2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

പണിക്കരും ഡോക്റ്ററും

Blog Post No: 122 -
പണിക്കരും ഡോക്റ്ററും

(മിനികഥ)



അറുപത്തൊന്നുകാരനായ, മധുപാല  പണിക്കർ പതിനാറുകാരനെപ്പോലെ വിലസി.

അങ്ങിനെയിരിക്കെ, പണിക്കർക്ക്, ശരീരത്തിലെ പുറത്തുകാണിക്കാനോ അങ്ങിനെ എല്ലാവരോടും പറയാനോ പറ്റാത്ത ഭാഗത്ത്‌ ഒരു പരു വന്നു. അത് ഇന്ന് പോകും നാളെ പോകും എന്ന് വിചാരിച്ചിട്ട് രക്ഷയില്ല; തന്നെയും കൊണ്ടേ പോകൂ എന്നുണ്ടോ - ഭയമാകുന്നു. നാളിതുവരെ ഇങ്ങനൊന്നും ഉണ്ടായിട്ടില്ല.

തന്റെ പഴയ പരിചയക്കാരനായ അബ്ദുള്ളയുടെ (നാട്ടുകാരുടെ കുളത്തിങ്കലെ രാവുത്തരുടെ) മകന്‍ ടൌണില്‍ ഒരു ക്ലിനിക്‌ ഇട്ടിട്ടുണ്ട് എന്ന് കേട്ടു. അങ്ങോട്ട്‌ വെച്ച്പിടിച്ചു.

ഡോ.അസീസിനെ പണിക്കര്‍ സ്വയം പരിചയപ്പെടുത്തി.

"മധു അമ്മാവനെ എനിക്കറിയാമല്ലോ. ഉപ്പയുടെ കൂടെ എത്രയോ തവണ വീട്ടില് വന്നിട്ടുണ്ടല്ലോ.'' ഡോക്റ്റർ ചിരിച്ചു. 

ഓ, അപ്പോള്‍ പയ്യന്‍ വിചാരിച്ചപോലെ അല്ല.

ഡോക്ടര്‍ പരിശോധിച്ചു. രക്തവും മൂത്രവും ടെസ്റ്റ്‌ ചെയ്തു. റിപ്പോര്ട്ട് ‌ കിട്ടിയശേഷം, മരുന്നുകള്‍ കുറിച്ചുകൊണ്ട്പറഞ്ഞു:

"ഇനി, ഈ മരുന്നുകള്‍ പതിവായി എന്നും കഴിക്കണം, ഞാന്‍ പറയാന്‍ പോകുന്ന ആഹാരരീതിയിലും ശ്രദ്ധിക്കണം."

"അല്ലാ, ഞാന്‍ ചോയ്ക്കട്ടെ, മുമ്പേ ചോയ്ക്കണംന്നു നിരീച്ചതണ്.ഒരു പരൂന് ത്ര വല്യേ ടെസ്റ്റ്‌കളും മരുന്നുകളും (?) അറിയാന്‍ വേണ്ടി ചോയ്ക്കേണ്."

"ശരി, പറയാതിരിക്കരുതല്ലോ. മധു അമ്മാവന്.................  മധുമേഹം ആണ്."

"എന്ന് വെച്ചാല്‍?" 

"പ്രമേഹം"

23 അഭിപ്രായങ്ങൾ:

  1. പഞ്ചാരേടെ സൂക്കേട് എന്നാണ് പണ്ടൊക്കെ പറയുക!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതുതന്നെ, അജിത്‌ ഭായ്. ഇവിടെ ഡോക്റ്റർ ആൾ ഒരു രസികനാണ്, സാഹിത്യപ്രിയനും. ആ നിലക്ക് തട്ടി വിട്ടു.

      ഇല്ലാതാക്കൂ
  2. "മധു അമ്മാവന്‌...മധുമേഹം..."
    ഡോക്ടര്‍ പ്രാസത്തോടെ പ്ര യില്ലാതങ്ങ് പറഞ്ഞല്ലോ!മധു അമ്മാവന്‍
    ആദ്യം അമ്പരന്നിരിക്കണം?
    നന്നായി ഡോക്ടര്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതുതന്നെ, Chettaa. ഇവിടെ ഡോക്റ്റർ ആൾ ഒരു രസികനാണ്, സാഹിത്യപ്രിയനും. ആ നിലക്ക് തട്ടി വിട്ടു.

