Blog Post No: 312
കുഞ്ഞുകവിതകൾ - 71
നന്മയുള്ളവരും
അല്ലാത്തവരും
ദൈവവും
പിശാചും കണ്ടുമുട്ടി,
ദൈവം പിശാചിനെക്കണ്ടു ചിരിച്ചു;
പിശാച്
തിരിച്ചു ചിരിച്ചില്ല!
തന്റെ
ശിങ്കിടിയോട് പറഞ്ഞു,
''പാവം ചമ്മിപ്പോയത് കണ്ടോ?''
ദൈവത്തിനും
പ്രതിനിധിക്കും
ആ പറഞ്ഞത്
മനസ്സിലായി;
പ്രതിനിധി
മനസ്സിൽ പറഞ്ഞു,
''പിശാചേ, അതാണ് നീയും
ദൈവവും
തമ്മിലുള്ള വ്യത്യാസം
ദൈവം നിന്റെ
എല്ലാ
തിന്മകളും
സഹിക്കുന്നു
നീയോ ദൈവത്തിന്റെ
നന്മകൾ
സഹിക്കുന്നില്ല.''
മേമ്പൊടി: ദൈവവും പിശാചും മനുഷ്യമനസ്സിൽത്തന്നെയാണ് കുടികൊള്ളുന്നത്
- ജാതി-മത ഭേദമെന്യേ!
അതിൽ ഒരു സംശയവും വേണ്ട. നന്മ ചിന്തിക്കുന്നവർ, പ്രവർത്തിക്കുന്നവർ നല്ലവർ -
ദൈവത്തിന്റെ അടുത്ത ആൾക്കാർ. അല്ലാത്തവർ മറിച്ചും. ഒരു സ്വയവിചിന്തനം നന്നായിരിക്കും.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂമനുഷ്യൻ * പിശാ ച് = തിന്മ (1 * 0 = 0 )
മറുപടിഇല്ലാതാക്കൂമനുഷ്യൻ * ദൈവം = നന്മ ( 1 * ∞ = ∞ )
വളരെ മനോഹരമായ, നന്മയുള്ള കവിത
ശുഭാശംസകൾ.....
ചിലപ്പോള്‍ പിശാചും ചിലപ്പോള്‍ ദൈവവുമാണ്. സമയദൈര്‍ഘ്യത്തില്‍ മാത്രമേ ഏറ്റക്കുറച്ചിലുകളുള്ളു
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂനമ്മെ ദൈവമാര്‍ഗ്ഗത്തില്‍ സഞ്ചരിയ്ക്കാം ...നന്നായി ഡോക്ടര്‍ സര്‍ ..
മറുപടിഇല്ലാതാക്കൂThanks, Salim.
ഇല്ലാതാക്കൂപിശാചുണ്ടങ്കിലല്ലേ ദൈവത്തിനു പ്രസക്തിയുള്ളൂ.......
മറുപടിഇല്ലാതാക്കൂഅവനവനില് തന്നെ എല്ലാം കുടികൊണ്ടിരിക്കുന്നു.
മറുപടിഇല്ലാതാക്കൂനല്ല ചിന്ത ഡോക്ടര്‍
ആശംസകള്‍
Thanks, chettaa.
ഇല്ലാതാക്കൂപിശാചേ, അതാണ് നീയും
മറുപടിഇല്ലാതാക്കൂദൈവവും തമ്മിലുള്ള വ്യത്യാസം
ദൈവം നിന്റെ എല്ലാ
തിന്മകളും സഹിക്കുന്നു
നീയോ ദൈവത്തിന്റെ
നന്മകൾ സഹിക്കുന്നില്ല.''
Athe.
ഇല്ലാതാക്കൂശരിയായ ചിന്ത!!
മറുപടിഇല്ലാതാക്കൂ