2013, ജൂലൈ 8, തിങ്കളാഴ്‌ച

എന്റെ വായനയിൽ നിന്ന്


എന്റെ വായനയിൽ നിന്ന് 
( 2 ) 

(ലേഖനം)
+++++++++++++++++++++++++++++++++++++++ 
എന്റെ വായനയിൽ നിന്ന് ( 1 ) Link: 
++++++++++++++++++++++++++++++++++++++++++++

കാബൂളിവാല എന്ന് കേട്ടാൽ ഇന്നത്തെ തലമുറയ്ക്ക് ഒര്മ്മവരിക ആ പേരിലുള്ള ഒരു മലയാളപടമാണ്. എന്നാൽ, ടോഗോരിന്റെ   ഹൃദയസ്പര്ശിയായ ഒരു കഥയുണ്ട്. നായിക മിനി എന്ന ഒരു കൊച്ചു ബംഗാളി ബാലിക. കാബൂളിവാലയായ റഹിം അവളെ വല്ലാതെ ഇഷ്ടപ്പെടുന്നു. അവൾ ബെന്ഗാളിയിലും, അയാള് മുറി ബെന്ഗാളിയിലും ഉര്ദുവിലും ആശയവിനിമയം നടത്തുന്നു. എന്നും വന്നു കാണും. ഉണക്ക മുന്തിരിപ്പഴങ്ങൾ സമ്മാനിക്കും. മിനിയുടെ അച്ഛൻ അത്ഭുതപ്പെട്ടു. ഇങ്ങിനെയും ഒരു സ്നേഹമോ? പിന്നെ കുറെക്കാലത്തേക്ക് ആ മനുഷ്യനെ കണ്ടില്ല. വീണ്ടും അയാള് പ്രത്യക്ഷപ്പെടുന്നു. കഥാപാത്രങ്ങളുടെ സൃഷ്ടി, അവരോടു നമുക്കുതോന്നുന്ന പ്രത്യേക സ്നേഹം - വായിക്കാത്തവർ ഈ പരിഭാഷ (ഇംഗ്ലീഷ്) വായിച്ചു നോക്കുക:


***


പുസ്തകപാരായണം - പലകാര്യങ്ങളും നാം വിസ്മരിക്കാൻ പാടില്ല. അഥവാ അത് വിലയിരുത്തുമ്പോൾ, കഥ നടക്കുന്ന കാലം, എഴുതിയ ആൾ, സാഹചര്യം, വായിക്കുന്ന ആളുടെ പ്രകൃതം എല്ലാം എല്ലാം. പിൽക്കാലത്ത്‌, പൈങ്കിളിക്കഥകൾ എന്നൊക്കെ പറഞ്ഞു ശ്രീ മുട്ടത്തു വര്ക്കിയെ പരിഹസിക്കുന്ന വിധത്തിൽ വിമര്ശിച്ച/വിമര്ശിക്കുന്ന മലയാളികൾ ഉണ്ട്. ഒരു നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചുകൊടുക്കണം എന്ന് പറഞ്ഞതുകൊണ്ട്, കയ്യില്നിന്നു വിടാതെ, താല്പ്പര്യത്തോടെ ഞാൻ വായിച്ചു തീർത്ത ഒരു പ്രണയകഥ ഉണ്ട് - മുട്ടത്തുവർക്കിയുടെ മയിലാടും കുന്ന് എന്ന നോവൽ! വായിക്കാത്തവർ ഇന്നത്തേതുമായി ബന്ധപ്പെടുത്താതെ, ഏകാഗ്രതയോടെ അതുൾക്കൊണ്ടുകൊണ്ട് വായിക്കാൻ നോക്കുക. അപ്പോൾ ഞാൻ പറഞ്ഞുവന്നത് മനസ്സിലാകും. നമ്മുടെ സാഹിത്യവും, സാഹിത്യകാരും എന്താണ് ചെയ്തത്, നാം ആരെങ്കിലും എന്തെങ്കിലും ഒക്കെ പറയുന്നതുകേട്ടു പലപ്പോഴും എങ്ങിനെയാണ് നിരര്ത്ഥകമായി പുലമ്പുന്നത് എന്നൊക്കെ.

