2014, നവംബർ 29, ശനിയാഴ്‌ച

മനുഷ്യമനസ്സും ദൈവവും



Blog No: 314 -
മനുഷ്യമനസ്സും ദൈവവും

(Gadyakavitha)


ദൈവമെവിടെ?

അല്ലെങ്കിൽ മനുഷ്യശക്തിക്ക് അതീതമായ ആ ശക്തിയെവിടെ?

പ്രപഞ്ചത്തിൽ, പ്രകൃതിയിൽ ആകമാനം നിറഞ്ഞുനില്ക്കുന്നു.

അപ്പോൾ?

നമ്മുടെ മനസ്സിലും മസ്തിഷ്കത്തിലും എല്ലാം.... എല്ലാം.....

ചിലപ്പോൾ നാം അഥവാ നമ്മുടെ  മനസ്സ്, മനസ്സിൽത്തന്നെ കുടികൊള്ളുന്ന ദൈവത്തെ  അനുസരിക്കുന്നു.

ചിലപ്പോൾ ഇല്ല - അല്ലെങ്കിൽ  പല കാരണങ്ങളാൽ സാധിക്കുന്നില്ല.  അതാണ്‌  സത്യം.

ഫലം?

അനുഭവിക്കാതെ നിവർത്തിയില്ല – ദൈവേശ്ച / പ്രപഞ്ച - പ്രകൃതി നിയമം!

വിശ്വാസം വരാത്തവർക്ക് ഒരു തീരാദു:ഖം വരുമ്പോൾ, എന്നെങ്കിലും, കണ്ണുകൾ എന്നെന്നേക്കുമായി അടയുന്നതിനു മുമ്പായെങ്കിലും വിശ്വാസം വന്നോളും.

11 അഭിപ്രായങ്ങൾ:

  1. ചിലപ്പോൾ നാം അഥവാ നമ്മുടെ മനസ്സ്, മനസ്സിൽത്തന്നെ കുടികൊള്ളുന്ന ദൈവത്തെ അനുസരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. അതെ.

    വളരെ നല്ല കവിത. ഇഷ്ടം.

    ശുഭാശംസകൾ .....

    മറുപടിഇല്ലാതാക്കൂ
  3. എന്നെങ്കിലും ഒരിക്കൽ ദൈവത്തെ വിളിക്കാതിരിക്കില്ല..മനസ്സുകൊണ്ടെങ്കിലും..

    മറുപടിഇല്ലാതാക്കൂ
  4. ദൈവം ദൈനംദിനഭരണകാര്യങ്ങളില്‍ വളരെ ബിസിയാണ്

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2014, ഡിസംബർ 1 3:28 AM

    യന്തിരന്‍ സിനിമയിൽ ഒരു റോബോട്ട് ഒരായിരം റോബോട്ട് കളെ നിര്‍മ്മിക്കുന്നുണ്ട് പലകാര്യങ്ങള്‍ ചെയ്യാന്‍. അതുപോലെ ദൈവം സൃഷ്ടിച്ച ദൈവാംശങ്ങളാണു നമ്മള്‍...
    രചനയും സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും എല്ലാം അദ്ദേഹം തന്നെ.! നമ്മള്‍ വെറും അഭിനേതാക്കൾ.! അഭിനയം ചിലപ്പോള്‍ നന്നാവും ചിലപ്പോള്‍ മോശമാവും മറ്റു ചിലപ്പോൾ പകുതിക്ക് വച്ച് നിര്‍ത്തിപ്പോവുകയും ചെയ്യും..

    മറുപടിഇല്ലാതാക്കൂ
  6. ആശ്രിതവത്സലനല്ലോ!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  7. >>കണ്ണുകൾ എന്നെന്നേക്കുമായി അടയുന്നതിനു മുമ്പായെങ്കിലും വിശ്വാസം വന്നോളും. << അപ്പോഴേക്കും വൈകിയിരിക്കും !!

    മറുപടിഇല്ലാതാക്കൂ

.