്ണി.

    മറുപടിഇല്ലാതാക്കൂ
  12. സന്തോഷം, ഉണ്ണിയേട്ടാ.
    തീര്‍ച്ചയായും താങ്കളുടെ രചനകള്‍ ഞാന്‍ വായിച്ചിരിക്കും.

    മറുപടിഇല്ലാതാക്കൂ
  13. ആഴ്ചകളുടെ ഇടവേളകളില്‍ കിട്ടുന്ന ഒന്നോ രണ്ടോ മണിക്കൂറാണ് ബ്ലോഗ്‌ വായിക്കാന്‍ കിട്ടുന്നത്. താന്കള്‍ പരിചയപ്പെടുതിയവരെ തിരഞ്ഞെടുത്തു വായിക്കാന്‍ ശ്രമിക്കാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സുഹൃത്തേ. താങ്കളുടെ ബ്ലോഗ്സ്പോട്ട് ലിങ്ക് ഈ ബ്ലോഗ്‌ പരമ്പരയില്‍ ചേര്‍ക്കുന്നുണ്ട്. അപ്പോള്‍ മറ്റു സുഹൃത്തുക്കള്‍ക്കും അത് നോക്കാന്‍ ശ്രമിക്കാമല്ലോ.

      ഇല്ലാതാക്കൂ
  14. നല്ല ശ്രമം മാഷേ. ശ്രദ്ധയില്‍ പെടാത്ത ചിലരെ പരിചയപ്പെടാന്‍ കൂടി സാധിയ്ക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  15. ഞാന്‍ ഒരു എഴുത്തുകാരിയൊ.. ഡോക്ടര്‍
    മറ്റുള്ളവരുടെ കൂട്ടത്തില്‍ എന്റെ പേര് കണ്ടപ്പോള്‍ എനിക്ക് ലജ്ജ തൊന്നുന്നു.
    എന്നോടുള്ള സ്നേഹം കൊണ്ട് തൊന്നിയതാവാം. എങ്കിലും മറ്റുള്ള എഴുത്തുകാര്‍ എന്ത് കരുതും..നളിനദളങ്ങളില്‍ കാര്യമായി ഒന്നുമില്ല.
    എന്നാലും ഞാന്‍ ശ്രമിക്കാം ഇനിയും എന്തെങ്കിലും കുത്തികുറിക്കാന്‍ എന്ന് ഡോക്ടര്‍ക്ക്‌ വാക്ക് തരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാം തികഞ്ഞുള്ളൊരു വസ്തുപോലും...... എന്നല്ലേ കവി പാടിയത്.
      ആരും എല്ലാം തികഞ്ഞവര്‍ അല്ല. ഞാന്‍ തീരെ അല്ല. അപ്പോള്‍? നാം നമ്മുടെ വിചാരധാര മറ്റുള്ളവരിലേക്ക് ആവുംവിധം പകരുന്നു. സന്തോഷത്തോടെ ആകുമ്പോള്‍, അതിലെ തെറ്റുകളും കുറ്റങ്ങളും നിസ്സാരമാകുന്നു.
      നന്ദി.

      ഇല്ലാതാക്കൂ
  16. ഞാന്‍ ഒരു എഴുത്തുകാരിയൊ.. ഡോക്ടര്‍
    മറ്റുള്ളവരുടെ കൂട്ടത്തില്‍ എന്റെ പേര് കണ്ടപ്പോള്‍ എനിക്ക് ലജ്ജ തൊന്നുന്നു.
    എന്നോടുള്ള സ്നേഹം കൊണ്ട് തൊന്നിയതാവാം. എങ്കിലും മറ്റുള്ള എഴുത്തുകാര്‍ എന്ത് കരുതും..നളിനദളങ്ങളില്‍ കാര്യമായി ഒന്നുമില്ല.
    എന്നാലും ഞാന്‍ ശ്രമിക്കാം ഇനിയും എന്തെങ്കിലും കുത്തികുറിക്കാന്‍ എന്ന് ഡോക്ടര്‍ക്ക്‌ വാക്ക് തരുന്നു.

    മറുപടിഇല്ലാതാക്കൂ
  17. Nishagandhiye parijayappeduthiya Ajith mashinte post ormma vannu.. Impressive..Helpful too

    മറുപടിഇല്ലാതാക്കൂ

.