***

കഴിയുടെ തോട്ടിയുടെ മകൻ വായിച്ചിട്ടുണ്ട്. മുൽക്ക് രാജ് ആനന്ദിന്റെ ''കൂലി'' യും. പ്രമേയത്തിലും, അവതരണത്തിലും പല സ്ഥലങ്ങളിലും സാമ്യം തോന്നി. രണ്ടും ഒന്നിനൊന്നു മെച്ചം.

***

വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയുടെ ആദ്യത്തെ രണ്ടുവരികൾ എങ്കിലും കേള്ക്കാത്ത മലയാളികൾ ഉണ്ടെന്നു തോന്നുന്നില്ല.

അങ്കണത്തെയ്മാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ


അമ്മതൻ നേത്രത്തിൽ നിന്നുതിര്ന്നൂ ചുടുകണ്ണീർ....

 
എത്രയോ സ്റ്റേജുകളിൽ പ്രഗല്ഭരായ കാഥികർ അത് കഥാപ്രസംഗമായി അവതരിപ്പിച്ചു. എനിക്ക് പെട്ടെന്ന് ഒര്മ്മവന്നത്, പ്രൈമറി സെക്ഷനിൽ പഠിപ്പിക്കുമ്പോൾ, കളത്തിൽ അച്യുതൻ എന്ന പ്രധാനാദ്ധ്യാപകൻ കുട്ടികള്ക്ക് വേണ്ടി അത് അവതരിപ്പിച്ചതാണ്. അല്പ്പം ഗൌരവക്കാരനായ അദ്ദേഹം അത് അവതരിപ്പിച്ചപ്പോൾ എല്ലാവരും അതിശയിച്ചുപോയി. കവി ഏതു ഭാവത്തിൽ ആ കവിത എഴുതിയോ, അത് ഉൾക്കൊണ്ടുകൊണ്ട് എല്ലാവരുടെയും ശ്രദ്ധ അദ്ദേഹം പിടിച്ചുപറ്റി. അതെ, കഥയും, കവിതയുമെല്ലാം ജീവിതഗന്ധിയായവയാകുമ്പോൾ, അത് അതിന്റേതായ രീതിയിൽ ആവുമ്പോൾ, അതിന്റെ സൃഷ്ടികൾക്കും ആസ്വദിക്കുന്നവർക്കും ഒരിക്കലും മറക്കാനാവാത്ത അനുഭവമായിത്തീരുന്നു. ഇന്ന്, ഈ കാലത്ത് കഥാപ്രസംഗം കേട്ടിട്ടില്ലാത്തവർ,  ഈ ലിങ്കിൽ പോയി നോക്കുക:




