2014, നവംബർ 20, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 67




 Blog Post No: 308

കുഞ്ഞുകവിതകൾ - 67




പട്ടണ ഭംഗി



മൈസൂർ ചാമുണ്ടിഹിൽസ്
ഇറങ്ങുമ്പോൾ താഴെ 
മൈസൂരിന്റെ ഭംഗി
സൗദി, റിയാദിലെ
കിംഗ്‌ഡം ടവറിന്റെ
സ്കൈബ്രിഡ്ജിൽ
നിന്നുള്ള കാഴ്ചപോലെ
മനോഹരം!



അവരുടെ കണ്ണുകൾ
.
അയാൾ കണ്ണുരുട്ടിക്കാണിച്ചപ്പോൾ ഭയം,
അയാൾ കണ്ണുകാണാത്തവനെന്നറിഞ്ഞപ്പോൾ സഹതാപം;
അവളുടെ കണ്ണുകൾ ചിത്രത്തിൽ കാണുമ്പോൾ മനോഹരം,
അവൾ  കണ്ണുകാട്ടി വിളിച്ചപ്പോൾ സംഭ്രമം!
  


ഭക്തി!?

തൊഴുകയ്യോടെ പ്രാർത്ഥിക്കുന്നു ചിലർ
തോന്നുന്നതോ ഭക്തിയല്ലാത്തതും,
തൊഴിയ്ക്കണം ചിലരെയെന്നുള്ള
തോന്നലാണീ ''ഭക്തശിരോമണികൾ''ക്ക്!    

12 അഭിപ്രായങ്ങൾ:

  1. നഗരവും നേത്രവും ഭക്തിയും അഭക്തിയും!!

    മറുപടിഇല്ലാതാക്കൂ
  2. കണ്ണു തുറന്നുള്ള കാഴ്ച്ചകൾക്കും, മനസ്സു തുറന്നുള്ള പ്രാർത്ഥനകൾക്കുമുള്ള ഭംഗിയുണ്ടീ കവിതകൾക്കും.


    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  3. പരിചയക്കുറവ് പ്രതിഫലിപ്പിക്കുന്ന വരികള്‍ ...( അവളുടെ കണ്ണുകൾ....)

    മറുപടിഇല്ലാതാക്കൂ
  4. കണ്ണ് കാണിക്കുന്ന കാഴ്ചയേക്കാൾ വലുതാണ്‌ അകക്കണ്ണിന്റെ കാഴ്ചകൾ
    നമ്മൾ കണ്ണുള്ള അന്ധർ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും നന്നായി ഡോക്ടര

    മറുപടിഇല്ലാതാക്കൂ
  5. വഴിപാടായല്ലോ ക്ഷേത്രദര്‍ശനവും......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.