Blog Post No: 346 -
കുഞ്ഞുകവിതകൾ - 91
അമ്മ
മനതാരിൽ കാണുന്നുണ്ട് ഞാ-
നെന്നും മുടങ്ങാതെയെന്നമ്മയെ;
ദിനവും ഞാൻ രണ്ടു
നേരത്തുമാ
പടത്തിൻ മുമ്പിൽ
കൈകൂപ്പുന്നു.
പുഞ്ചിരിതൂകുന്നുണ്ടാ ചിത്രം
പ്രാര്ത്ഥനാമുറിയിൽ
വെച്ച
ദൈവസങ്കല്പങ്ങൾക്കൊപ്പം
തന്നെ;
അമ്മതൻ സ്നേഹവുമമ്മതൻ
ലാളനവുമെന്നും നയിക്കുന്നു
നന്മയുൾക്കൊണ്ടീ
ജീവിതപ്പാതയിൽ!
***
അച്ഛൻ
ഹൃദയത്തിൽ ജീവിക്കുന്നു
ഇന്നുമെന്നച്ഛൻ
എന്നുമെൻ മുഖം കണ്ണാടിയിൽ
കാണുമ്പോൾ;
ഹൃദയത്തിൽ ജീവിക്കുന്നു
ഇന്നുമെന്നച്ഛൻ
ചിന്തയിൽ, പ്രവത്തിയിലച്ഛനെയോര്ക്കുമ്പോൾ;
ഹൃദയത്തിൽ ജീവിക്കുന്നു
ഇന്നുമെന്നച്ഛൻ
അച്ഛനെപ്പോലുണ്ടെന്നു
കണ്ടവർ ചൊല്ലുമ്പോൾ!
***
സോദരർ
‘’സോദരർ തമ്മിലെ പോരൊരു പോരല്ല
സൌഹൃദത്തിന്റെ കലങ്ങി മറിയലാം’’ -
മഹാകവിതന്നുടെ കവിതാശകലമെ-
ന്നുമേയിങ്ങനെ ഓർക്കേണ്ടതുണ്ട് നാം,
പറയുന്ന വാക്കുകൾ, ചെയ്തികളൊട്ടുമേ
വെക്കരുതൊരിക്കലും നമ്മളകതാരിൽ.
സോദരർക്കുള്ള പോരായ്മകളെല്ലാമേ
നമ്മുടെ പോരായ്മകളായിട്ട് കാണണം;
പോരായ്മകൾ നീക്കി പോരാവുന്നവരാകാൻ
യത്നിക്കുകയെന്നതേയുള്ളൂ കരണീയം.
രക്തബന്ധങ്ങൾതൻ മഹിമ, നാം മാനുഷർ
മറക്കാവുന്നതല്ലീ ജീവിതത്തിലൊരിക്കലും.
അമ്മതൻ സ്നേഹവുമമ്മതൻ
മറുപടിഇല്ലാതാക്കൂലാളനവുമെന്നും നയിക്കുന്നു
നന്മയുൾക്കൊണ്ടീ ജീവിതപ്പാതയിൽ!
Athe. Thanks, Muralee.
ഇല്ലാതാക്കൂനമ്മെ നാമാക്കിയ ബന്ധങ്ങള്‍
മറുപടിഇല്ലാതാക്കൂAthe, Ajithbhai.
ഇല്ലാതാക്കൂരക്തബന്ധത്തിന്റെ മഹിമ!
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു രചന
ആശംസകള്‍ ഡോക്ടര്‍
Thanks, chettaa.
മറുപടിഇല്ലാതാക്കൂരക്തബന്ധങ്ങൾതൻ മഹിമ, നാം മാനുഷർ
മറുപടിഇല്ലാതാക്കൂമറക്കാവുന്നതല്ലീ ജീവിതത്തിലൊരിക്കലും.!!
കവിതകൾ നന്നായി...
Thanks, my friend.
ഇല്ലാതാക്കൂ