2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

മധ്യപ്രദേശും ഉത്തർപ്രദേശും


Blog Post No: 129 -          
മധ്യപ്രദേശും ഉത്തർപ്രദേശും (ഒരു കൊച്ചു നര്മ്മലേഖനം) - 


ഇതേ, ഇത് രണ്ടു സംസ്ഥാനങ്ങളെക്കുറിച്ചല്ല കേട്ടോ. എന്നാലോ, ഇവ രണ്ടും നമ്മളിൽ ഉള്ള കാര്യങ്ങളെക്കുറിച്ചാണ്! കൊച്ചു നര്മ്മo, കൊച്ചുലേഖനം!
മധ്യപ്രദേശ് - വയറ്ഉത്തർപ്രദേശ് – മസ്തിഷ്കം.

ആദ്യം വയറിന്റെ കാര്യംതന്നെ ആകാം, അല്ലെഅതാണല്ലോ നമ്മുടെ ആദ്യത്തെ ആവശ്യം.  ആഹരിക്കുന്നത് ധൃതിയിൽ ആകരുത്.  സമയം തീരെ ഇല്ല, എന്തെങ്കിലും കഴിച്ചിട്ട് ഉടൻ സ്ഥലം വിടണം എന്ന് വിചാരിച്ചു, വാരി വലിച്ചു തിന്നാൽ......  പിന്നെ പറയേണ്ട കാര്യമില്ലല്ലോ.  അവനവനു ബുദ്ധിമുട്ട്, മറ്റുള്ളവര്ക്ക് ബുദ്ധിമുട്ട്, ഒരുപക്ഷെ ആഹാരം ഉണ്ടാക്കിയ ആളുടെ തന്തക്കുവരെ വിളിക്കാൻ ചിലര് മടിയും കാണിക്കില്ല.  അപ്പോൾ, കഴിക്കാതിരിക്കുന്നതു തന്നെയാണ് മെച്ചം.  അല്പ്പം ക്ഷമ ഇവിടെ കാണിക്കണം. 

(ഇത്തരുണത്തിൽ എന്റെ ഗുരുനാനാഥൻ പ്രൊഫ. ഡോ. ലിയോ രെബെല്ലോയെ ആദരപൂർവ്വം ഞാൻ സ്മരിക്കുന്നു)

ആദ്യത്തേതു വയറു എങ്കിൽ, അടുത്തത് വായന.  ഒരു നിശ്ചിതസമയത്തിനുള്ളിൽ ചിലത് വായിച്ചു തീര്ക്കേണ്ടിയിരിക്കുന്നു, ഒന്ന് ഓടിച്ചു വായിച്ചു കളയാം.  ഈ വിചാരം നല്ലതല്ല.  കാരണം, മുകളിൽ പറഞ്ഞപോലെതന്നെ, ''ദഹനം'' ബുദ്ധിമുട്ടാകും, എഴുതിയ ആളെ പഴിക്കും....... എവിടെയും, ഒരൽപം മാന്യമായ സമീപനം, ക്ഷമ കാണിച്ചേ പറ്റൂ.  ഇല്ലെങ്കിൽ, ജീവിതം ''കട്ടപ്പൊക''.


അപ്പോൾ? വളരെ ശ്രദ്ധിക്കുക...... എന്ത്?   മധ്യപ്രദേശ് & ഉത്തർപ്രദേശ് J

25 അഭിപ്രായങ്ങൾ:

  1. വേണത് വേണ്ടപോലെ ആലോചിച്ച് കഴിക്കുക.
    ചിലര്‍ നാവിന്‍റെ രുചിയനുസരിച്ച് തട്ടിവിടന്നവരുണ്ട്.
    മസ്തിഷ്കത്തിന്‍റെ വിലക്ക് അവഗണിച്ചുകൊണ്ട്..
    ഒടുവില്‍ വയറിന് കേട്ട്..
    നന്നായിരിക്കുന്നു ഡോക്ടര്‍ ഈ ചിന്തയുടെ പൊരുള്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ധൃതിവെച്ച് എന്തുചെയ്താലും അത് ദോഷകരമായേ ഭവിക്കൂ. നല്ല ഉപദേശം.

