2013, മേയ് 19, ഞായറാഴ്‌ച

അമ്മുവിൻറെ ആട്ടിൻകുട്ടി


അമ്മുവിൻറെ ആട്ടിൻകുട്ടി


അമ്മുവിന് സ്കൂളിൽ ഇരിക്കുമ്പോഴും അമ്മിണിയെക്കുറിച്ചുതന്നെ വിചാരം. സര്ക്കാര് സ്കൂളിലെ ഒന്നാം ക്ലാസിലാണ് അമ്മു. അമ്മുവിൻറെ ആട്ടിൻകുട്ടിയാണ് അമ്മിണി.



സ്കൂൾ വിട്ടു വീട്ടിലെത്തിയാൽ അമ്മു അമ്മിണിയുടെ കൂടെത്തന്നെ. അമ്മു അവളെ കെട്ടിപ്പിടിക്കും, ഉമ്മ വെക്കും. ഒരിക്കൽ അവളുടെ അമ്മ പറയുന്ന കേട്ടു - ഓ, ഇതിനെ കിട്ട്യേപ്പിന്നെ ആ ബൊമ്മ വാങ്ങിച്ചുകൊടുതത് വേണ്ടാതായി.


വാസുമാമൻ വന്നപ്പോൾ അവൾക്കു വാങ്ങിക്കൊടുത്തതാണ് ആ ആട്ടിൻകുട്ടിയെ. അമ്മു അതിനു അമ്മിണി എന്ന് പേരുമിട്ടു. അപ്പനോടും അമ്മയോടും പറയാൻ തുടങ്ങിയിട്ട് എത്ര നാളായി - തന്റെ അയല്പക്കത്തെ ആമിനയ്ക്കുള്ളപോലെ ഒരു ആട്ടിൻകുട്ടി വേണമെന്ന്. പാവം, കൂലിപ്പണിക്കാരായ അവര്ക്ക് നിത്യവൃത്തിക്കുതന്നെ ഞെരുക്കമാണ്. ആ കഥയൊക്കെ അമ്മുവിനുണ്ടോ പറഞ്ഞാൽ അറിയുന്നു.

ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോൾ അവൾ അമ്മിണിയെ കണ്ടില്ല. അമ്മയോട് ചോദിച്ചപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല. പിന്നെ മനസ്സിലായി - അവൾ സ്കൂളിൽ പോയ ശേഷം വല്യപ്പൻ വന്നിരുന്നു. വേറെ വഴിയൊന്നുമില്ലാഞ്ഞപ്പോൾ ഉച്ചക്ക് ആ ആട്ടിൻകുട്ടിയെ കൊന്നു കറി വെച്ചു കൊടുത്തത്രേ! അമ്മുവിന്, വാസുമാമൻ അടുത്തതവണ വരുമ്പോൾ വേറെ വാങ്ങിച്ചു തരുമെന്നും!

അമ്മു വാവിട്ടു നിലവിളിച്ചു. അവൾ ഉണ്ടില്ല, ഉറങ്ങിയില്ല. ഈ മനുഷ്യര് എത്ര ക്രൂരരാണ് - അമ്മു വിചാരിച്ചു. വേറൊന്നു വാങ്ങിത്തരുമെന്ന്! താൻ എത്രമാത്രം സ്നേഹിച്ചു അമ്മിണിയെ. ഇവര്ക്കുന്നും അത് അറിയില്ലേ.

പാവം അമ്മു കരഞ്ഞു കരഞ്ഞു വല്ലാതായി. സ്കൂളിൽ പോകാതായി. അവളുടെ അപ്പനും അമ്മയ്ക്കും അപ്പോഴേ കാര്യത്തിന്റെ ഗൌരവം മനസിലായുള്ളൂ. ഇനി അമ്മുവിന് അങ്ങനൊരു ബുദ്ധിമുട്ട് കൊടുക്കില്ലെന്നവർ പ്രതിജ്ഞയെടുത്തു.



[ May 2013 - മലയാളം ബ്ലോഗ്ഗര്സ് ഗ്രൂപ്പ്‌ നടത്തിയ ബാലകഥാ മത്സരത്തിൽ കൂടുതൽ ''Likes '' നേടിയ എന്റെ എൻട്രി. ] 

15 അഭിപ്രായങ്ങൾ:

  1. ബാലമനസ്സിന്റെ നൊമ്പരം ഉള്ളിൽതട്ടുംവിധം ഈ കഥയിൽ നിറഞ്ഞുനിൽക്കുന്നു. അൽപം ഫോണ്ട്‌ പ്രോബ്ലം കണുന്നുണ്ട്‌. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. ഒരു വിരുന്നുകാരന് ആട്ടിങ്കുട്ടിയെ കൊന്ന് കറിവെക്കേണ്ടിയിരുന്നില്ല :( (ഒരു കോഴിയായിരുന്നേൽ നന്നായിരുന്നു )

    മറുപടിഇല്ലാതാക്കൂ
  3. കുഞ്ഞുങ്ങളുടെ സ്നേഹം നിഷ്ക്കളങ്കം തന്നെ. അതു മൃഗങ്ങളോടായാൽപ്പോലും..!! പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനടുത്തേക്ക് കൗതുകത്തോടെ ചെല്ലുന്ന ഒരു കുഞ്ഞിന്റെ 
    ചിത്രം ഒരിയ്ക്കൽ മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ വന്നതോർക്കുന്നു.സർവ്വതിലും നന്മ കാണുന്ന ദൈവമനസ്സാണു കുഞ്ഞുങ്ങളില്ലെന്നു പറയുന്നതെത്ര ശരി..!!

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  4. pandu randam klassil padikkumpol padicha meriyude kunjadu enna kuttikavitha pettannu orthu poyi...nannayi asamsakal

    മറുപടിഇല്ലാതാക്കൂ
  5. വിരുന്നുകാരന് ആട്ടിന്‍ കുട്ടി അല്പ്പം വലുതല്ലേ?

    മറുപടിഇല്ലാതാക്കൂ
  6. നിഷ്കളങ്കമായ സ്നേഹത്തിന്‍റെ കഥ!
    "അമ്മു വിചാരിച്ചു. വേറൊന്നു വാങ്ങിത്തരുമെന്ന്! താൻ എത്രമാത്രം സ്നേഹിച്ചു അമ്മിണിയെ. ഇവര്ക്കുന്നും അത് അറിയില്ലേ".

    നന്നായിരിക്കുന്നു ഡോക്ടര്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.