      ഇല്ലാതാക്കൂ
  3. അപ്പോൾ ജീവിതകാലം മുഴുവൻ പണിക്കാർ മരുന്നുമായി കഴിയണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രോഗിക്ക് വയസ്സ് അറുപതു കഴിഞ്ഞു. ദിനചര്യകൾ, ആഹാരരീതികൾ, മരുന്ന് കഴിക്കൽ എല്ലാം ഡോക്റ്റർ പറഞ്ഞപോലെ പാലിക്കണം. പിന്നെ, ഇടയ്ക്കു ഡോക്റ്റർ നോക്കുകയും വേണമല്ലോ. കുറവ് കാണുമ്പോൾ, അതിനനുസരിച്ച് പതുക്കെ പതുക്കെ ഈ ''ചര്യകൾ''ക്ക് വേണമെങ്കില കുറവ് വരുത്താം. ഇപ്പോഴേ അതെക്കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല.
      നന്ദി, ദാസേട്ടാ.

      ഇല്ലാതാക്കൂ
  4. മധുപാല പണിക്കർക്ക് പറ്റിയ രോഗം. പേര് അന്വർത്ഥമാക്കുന്ന രോഗം തന്നെ. ഹ..ഹ..ഹ... ചിലർക്ക് ഇതൊരു ജീവിതശൈലീ ദത്തമായ രോഗമാ. മറ്റു ചിലർക്ക് ശൈശവത്തിൽത്തന്നെ ഇതിന്റെ അസഹ്യത കാണാറുണ്ട്. പണിക്കർക്ക് ആദ്യയിനമാണെന്നു തോന്നുന്നു.എന്തായാലും പണിക്കർ പെട്ടെന്ന് രോഗവിമുക്തനാവട്ടെ.


    നല്ലൊരു കഥ.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  5. പ്രമേഹം ഷുഗർ എന്നൊക്കെ കേൾക്കുമ്പോഴുള്ള പേടി തോന്നില്ല. മധുദേഹം എന്ന് കേൾക്കുമ്പോൾ....മറ്റു മാരക രോഗങ്ങൾക്ക് കൂടി ഡോക്ടര ഇത് പോലെ ഒരു സാഹിത്യ നിഘണ്ടു ഉണ്ടാക്കിയാൽ രോഗികള് കുറച്ചു കാലം കൂടി ജീവിചിരുന്നെനെ
    നന്നായിരിക്കുന്നു ഡോക്ടര

    മറുപടിഇല്ലാതാക്കൂ
  6. അദ്ദേഹത്തിന് വരാൻ പറ്റിയ രോഗം ...നന്നായി എഴുതി ഏട്ടാ ..

    മറുപടിഇല്ലാതാക്കൂ
  7. മധുപാലപ്പണിക്കര്ക്ക് പണിയായല്ലോ.....

    മറുപടിഇല്ലാതാക്കൂ
  8. ഹ ഹ ഹ പോസ്റ്റിന്റെ തലക്കെട്ടു കണ്ട് ഓടി വന്നതാ 
    പക്ഷെ വയസ് കണ്ടപ്പൊ സമാധാനമായി
    61 ആയില്ല

    മറുപടിഇല്ലാതാക്കൂ
  9. ഹാ ഹാ അങ്ങിനെ തലക്കെട്ട്‌ കണ്ടിട്ടെങ്കിലും ഡോക്റ്റർ പണിക്കര് ഓടിയെത്തിയല്ലോ. എനിക്കും സമാധാനം ആയി. ഇനിയും അങ്ങിനെയുള്ള വഴികൾ നോക്കാം. :)

    മറുപടിഇല്ലാതാക്കൂ
  10. പ്രമേഹ രോഗിക്ക് പരൂ വരുമോ. എനിക്ക് പേടിയാകുന്നു. നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  11. പഞ്ചാര കൂടിയാല്‍ പ്രശ്നം തന്നെ!

    മറുപടിഇല്ലാതാക്കൂ

.