2013, മേയ് 4, ശനിയാഴ്‌ച

കഥാപാത്രങ്ങള്‍! (( (((



 
എന്ത് ചോദിച്ചാലും ഉത്തരമായി ഒരു മറുചോദ്യം ചോദിക്കുന്ന ഒരു കഥാപാത്രത്തെ എനിക്കറിയാം. അതാണ്‌ 'smartness' എന്ന് മറ്റുള്ളവര്‍ ധരിക്കട്ടെ എന്നാണ് ഇത്തരക്കാരുടെ മനസ്സിലിരുപ്പ്! ഒരു സന്ദര്‍ഭത്തില്‍ ഒരു ചോദ്യകര്‍ത്താവ് ഈ കഥാപാത്രത്തിനോട് ചോദിക്കുന്നത് കേട്ടു, ''സുഹൃത്തേ, താങ്കള്‍ അമ്മയുടെ വയറ്റിലാണോ അതോ ആനയുടെ വയറ്റിലാണോ പിറന്നത്?'' ആക്ഷേപശരം ശരിക്കും കൊണ്ടു. നമ്മുടെ കഥാപാത്രം ചമ്മി. ഒരു ഒന്നൊന്നര ചമ്മല്‍!

വേറൊരു കഥാപാത്രം ഉണ്ട്. ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെ!
അയാള്‍ എന്നും മറ്റുള്ളവരുടെ 'വീക്നെസ്' മുതലെടുത്ത്‌ അവരെ കളിയാക്കും. ഒരിക്കല്‍ അത് കേട്ട് സഹികെട്ട ഒരു സുഹൃത്ത്‌ പറഞ്ഞു: ഇനി ഒരക്ഷരം മിണ്ടിയാല്‍ എന്റെ കൈ മറുപടി തരും!

സ്വയം വലിയ ആള്‍ ആകാന്‍ വേണ്ടി ഈ കഥാപാത്രങ്ങള്‍ കാട്ടിക്കൂട്ടുന്ന
വേലത്തരങ്ങള്‍ അവരെത്തന്നെ സ്വയം അവഹേളിതരാക്കുന്നു -
അവര്‍ക്ക്തന്നെ വിനയാകുന്നു.

ഇവരെപ്പോലെ ആകാതിരിക്കുക. ഇവരെ അനുകരിക്കാതിരിക്കുക.
ജാഗ്രതൈ!

18 അഭിപ്രായങ്ങൾ:

  1. പറഞ്ഞിട്ടുകാര്യമില്ല.ചിലര്‍ അങ്ങനെയാണ് ഡോക്ടര്‍.
    കൊണ്ടാലും പഠിക്കില്ല.തുടര്‍ന്നങ്ങനെ കാലം കഴിക്കും...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. എപ്പോഴെങ്കിലും എവിടെനിന്നെങ്കിലും കിട്ടും ഇത്തരക്കാര്‍ക്ക് നല്ല തിരിച്ചടി. അല്ലേ?

    മറുപടിഇല്ലാതാക്കൂ


  3. ശരിയാണ്‌. ഞാൻ മാർച്ച്ചന്റ്‌ ഷിപ്പിൽ ജോലി ചെയ്തിരുന്ന കാലം ഒരു കെപ്റ്റൻ നാം എന്തു പറഞ്ഞാലും അത്‌ ശരിയാണെങ്കിലും സമ്മതിച്ചു തരില്ലായിരുന്നു.
    "There is another way of looking at it"
    എന്നു പറഞ്ഞു നാം പറഞ്ഞിടത്തുതന്നെ എത്തിച്ചേരുമായിരുന്നു
    . ഓരോ Ego എന്നല്ലാതെ എന്തു പറയാൻ !

    മറുപടിഇല്ലാതാക്കൂ
  4. നമ്മളില്‍ കാണുന്ന പലതരം മുഖങ്ങളില്‍ ചില മുഖങ്ങള്‍ ."ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍
    ലക്ഷണമുള്ളവര്‍ ...."
    ആശംസകള്‍ ,സര്‍ ....

    മറുപടിഇല്ലാതാക്കൂ
  5. ക്ഷമ തന്നെ ഇവിടെയൊക്കെ വജ്രായുധം.ചില ആളുകൾ എന്നെ കളിയാക്കുമ്പോൾ(വ്യക്തിഹത്യ ഉദ്ദ്യേശിച്ചു തന്നെ) ഞാൻ നൂറു മുതൽ താഴോട്ടങ്ങ് എണ്ണാൻ തുടങ്ങും.മനസ്സിൽ.ഖലാസ്...... ശുഭം.  ഹ..ഹ..ഹ.. 

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  6. " സ്വയം വലിയ ആള്‍ ആകാന്‍ വേണ്ടി ഈ കഥാപാത്രങ്ങള്‍ കാട്ടിക്കൂട്ടുന്ന
    വേലത്തരങ്ങള്‍ അവരെത്തന്നെ സ്വയം അവഹേളിതരാക്കുന്നു -
    അവര്‍ക്ക്തന്നെ വിനയാകുന്നു."

    ശരിയാണ്, പക്ഷേ അതും മനസ്സിലാക്കാത്തവരുമുണ്ട്, മാഷേ...

    മറുപടിഇല്ലാതാക്കൂ
  7. എന്ത് ചെയ്യാം പല തരത്തില്ലല്ലേ പടച്ച തമ്പുരാൻ ആളുകളെ സൃഷ്ടിച്ചു വിട്ടിരിക്കുന്നത് ...

    മറുപടിഇല്ലാതാക്കൂ
  8. പൊതു ജനം പല വിധം എന്നാണല്ലോ ...

    ഒരു നിശ്ചിത അകലം പാലിക്കുക അല്ലെങ്കില്‍ അവഗണിക്കുക ... ശുഭം

    മറുപടിഇല്ലാതാക്കൂ

.