***

റോബിൻസണ്‍ ക്രൂസോ - ഡാനിയേൽ ദെഫോ എഴുതിയ നോവൽ.  ഒരു പൊലിഞ്ഞ കപ്പലിൽ ഒറ്റയ്ക്ക് രക്ഷപ്പെട്ട ഒരു നാവികൻ വിജനമായ ഒരു ദ്വീപിൽ എത്തുന്നു.  അവിടെ മനുഷ്യവാസമില്ല.  ഒരുപക്ഷെ ആദ്യമായി ഒരു മനുഷ്യന്റെ കാല്പ്പാടു പതിയുന്ന ദീപ് ആണെന്ന് തോന്നുന്നു.  അയാള് അവിടെ ജീവിച്ചു തുടങ്ങുന്നു.  കായ് കനികൾ ഭക്ഷിക്കുന്നു.  പക്ഷി മൃഗാദികളെ ചുട്ടു തിന്നുന്നു.  സ്വന്തംമായി ഒരു പാര്പ്പിടം ഉണ്ടാക്കുകയും താൻ അവിടെ എത്തിയതുമുതൽ ഉള്ള കലെണ്ടർ തയ്യാറാക്കുകയും ചെയ്തു.  പതുക്കെ പതുക്കെ നരഭോജികളെ കണ്ടുമുട്ടുന്നു. അതിൽ ഒരാളെ, നന്നേ ബുദ്ധിമുട്ടി തന്റെ കൂട്ടുകാരനാക്കി.  ഒരു വെള്ളിയാഴ്ച അയാളെ കണ്ടുമുട്ടിയതിനാൽ, അയാൾക്ക്‌ ഫ്രൈഡേ എന്ന് പേരിട്ടു.  ജീവിതം മുന്നോട്ടുപോയി.  ചങ്ങാടങ്ങൾ ഉണ്ടാക്കി വേറൊരു ദ്വീപിൽ പോയി സ്ത്രീകള് അടക്കം കുറച്ചുപേരെ അല്പ്പം ബലംപ്രയോഗിച്ച് തങ്ങളുടെ കൂടെ കൂട്ടി!   വർഷങ്ങൾ കഴിഞ്ഞപ്പോൾ നായകന് അതുവഴി വന്ന ഒരു കപ്പലിൽ തിരിച്ചുപോയി.  വീണ്ടും വർഷങ്ങൾക്കുശേഷം വന്നപ്പോൾ ആ ദ്വീപ്‌ കുറെ  മനുഷ്യര് പാര്ക്കുന്ന ഒരു സ്ഥലമായി മാറിക്കഴിഞ്ഞു.  താനായി  തുടങ്ങിവെച്ചത്.  രോബിന്സണ്‍ ക്രൂസോ വായിച്ചു തീർക്കുമ്പോൾ നാം അവിടമൊക്കെ സന്ദര്ശിച്ച, അനുഭൂതി ഉണ്ടാകും - ഒരു മായാലോകത്തിൽ അകപ്പെട്ടു തിരിച്ചെത്തിയപോലെ.   

***

(തുടരും)

14 അഭിപ്രായങ്ങൾ:

  1. വിജ്ഞാനപ്രദമായ വിവരങ്ങള്‍ ..
    റോബിൻസണ്‍ ക്രൂസോയിലെ രംഗങ്ങള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  2. എനിക്കും ഏറെ താല്പര്യമുള്ള വിഷയം ഡോക്ടര്‍ അവതരിപ്പിച്ചപ്പോള്‍
    ഞാനും പണ്ടത്തെ വായനയുടെ കാലം ഓര്‍ത്തുപോയി.
    ദീപ്തമായ ഓര്‍മ്മകള്‍....
    അറിവിന്‍റെ വെളിച്ചം ഉജ്ജ്വലമാക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി ഡോക്ടര്‍.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  3. വളരെ ഉപകാരപ്രദമായ ഒരു പരിചയപ്പെടുത്തല്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്‌ ഭായ് പറഞാൽ അതിന്റെ സന്തോഷം ഒന്ന് വേറെ തന്നെ! നന്ദി.

      ഇല്ലാതാക്കൂ

  4. ഈ വായനാനുഭവം എന്നെ എന്റെ വിദ്യാഭ്യാസകാലത്തേക്കു ഒരു മടക്കയാത്ര നടത്താൻ പര്യാപ്തമാക്കി.ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  5. ഇത് വായിച്ചു ette ഇനിയും ഇതിന്റെ തുടര്ച്ച ഇടുക .
    നന്നായിരിക്കുന്നു - ഇങ്ങിനെ എങ്കിലും വായിക്കാൻ സാധിക്കുമല്ലോ

    മറുപടിഇല്ലാതാക്കൂ
  6. "കവി ഏതു ഭാവത്തിൽ ആ കവിത എഴുതിയോ, അത് ഉൾക്കൊണ്ടുകൊണ്ട്"
    വായനയെപ്പറ്റി എഴുതിയത്‌ നന്നായി.

    മറുപടിഇല്ലാതാക്കൂ

.