    മറുപടിഇല്ലാതാക്കൂ
  3. സത്യമാണ് ഡോക്ടര പറഞ്ഞിരിക്കുന്നത് പിന്നെ വായന എപ്പോ വേണമെങ്കിലും ആകാം വേണമെങ്കിൽ നീട്ടി വയ്ക്കാം പക്ഷെ എഴുത്ത് അത് വല്ലാത്ത അവസ്ഥയാണ്‌ അത് ആ സമയത്ത് പകര്ത്തുക ഇല്ലെങ്കിൽ വാർത്ത‍ പോലെ ചായ പോലെ തണുത്തുകഴിഞ്ഞാൽ അതിന്റെ ഭംഗി പോകുന്നുണ്ട് ഓരോ വാക്കുപോലും ഒരു മിനിറ്റെ മാറിയാൽ നഷ്ടപെടുന്നുണ്ട് ഇത് എന്റെ ഒരു തെറ്റിധാരണ ആകാം
    നന്ദി ഡോക്ടർ

    മറുപടിഇല്ലാതാക്കൂ
  4. "ക്ഷമ" അതാണല്ലോ ഈ ചെറു ലേഖനത്തിലെ മുഖ്യ വിഷയം.
    കൊള്ളാം! മാഷെ ഇതില്ലാതത്തിന്റെ കുഴപ്പം തന്നെ നാമിന്നഭിമുഖീകരിക്കുൻന്ന പല
    പ്രശ്നങ്ങൾക്കുമുള്ള കാതലായ സത്യം. ക്ഷമകൊണ്ട്‌ വയറിനും അഥവാ മദ്ധ്യപ്രദേശിന്നും ഒപ്പം ഉത്തരപ്രദേശിന്നും (മസ്തിഷ്കം) ലഭിക്കുന്ന നേട്ടങ്ങൾ വളരെ സരസമായി ഇവിടെ അവതരിപ്പിച്ചു.
    നന്ദി ഡോക്ടറെ ഈ ഓർമ്മപ്പെടുത്തലിനു.

    മറുപടിഇല്ലാതാക്കൂ
  5. ശരിയാണ് ഏട്ടാ ...

    കുറച്ചു ക്ഷമ കാണിച്ചേ പറ്റൂ

    മറുപടിഇല്ലാതാക്കൂ
  6. പയ്യെത്തിന്നാല്‍ പനയും തിന്നാം

    മറുപടിഇല്ലാതാക്കൂ
  7. ഇപ്പോൾ കാര്യം പിടികിട്ടി,, ഇനി ശ്രദ്ധിക്കാം,,, വയറും വായനയും,,

    മറുപടിഇല്ലാതാക്കൂ
  8. മധ്യ പ്രദേശ് ക്ഷമയോടെ കൈകാര്യം ചെയ്യണം പക്ഷെ
    ഉത്തർ പ്രദേശ് ,വേഗത്തിൽ വായിക്കുന്നത് ബുദ്ധിയുടെ ഉണർവിന് നല്ലതാണെന്ന് എവിടെയോ വായിച്ചു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വേഗത്തിൽ വായന - സ്പീഡ് റീഡിംഗ് അങ്ങിനെ ഒരു കോഴ്സ് ഉണ്ട്. ഉദ്ദേശിക്കുന്നത് നാം വായനയിലെ ആശയം നഷ്ടപ്പെടുത്താതെ വേഗത്തിൽ വായിക്കുന്നത് എങ്ങിനെ എന്നതാണ്. അത് ഒരു ആദ്യവായനക്ക് മാതം കൊള്ളാം എന്നാണു എന്റെ പക്ഷം. പൊതു വേദിയിൽ അഭിപ്രായപ്രകടനം നടത്തുമ്പോൾ അതിനു അതിന്റേതായ പോരായ്മകൾ കണ്ടു എന്ന് വരും. നന്ദി, സുഹൃത്തേ.

      ഇല്ലാതാക്കൂ
  9. എല്ലാം സമയ ദൌർലഭ്യം തന്നെ. ഇന്നു നാം ജീവിക്കുന്ന ലോകം മന്ത്രിക്കുന്നത്‌ ഫാസ്റ്റ്‌ എന്ന മന്ത്രമാണ്‌. സ്ലൊ ആയവർ പിൻ തള്ളപ്പെടുന്നു. കാലത്തിന്റെ ഒരു പോക്ക്‌.

    മറുപടിഇല്ലാതാക്കൂ
  10. മധ്യപ്രദേശ് എന്ന വയറ്,
    ഉത്തർപ്രദേശ് എന്ന മസ്തിഷ്കം
    ഈ രണ്ട് സംസ്ഥാനങ്ങളും കണ്ടു കേട്ടോ ഡോക്ട്ടർ സാർ.

    മറുപടിഇല്ലാതാക്കൂ
  11. Vayanayude thudakkam mathrame vayanakkaran cheyyendathullu..thudarnnu vayippikkendathu ezhuthukarante joliyanu.....
    E

    മറുപടിഇല്ലാതാക്കൂ

.