Blog post no: 438 -
എന്നിട്ടും മനുഷ്യാ, നീ......
പൂക്കൾക്കും മനുഷ്യർക്കും
സമാനതകളേറെയുണ്ട്;
വ്യത്യാസമോ ചുരുക്കവും.
സുഗന്ധമുള്ള പൂക്കളിൻ
സുഗന്ധമെമ്പാടും പരക്കുന്നു;
സത്സ്വഭാവികളാം
മനുഷ്യർതൻ കീർത്തിയും.
ചില പൂക്കൾക്കുണ്ട്
സൌന്ദര്യവും സൌരഭ്യവും!
അതുപോൽ, മനുഷ്യർക്കും -
സൌന്ദര്യവും സത്സ്വഭാവവും.
പ്രകൃതി, പൂക്കളിൻ പ്രകൃതത്തിൽ
മാറ്റം വരുത്തുന്നില്ല,യെന്നാൽ
മനുഷ്യർക്കവരുടെയ
സ്വഭാവത്തിൻ കാര്യത്തി-
ലവർ വിചാരിച്ചാൽ
മാറ്റാമെന്ന നല്ല കാര്യം
നല്ലനിലക്കുതന്നെ വെച്ചുനീട്ടി.
എന്നിട്ടും മനുഷ്യാ, നീ.......
വിവേകബുദ്ധിക്കു പേരുകേട്ട നീ...

