2014, നവംബർ 28, വെള്ളിയാഴ്‌ച

കുഞ്ഞുകവിതകൾ - 72



Blog Post No: 313

കുഞ്ഞുകവിതകൾ - 72



വാടി

വാടിയിലെ പുഷ്പം വാടിയതിനാൽ
വാടിയ പുഷ്പം ചൂടിനോക്കിയപ്പോൾ
പുഷ്പയുടെ മുഖം വാടിപ്പോയി;
പുഷ്പവും പുഷ്പയും ''തൊട്ടാവാടി''കൾ.



മനസ്സാന്നിദ്ധ്യം

മനസ്സാന്നിദ്ധ്യം കുറവുള്ളോർ
മനസ്സാന്നിദ്ധ്യത്തിനായ് ശീലിക്കണം;
മനസ്സാന്നിദ്ധ്യമുണ്ടെങ്കിലേ
''മലപോലെ വന്നത് എലിപോലെ'' പോകൂ!



രോഗിയും ചികിത്സയും

വേറിട്ടുനിൽക്കുന്നു ഒരാൾ വേറൊരാളിൽനിന്നും
ശാരീരികവും മാനസികവുമായിത്തന്നെ;
ശരീരോഷ്മാവും രക്തസമ്മർദ്ധവു-
മെല്ലാമൊരാൾക്കയാളുടേതു മാത്രമാം.
രോഗപ്രതിരോധശക്തിയോ പല വ്യക്തികളി-
ലുറപ്പായും വേറിട്ടുനിൽക്കുമ്പോ,ളങ്ങനെയല്ലാതെ-
‘’യൊരേ  ചികിത്സയൊരുപോലെ’’ കൊടുത്താ-
ലതു രോഗിയോടു കാട്ടുന്ന ക്രൂരത മാത്രമത്രേ!  

12 അഭിപ്രായങ്ങൾ:

  1. ക്രൂരമായ ചികിത്സ, എലി തുരന്ന മല, വാടിയ മുഖം.. വേറിട്ട്‌ നിൽക്കാത്ത കാഴ്ച്ചകൾ .!

    മൂന്നും മനോഹര കവിതകൾ.

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. സാധാരണക്കാരന്റെ വിഷയങ്ങൾ .. സാധാരണക്കാരനും മനസ്സിലാവുന്ന ഭാഷയിൽ ..

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2014, ഡിസംബർ 1 3:18 AM

    രോഗിയും ചികിത്സയും ഏറെയിഷ്ടപ്പെട്ടു.
    വാടിയപൂ എന്‍റെ മുഖത്തൊരു പുഞ്ചിരി വിരിയിച്ചു.
    മനസ്സാന്നിദ്ധ്യത്തെപ്പറ്റി പിന്നെ പറയാനുണ്ടോ......!!

    മറുപടിഇല്ലാതാക്കൂ

.