2012, ഡിസംബർ 24, തിങ്കളാഴ്‌ച

പ്രശാന്തിന്റെ കവിത (മിനി കഥ)



പ്രശാന്തിന്റെ കവിത  (മിനി കഥ)

താന്‍ മെമ്പര്‍ ആയ ഒരു സോഷ്യല്‍ നെറ്റ് വര്ക്കിലേക്ക് ആ മിനിക്കഥ പോസ്റ്റ്‌ ചെയ്തപ്പോള്‍ പ്രശാന്ത് താമരക്കുളം എന്ന ബ്ലോഗര്‍ക്ക് ആശ്വാസമായി. നിമിഷങ്ങള്‍ക്കകം അതാ വരുന്നു ഒരു സുഹൃത്തിന്റെ കമന്റ്‌ -  കവിത വായിച്ചു, വളരെ നന്നായിരിക്കുന്നു. കവിതയോ, എന്റെ ദൈവമേ! പ്രശാന്ത് തലയില്‍ കൈ വെച്ചു. , മിനിക്കഥ എന്നെഴുതാന്‍ വിട്ടുപോയിരിക്കുന്നു. 

തലയില്‍ വെച്ച കൈ എടുക്കുന്നതിനു മുമ്പ് പ്രശാന്തിന് തോന്നി - എന്തുകൊണ്ട് അല്ല? ഉടന്‍തന്നെ  'കവിത' എഡിറ്റ്‌ ചെയ്തു. അര്‍ത്ഥവത്താക്കി ഇട്ട കുത്തും കോമയുമെല്ലാം എടുത്തുമാറ്റി, ഓരോ വരികളും രണ്ടും മൂന്നും വരികളാക്കി, പെട്ടെന്ന് മനസ്സിലാവുന്ന ചില വാക്കുകള്‍ക്കു പകരം അല്‍പ്പം കടുപ്പമുള്ള പര്യായ പദങ്ങള്‍ തിരുകിക്കയറ്റി! മറക്കാതെ 'കവിത' എന്ന് എഴുതുകയും ചെയ്തു. അനന്തരം, റീ-പബ്ലിഷ് ചെയ്തു. 

ഹാ, ഹാ, പ്രശാന്ത് താമരക്കുളം ഒരു മഹദ് വചനം ഓര്‍മ്മിച്ചു - ചിലര്‍ മഹാന്മാരായി ജനിക്കുന്നു, എന്നാല്‍ ചിലരില്‍ മഹത്വം അടിച്ചേല്‍പ്പിക്കപ്പെടുന്നു!

6 അഭിപ്രായങ്ങൾ:

  1. ചില അഭിപ്രായങ്ങള്‍ അങ്ങിനെയാണ് ബ്ലോഗ്‌ ലോകത്ത്‌.. ഒന്ന് വായിച്ചു പോലും നോക്കാതെ

    മറുപടിഇല്ലാതാക്കൂ
  2. അതെ. അതിനനുസരിച്ച് ബ്ലോഗറും. നന്ദി, Nidhee...sh!

    മറുപടിഇല്ലാതാക്കൂ
  3. അല്ലങ്കിലും മാഷേ ഈ കവിതയും, കഥയുമൊക്കെ തമ്മിലുളള അകലം കുറഞ്ഞു വരികയാണ്..അവനവന് തോന്നുന്നത് അവന്റെ കവിത....അവന്റെ കഥ...അവന്റെ പാട്ട്...അത്ര തന്നെ

    മറുപടിഇല്ലാതാക്കൂ

  4. :) അതെ, അങ്ങിനെയാണിപ്പോള്‍ കണ്ടുവരുന്നത്. ബ്ലോഗ്‌ വായിച്ചു കമെന്റിയതില്‍ സന്തോഷം, നന്ദി സുഹൃത്തേ.

    മറുപടിഇല്ലാതാക്കൂ
  5. മുമ്പ് ഏറ്റവും വിഷമം കവിത എഴുതാനായിരുന്നു.
    ഇപ്പോള്‍ ഏറ്റം എളുപ്പവും.

    മറുപടിഇല്ലാതാക്കൂ

.