Blog Post No: 311
കുഞ്ഞുകവിതകൾ - 70
പ്രകൃതിയും മനുഷ്യനും
പ്രകൃതി
മനുഷ്യനെ മനുഷ്യനാക്കുമ്പോൾ
മനുഷ്യൻ
പ്രകൃതിയെ പ്രാകൃതമാക്കുന്നു;
പ്രകൃതിയെ
അനുസരിക്കാൻ തയ്യാറല്ലാത്ത
മനുഷ്യന്റെ
പ്രകൃതം പ്രാകൃതമാകുന്നു!
നൊമ്പരം
നൊമ്പരമെന്ന വാക്കുതന്നെ വെറുതേ
നൊമ്പരമുണ്ടാക്കുന്നു ചിന്തിക്കുമ്പോൾ;
നൊമ്പരമുണ്ടായാലതു വിധി,യെന്നാൽ
നൊമ്പരമുണ്ടാക്കിയാലോ, അത് ചതി.
വിശ്വാസം
വിശ്വാസം നേടുന്നതൊരാശ്വാസം
വില്ലത്തരം തോന്നിയാലത്
വിശ്വാസം തെറ്റിക്കുമെന്നു സത്യം
വില്ലത്തരം വേണ്ട, വിശ്വാസം
മതി.
പ്രകൃതിയെ അനുസരിച്ച പ്രാകൃതമനുഷ്യന്റെ വിശ്വാസങ്ങൾ
മറുപടിഇല്ലാതാക്കൂപ്രകൃതിയെ നൊമ്പരപ്പെടുത്തുന്ന പരിഷ്കൃതമനുഷ്യന്റെ വില്ലത്തരങ്ങൾ..
നല്ല മൂന്നു കവിതകൾ ഡോക്ടർ.
ശുഭാശംസകൾ......
Thanks, my friend.
ഇല്ലാതാക്കൂവില്ലത്തരം വേണ്ട, വിശ്വാസം മതി!!
മറുപടിഇല്ലാതാക്കൂനൊമ്പരമുണ്ടാക്കുന്ന നൊമ്പരം അസ്സലായി....
മനുഷ്യന്റെ
പ്രകൃതം പ്രാകൃതമാകുന്നു! എന്നായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരിക്കുമെന്ന് തോന്നി...
Thanks, my friend.
മറുപടിഇല്ലാതാക്കൂRithu - Thanks. Thiruththiyittundu.
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം... ഞാനെഴുതുമ്പോഴും എന്തെങ്കിലും തിരുത്തുകളൊക്കെയുണ്ടെങ്കില്‍ പറഞ്ഞു തരുമല്ലോ.....
ഇല്ലാതാക്കൂYes. :)
ഇല്ലാതാക്കൂവിശ്വാസം മതി!
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂനന്നായിട്ടുണ്ട് ഡോക്ടര്‍
മറുപടിഇല്ലാതാക്കൂആശംസകള്
Thank u.
ഇല്ലാതാക്കൂഅന്തമില്ലാത്ത നൊമ്പര ചിന്തകൾ...
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