2012, ഡിസംബർ 22, ശനിയാഴ്‌ച

മാളൂട്ടിയും ജെല്ലിയും [ഏകാങ്ക നാടകം]



മാളൂട്ടിയും ജെല്ലിയും
[ ഒരു കൊച്ചു (കൊച്ചിന്റെ) ഏകാങ്ക നാടകം ]





കഥാപാത്രങ്ങള്‍:



മാളു - 3 1/2 വയസ്സ്.

മോളു (മാളുവിന്റെ അമ്മ)

മുത്തച്ഛന്‍

മുത്തശ്ശി



രംഗം 1



(മുത്തച്ഛന്റെ വീട്. മുത്തച്ഛനും മുത്തശ്ശിയും ഒരു സോഫയില്‍ ഇരിക്കുന്നു. മുത്തച്ഛന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്നു. "Molu calling"



"ഹലോ മോളൂ, ഞാന്‍ എത്തിട്ടോ."



(ബാക്ക്ഗ്രൌണ്ടില്‍, മാളു ഫോണ്‍ വേണം എന്നും, മുത്തച്ഛനോട് ഞാന്‍ സംസാരിക്കട്ടെ എന്നും പറഞ്ഞു അമ്മയോട് വഴക്കടിക്കുന്നു. അമ്മ ഫോണ്‍ മാളുവിനു കൊടുക്കുന്നു.)



"മുറ്റച്ചാ, മുറ്റച്ച എപ്പോ മന്നു?"



"മാളൂട്ടീ, മുത്തച്ഛ രാവിലെ വന്നു."



"മുറ്റച്ചാ



"എന്താ മാളൂട്ടീ?"



"എനിച്ചു ജെല്ലി കൊണ്ടുമന്നോ?"



"അയ്യോടാ, അത് മുത്തച്ഛ മറന്നുപോയല്ലോ. ഇനി എന്ത് ചെയ്യും?"



“………………”



മാളൂട്ടീ"



“……………..”



"അച്ഛാ, ഞാന്‍ പിന്നെ വിളിക്കാം." (മോളുവിന്റെ സ്വരം)



ഫോണ്‍ കട്ട്‌.



മുത്തച്ഛന്‍ മുത്തശ്ശിയോട്: "കഥാപാത്രം പിണങ്ങിയ ലക്ഷണം ഉണ്ട്."



"നിങ്ങള്‍ അതിനേക്കാള്‍ മീതെ ആണ്. അതിനോട് എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത്?"



"സാരമില്ല. കുറച്ചു കഴിഞ്ഞിട്ട് വിളിക്കാം."



(കര്‍ട്ടന്‍)



രംഗം 2



(മാളു ഒരു കസേരയില്‍ ഇരിക്കുന്നു. വികൃതികള്‍ക്ക് ഒരു ഇടവേള. അപ്പോള്‍, മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്നത്കേട്ടു, ഓടിപ്പോയി മേശപ്പുറത്തു നിന്നും ഫോണ്‍ എടുക്കുന്നു.)



"ഹലോ"



"മാളൂട്ടീ, മുത്തച്ചേണ്. മുത്തച്ഛ വെറുതെ പറഞ്ഞതല്ലേടാ. അപ്പോഴേക്കും പിണങ്ങിയോ? മുത്തച്ഛ കൊണ്ടുവാരാതിരിക്ക്യോ? ജെല്ലി കൊണ്ട് വന്നിട്ടുണ്ടുട്ടോ."



"ഹായ്" (മാളുവിന്റെ മുഖം പ്രസന്നമാകുന്നു.)



"മാളൂട്ടീ, മുത്തച്ഛ പറഞ്ഞത് കേട്ടോ?"



"ഹും. മുറ്റച്ച എപ്പോ വരും?"



"വരാട്ടോ, വൈകുന്നേരം."



(മുത്തച്ഛന്‍ പറഞ്ഞ കാര്യം അമ്മയോട് പറയാനായി മാളു അകത്തേക്ക് ഓടുന്നു.)



(കര്‍ട്ടന്‍)

3 അഭിപ്രായങ്ങൾ:

  1. നന്ദി, സുഹൃത്തേ.
    1. കൊള്ളാം എന്ന് മാത്രം എഴ്തുന്നത് ഒഴിവാക്കുക. അത് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു വാക്കാണ്‌. ഇഷ്ടപ്പെട്ടാല്‍ അങ്ങിനെ. ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്നെഴുതിയാല്‍ അതായിരിക്കും ബ്ലോഗ്ഗര്‍ക്ക് സൗകര്യം.
    2. ഞാന്‍ പുതിയ ബ്ലോഗ്ഗര്‍ അല്ല. ഒരു നൂറോളം ബ്ലോഗ്സ് ഉള്ള ബ്ലോഗ്സ്പോട്ട് ഡിലീറ്റ് ചെയ്യേണ്ടതായി വന്നു. പതുക്കെ അത് പുതുതായി ഇട്ടു വരികയാണ്. ഏതായാലും താങ്കള്‍ പറഞ്ഞപ്പോള്‍ ആണ് ശ്രദ്ധിച്ചത്. അത് അങ്ങിനെ ആക്കിയിട്ടുണ്ട്. നന്ദി.
    3. ഞാന്‍ താങ്കളുടെ ബ്ലോഗ്സ്പോട്ട് ഫോളോ ചെയ്യുന്നുണ്ട്. അത് വഴി നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. ഇത് കണ്ടില്ലാരുന്നല്ലോ ഈ നാടകം
    രസമായിരിയ്ക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. കുഞ്ഞുങ്ങള്‍ നമ്മെ വീണ്ടും ബാല്യകാലത്തേക്ക് കൊണ്ടുപോകുന്നു..അല്ലെ ഡോക്ടര്‍?

    മറുപടിഇല്ലാതാക്കൂ

.