2013, മേയ് 30, വ്യാഴാഴ്‌ച

എന്നോട് പ്രേമമില്ലേ?



ലാപ്ടോപ് ഓഫ് ചെയ്യാൻ പോകുന്നതിനു മുമ്പായി അതാ ഒന്നുരണ്ടു ദിവസങ്ങളായി ചാറ്റ് ലയിനിൽ വരുന്ന ആ കഥാപാത്രം!  കുശലപ്രശ്നങ്ങൾ ആയി. അത്താഴം കഴിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾചേട്ടാ ഒരു കാര്യം പറഞ്ഞോട്ടെ എന്നായി.

''ഓക്കേ.  പറയൂ.''

''ചേട്ടന് എന്നോട് പ്രേമമില്ലേ?''

''എന്റമ്മേ.  പ്രേമമോ?  എന്താ കുട്ടീ ഈ പറയുന്നത്?  ഞാൻ പുത്രകളത്രാദികളുള്ള ഒരാള്.  മാത്രമോതറവാട്ടിൽ ഒരു പരപ്പ് പെണ്‍കുട്ടികളും മണ്ചട്ടികളുമൊക്കെയുണ്ട്.''

''ഹാഹാ.''

''ശരിബൈ.''

ഇതെന്താത് കഥ?  ഇങ്ങിനെയും പെണ്‍കുട്ടികളോ.  എന്തൊക്കെയോ വിചാരങ്ങൾ മനസ്സിലൂടെ കടന്നുപോയി.
അത്താഴം കഴിഞ്ഞുകിടക്കുന്നതിനു മുമ്പായി വീണ്ടും ലാപ്ടോപ് തുറന്നു.
തുറക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ. 

''ഹായ്പ്രേമേട്ടാ.''
''ഹായ്.''

''ആ മണ്ചട്ടി എന്ത് പറഞ്ഞു?''

''എന്ത്?'' ഞാൻ അമ്പരന്നു! 

''ഞാനൊക്കെ അറിഞ്ഞൂ''

''...........''

''ഹലോപ്രേമേട്ടാപേടിക്കേണ്ട - അത്  ഞാൻതന്നെ ആയിരുന്നു.  ഞാനൊരിക്കൽ 
പറഞ്ഞതോര്ക്കുന്നോഞാൻ പല രൂപത്തിലും ഭാവത്തിലും രുമെന്ന്.''
''അമ്പടാ  വീരാ.  ചട്ടുകം ചുട്ടു പഴുപ്പിച്ചു നെന്റെ ച... ചൂടുവെക്കും ഞാൻ.''

''ഹാഹാ.''

അത് വേറെ ആരുമായിരുന്നില്ല - പേരുകേട്ട ബ്ലോഗർ ആയിരുന്ന,ഞാൻ പുണ്യവാളൻ എന്ന ബ്ലോഗിന്റെ ഉടമസ്ഥനായിരുന്നഏതാനും മാസങ്ങള്ക്കുമുമ്പ് അകാല ചരമം പ്രാപിച്ച  സുഹൃത്ത്‌ - മധു. പ്രേമേട്ടാ എന്ന ആ വിളി പിന്നെ ഞാൻ കേട്ടില്ല,ഇതുപോലെയുള്ള എടാകൂടങ്ങൾ ഇല്ല.  നീ ഒരു സംഭവം തന്നെയായിരുന്നു സുഹൃത്തേ.   

21 അഭിപ്രായങ്ങൾ:

  1. രസകരമായ അനുഭവംതന്നെ. പങ്കിട്ടതിനു നന്ദി. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. ഓർമ്മകുറിപ്പ് അവസാനം വേദനിപ്പിച്ചു. ഞാൻ പുണ്യവാളനു വേദനയോടെ

    മറുപടിഇല്ലാതാക്കൂ
  3. ഓര്‍മ്മകള്‍ക്ക് മരണമില്ല........

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ ഡോക്ടര്‍,

    ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല...

    മറുപടിഇല്ലാതാക്കൂ
  5. തറവാട്ടിൽ ഒരു പരപ്പ് പെണ്‍കുട്ടികളും മണ്ചട്ടികളുമൊക്കെയുണ്ട്..എന്ന വാക്കുകളില്‍ രസിപ്പിച്ച എഴുത്ത് ഒടുവില്‍ മനസ്സില്‍ വളരെ ദുഖം നിറച്ചു.
    എന്നാല്‍ അവതരണമികവിന് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. പഴയ പോസ്റ്റുകളില്‍ പുണ്യവാളന്റെ കമന്റുകള്‍ കാണുമ്പോളൊരു ദുഃഖം

    മറുപടിഇല്ലാതാക്കൂ
  7. അവസാനഭാഗം വായിച്ചപ്പൊ എന്താ എഴുതേണ്ടത് എന്നറിയാതെയായി പോയി..

    മറുപടിഇല്ലാതാക്കൂ
  8. വായിച്ചു..നർമത്തിന്റെയും വേദനയുടെയും സമ്മിശ്ര വായനാനുഭവം

    മറുപടിഇല്ലാതാക്കൂ
  9. വേദനിപ്പിച്ച പോസ്റ്റ് വായിക്കാന്‍ താമസിച്ചു,
    ഓര്‍മ്മകളുണ്ട്‌...
    നര്‍മ്മം രസിപ്പിച്ചപ്പോള്‍......
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.