2015, മാർച്ച് 21, ശനിയാഴ്‌ച

നരസിംഹ ഗര്ജ്ജനം

Blog Post No: 354 -

നരസിംഹ ഗര്ജ്ജനം


ഇന്നലെ ഒരു സുഹൃത്തിന്റെ കൂടെ, അദ്ദേഹത്തിന്റെ വാഹനത്തിൽ യാത്ര പോയി. വാഹനത്തിൽ കയറിയതും ''പ്രഭാഷണം'' ഓണ്‍ ചെയ്തു.

നരസിംഹ അവതാരത്തെ കുറിച്ചുള്ളതായിരുന്നു അത്. ഹിരണ്യകശിപ്പൂവിനെ കുറിച്ചും പ്രഹ്ലാദനെ കുറിച്ചുമൊക്കെ പറഞ്ഞു. തൂണ് പിളര്ന്നു പുറത്തേക്ക് വരുന്ന നരസിംഹാവതാരത്തിന്റെ ഗര്ജ്ജനം പ്രഭാഷണത്തിനിടക്ക് പതുക്കെ പതുക്കെ ഉച്ചത്തിലായി. സുഹൃത്തിൽ നിന്ന് മനസ്സിലായി പ്രഭാഷണം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ഒരു ഭക്തന് ആവേശം കയറി അങ്ങനെ ചെയ്തതാണെന്ന്! ഏതായാലും റെക്കോർഡ്‌ ചെയ്തപ്പോളത് പ്രഭാഷണത്തിന് ആസ്വാദ്യത കൂട്ടി.

[ ഈ സമയത്ത്, എന്റെ കുട്ടിക്കാലത്ത് കണ്ട ഒരു തമിഴ്പടം (ദശാവതാരം) ഓര്മ്മ വന്നു. ആ രംഗം ഇപ്പോഴും കണ്ണിൽ ഇരിക്കുന്നു. ]

''എന്നാൽ, പറ നിന്റെ നാരായണൻ എവിടെ ഉണ്ട്?'' താതൻ മകനോട്‌ കോപത്തോടെ പറയുന്നു.

''തൂണിലും, തുരുമ്പിലും, എവിടെയും'' - പ്രഹ്ലാദന്റെ മറുപടി.

''ഈ തൂണിൽ?'', മുമ്പിൽ കണ്ട തൂണ് കാട്ടി ഹിരണ്യകശിപ്പൂ ആക്രോശിച്ചു.

''ഉവ്വ്'', മറുപടി.

ഹിരണ്യകശിപ്പൂ, തന്റെ കയ്യിലുള്ള ഗദകൊണ്ട് തൂണ് തകർക്കുമ്പോൾ, അതിനുള്ളിൽ നിന്നും വിഷ്ണുവിന്റെ നാലാമത്തെ അവതാരം ഇറങ്ങി വരുന്നു, സിംഹഗര്ജ്ജനത്തോടെ.

പണ്ടത്തെ ആ തമിഴ് പടത്തിൽ കണ്ട അതെ ഗര്ജ്ജനത്തെ ഓര്മ്മിപ്പിച്ചു ഇത്!

6 അഭിപ്രായങ്ങൾ:

  1. വാസ്തവത്തില്‍ ഒരവതാരത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് നമ്മളും.........ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. ഇനി പുത്തൻ അവതാരം വന്നാലും
    ഈ അവതാളത്തിന് ഒരു മാറ്റവുമുണ്ടാവില്ലാ‍ാട്ട്റ്റാ‍ാ‍ാ

    മറുപടിഇല്ലാതാക്കൂ

.