എന്നമ്മ ഇന്നില്ലെന്ന യാഥാര്‍ഥ്യ-
മെന്‍മനം സമ്മതിക്കുന്നില്ലതന്നെ;
അതിന്ഹേതുയെന്തന്നറിയുന്നു ഞാ-
നൊരിക്കലും മരിക്കാത്ത സ്മൃതികളെന്ന്!
എന്തൊരല്ഭുതപ്രതിഭാസമീ "അമ്മ",
ദൈവത്തിന്‍ ശ്രേഷ്ടമാം സൃഷ്ടിയല്ലേ?
അമ്മതന്‍ പ്രാധാന്യമറിയുന്നു ഞാനിപ്പോള്‍,
അമ്മയില്ലാത്തൊരീ ഭൂതലത്തില്‍.
എന്റത്രയും
പഠിപ്പില്ലയെങ്കിലും നിങ്ങള്‍*
എന്നെ പഠിപ്പിച്ച ഗുരുനാഥയല്ലേ?
എന്നെ നയിക്കുന്നു നിങ്ങള്‍തന്‍
വാക്കുകള്‍
ഈ ആശ നശിക്കുന്ന വേളകളില്‍!
ഹൃദയം തുറന്നെന്നെ സ്നേഹിച്ചതും നിങ്ങള്‍,
കാര്യമായ് വേണ്ടപ്പോള്‍ ശിക്ഷിച്ചതും നിങ്ങള്‍,
ശിക്ഷിച്ചതൊന്നും ശരിയായില്ലെന്ന തോന്നലില്‍
ഗാഡംപുണര്ന്നെന്നെ സാന്ത്വനിപ്പിച്ചതും നിങ്ങളല്ലോ.
അമ്മേ, നിങ്ങളെന്‍
ശക്തി ആയിരുന്നു,
ഇപ്പോഴും നിങ്ങളെന്‍ ശക്തി തന്നെ!
അമ്മയെന്‍ പ്രാര്‍ഥനയിലെന്നുമുണ്ടെന്നതു-
മമ്മയെന്നുള്ളിലുണ്ടെന്നുമെന്നതുമെത്ര സത്യം!
*അമ്മക്ക് ദൈവത്തിന്റെ
സ്ഥാനമത്രെ. അതുകൊണ്ടായിരിക്കാം ദൈവത്തിനെ എന്നപോലെ നാം അമ്മയെയും നീ എന്ന് എഴുതി സംബോധന
ചെയ്യാറുള്ളത്. എന്നാല്‍, നിങ്ങള്‍ എന്ന് വിളിച്ചു ശീലിച്ചതുകൊണ്ട് അങ്ങിനെതന്നെ
എഴുതുന്നു.
Original in English: http://drpmalankot2000.blogspot.com/2012/12/a-tribute-to-my-mother-my-poem.html
Original in English: http://drpmalankot2000.blogspot.com/2012/12/a-tribute-to-my-mother-my-poem.html
അമ്മനന്മ
മറുപടിഇല്ലാതാക്കൂകവിതാജ്ഞലി കൊള്ളാം
അജിത്‌ഭായ്, ബ്ലോഗ് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം, നന്ദി.
മറുപടിഇല്ലാതാക്കൂCut 'n' paste comments from RMala Nair:
മറുപടിഇല്ലാതാക്കൂammayude poem vayichu - sankatam vannu.
etta ithu idumpol ethra visham thonikkanum.
THANK U FOR THE COMMENTS.
ശരിയ്ക്കും മനസ്സില്‍ തട്ടിയെഴുതിയതാണെന്ന് തോന്നുന്നല്ലോ മാഷേ.
മറുപടിഇല്ലാതാക്കൂഅമ്മയെ ഓര്‍ത്തെഴുതിയത് നന്നായി എന്ന് ഞാന്‍ എടുത്തു പറയേണ്ടതില്ലല്ലോ.
ശ്രീ, ബ്ലോഗ് വായിച്ചു അഭിപ്രായം അറിയിച്ചതില്‍ സന്തോഷം, നന്ദി. അതെ. മനസ്സില്‍ തട്ടിപ്പോയി - വല്ലാതെ. ഇതിന്റെ ഒറിജിനല്‍:
മറുപടിഇല്ലാതാക്കൂhttp://drpmalankot2000.blogspot.com/2012/12/a-tribute-to-my-mother-my-poem.html
പ്രിയ ഡോക്ടര്‍,
മറുപടിഇല്ലാതാക്കൂവായിച്ചു,എങ്കിലും ഇംഗ്ലീഷ് ഭാഷ്യം ഒരു പടി മുന്‍പില്‍ നില്‍ക്കുന്നു!!
പിന്നെ ഒന്ന് പറഞ്ഞാല്‍, മണ്മറഞ്ഞ അമ്മമാരെപ്പറ്റിയുള്ള ഓര്‍മ്മകള്‍
അവസരം ലഭിക്കുമ്പോള്‍, എല്ലാവരും തീര്‍ച്ചയായും എഴുതണം എന്ന് തന്നെയാണ് എന്‍റെ
അഭിപ്രായം!! അവരുടെ ആത്മാവ് അങ്ങേ ലോകത്തിലിരുന്നു സന്തോഷിക്കുന്നുണ്ടാവും, തീര്‍ച്ച!!!
അമ്മയുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട്,
നന്ദി, മോഹന്‍. പരിഭാഷയ്ക്ക് പൊതുവെ അങ്ങിനെ ഒരു പ്രശ്നമുണ്ട്. പത്രത്തിലും, സന്ദേശങ്ങളിലും മറ്റുമായി ഇതിനകം കൂടുതല്‍ നല്ല കമെന്റുകള്‍ കിട്ടിയത് ആംഗലേയ ഭാഷ്യത്തിനാണ്. അത് മലയാളികള്‍ അല്ലാത്തവരും വായിക്കുമല്ലോ.
മറുപടിഇല്ലാതാക്കൂഅമ്മയെന് പ്രാര്‍ഥനയിലെന്നുമുണ്ടെന്നതു-
മറുപടിഇല്ലാതാക്കൂമമ്മയെന്നുള്ളിലുണ്ടെന്നുമെന്നതുമെത്ര സത്യം!
അമ്മയെന്‍ ശക്തി തന്നെ
ബ്ലോഗ് വായിച്ചു കമെന്റ് ഇട്ടതിൽ സന്തോഷം, നന്ദി സുഹൃത്തേ.
ഇല്ലാതാക്കൂഎന്നമ്മ ഇന്നില്ലെന്ന യാഥാര്‍ഥ്യ-
മറുപടിഇല്ലാതാക്കൂമെന്മനം സമ്മതിക്കുന്നില്ലതന്നെ;
എനിക്കും ഇതേ അനുഭവമുള്ളതു കൊണ്ട് കൂടുതല്‍ ഹൃദയ സ്പര്‍ശിയായി തോന്നി
Thank you v much.
ഇല്ലാതാക്കൂ