2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ഗൾഫിലെ ഒരു തട്ടുകട

[ സുഹൃത്തുക്കളോട്:  കമെന്റ്സ് അപ്രൂവലിനു വെക്കുന്നത് സഭ്യമല്ലാത്ത രീതിയിൽ കമെന്റ്സ് ഇടുന്ന - പ്രത്യേകിച്ച് അജ്ഞാതരായ - ''ബുദ്ധിജീവികളെ'' (?) ഒഴിവാക്കാനാണ്. അതിനൊന്നും മറുപടി പറയാൻ സമയമില്ല. ബ്ലോഗ്‌ വായിച്ച്      താങ്കളുടെ  വിലയേറിയ അഭിപ്രായം - എന്തായാലും - രേഖപ്പെടുത്തുക.  ഞാൻ മറുപടി തരും.  നന്ദി. ]


Blog Post No: 128 -
ഗൾഫിലെ  ഒരു തട്ടുകട

(കവിത)




(നാട്ടിലെ പഴയ നാടൻസ്റ്റയിലിൽ ഒരു തട്ടുകട, നെറ്റിൽ നിന്നെടുത്തു വലുതാക്കിയ ഒരു പഴയ സിനിമാപോസ്റ്ററും മുമ്പിൽ തൂക്കിക്കൊണ്ട്‌!)  


ജോലി തീർത്തിറങ്ങി ഞാൻ,

ഫ്ലാറ്റിലേക്ക് തിരിക്കുമ്പോൾ,  

വഴിയരികിലൊരു പുത്തൻ കട,

തട്ടുകടയെന്ന  ബോർഡും വെച്ച്!  

മുന്നിലായ്  തൂങ്ങിക്കിടക്കുന്നു 

''അങ്ങാടി''യിൻ സിനിമാപോസ്റ്റർ!  

ജയനെന്ന വീരകേസരിയതിൽ

ആക്രോശിച്ചു നില്ക്കുന്നുമുണ്ടതാ.

അവിടെനിന്നയാൾ ക്ഷണിച്ചപ്പോൾ

മടികൂടാതെ കേറി ഞാനകത്തേക്ക്.

എന്തുണ്ടു കഴിക്കാനെന്നു കേട്ട-

മാത്രയിൽ കേൾക്കാം വ്യക്തമായ്

കപ്പ - മീൻകറി, പുട്ട് - കടല

ദോശ - ചമ്മന്തി, കഞ്ഞി - പയറ്...

വരട്ടെ ദോശയും ചമ്മന്തിയു-

മെന്നു ചൊന്നമാത്രയിലെത്തി

കൊതിയൂറും നാടൻ തട്ടുദോശ.

ദോശ കഴിച്ചു ഞാൻ  ചായ

വെണമെന്നായപ്പോൾ, മധുരമെന്ന

വാക്കുച്ചരിച്ചു പുരികം വളക്കുന്നു.

വിത്തൌട്ടല്ല, നോർമലെന്നു

ചൊല്ലി ഞാൻ സൌമ്യനായ്, 

ചായയും കുടിച്ചവിടന്നെഴുന്നേറ്റു  

പത്തു റിയാല് കൊടുത്തപ്പോൾ 

ഒരു റിയാല് കിട്ടിയാൽ.....

അഞ്ചു റിയാൽ  തരാമായിരുന്നു-

യെന്നു തട്ടുകടയിലെ കണക്കപ്പിള്ള


ജയൻസ്ററയിലൊരു തട്ടും തട്ടി.


25 അഭിപ്രായങ്ങൾ:

  1. തട്ടുകട,, തനിനാടൻ സ്റ്റൈലിൽ,,,

    മറുപടിഇല്ലാതാക്കൂ
  2. തട്ടുകട കൊള്ളാമല്ലോ!! ഒന്ന് കയറി നോക്കിയാലോ??

    മറുപടിഇല്ലാതാക്കൂ
  3. ജയന്‍സ്റ്റൈല്‍ തട്ടുകട രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  4. ആറു റിയാലിന് നാടന്‍ തട്ട് ദോശ കിട്ടീല്ലേ?
    മനസ്സംത്രുപ്ടിക്കു ഇതില്‍ പരം എന്ത് വേണം?

    മറുപടിഇല്ലാതാക്കൂ
  5. ഗൾഫിലും നാടൻ തട്ടുകടയോ ? നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
  6. തട്ടുകട തടി നിരയുള്ള കട യുടെ അടപ്പ് ഓല മേഞ്ഞ രണ്ടു കാലിലെ തട്ടി ചില്ലിട്ട അലമാര അകത്തു ഇപ്പോഴത്തെ ബാറിലെ പോലെ അരണ്ട വെളിച്ചം നല്ല തേങ്ങ അരച്ച പൊടിച്ചമ്മന്തി തേങ്ങ പൂളിയിട്ട കടല അപ്പം
    ജയന്റെ ഭാഷയിൽ ഈ കവിതയിൽ ജയന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു കപ്പൽ കിട്ടിയിരുന്നെകിൽ വായിലിട്ടു ഓടിക്കാമായിരുന്നു
    ഡോക്ടർ തട്ടുകട സെറ്റിട്ടു ചെയ്തപോലെ സൂപ്പെര് ആയി ഗൾഫിൽ ആയിട്ടും

    മറുപടിഇല്ലാതാക്കൂ
  7. പല തട്ടുകടകളും ഹോട്ടലുകളേക്കാൾ ഭേദമാണ്. കീശ ചോരില്ല, നല്ല ഭക്ഷണം കിട്ടുകയും ചെയ്യും.

    മറുപടിഇല്ലാതാക്കൂ
  8. തട്ടുകട നന്നായി ഡോക്ടർ


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  9. തട്ട് കട കലക്കി. ശോ ഇനി തട്ട് കട ഞാൻ നാട്ടിൽ എവിടെ തപ്പും

    മറുപടിഇല്ലാതാക്കൂ
  10. തട്ടുകടയിൽ പോയാൽ പിന്നെ തട്ടണ്ടേ ?

    മറുപടിഇല്ലാതാക്കൂ
  11. Ee thattukadayude branch njangalude nadu kollathu enganum undo?

    മറുപടിഇല്ലാതാക്കൂ

.