B L O G P O S T No: 350 -
സമയം
‘’Time and
tide wait for none.’’
അതെ, തിരമാലയും സമയവും ആര്ക്കുവേണ്ടിയും കാത്തുനില്ക്കില്ല.
ഈ നിമിഷം ഇനി ഒരിക്കലും
തിരിച്ചുവരില്ല. ഇപ്പോൾ ചെയ്യേണ്ടത് ഇപ്പോൾ
ചെയ്തെ പറ്റൂ.
വര്ഷങ്ങള്ക്ക് മുമ്പ്
ഞാൻ ബോംബെ ആംബുലൻസ് കോളേജിൽ First Aid പഠിക്കുമ്പോൾ
-
ശനിയും, ഞായറും
കൃത്യം നാല് മണിക്കുള്ളിൽ ക്ലാസ്സിൽ എത്തിയിരിക്കണം. കൃത്യം നാല് മണിക്ക് വാതിൽ അടയും. കൃത്യനിഷ്ഠ (കാരണം എന്തോ ആകട്ടെ - ബോംബെ നഗരത്തെ
സംബന്ധിച്ചിടത്തോളം, മിക്കവാറും എന്നും ട്രെയിൻ വൈകും) ഇല്ലാത്ത ആൾക്ക് ക്ലാസ്സിൽ കയറാൻ
യോഗ്യത ഇല്ല! കാരണം, മനുഷ്യജീവൻ കയ്യിലെടുത്തുള്ള കാര്യമാണ് വൈദ്യപഠനം
- പ്രത്യേകിച്ച് പ്രഥമ ശുശ്രൂഷ. അപ്പോൾ അത്
കൊടുക്കേണ്ട ആൾ സമയത്തിനു വില കൊടുക്കുന്നില്ല എങ്കിൽ ക്ലാസ്സിനു പുറത്ത്. ഈ വിഷയം, ഞാൻ എന്റെ വര്ഷങ്ങള്ക്ക് മുമ്പ് പ്രസിദ്ധീകരിച്ച
Natural Mental Health by Words of Wisdom, Maxims etc. എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
സമയം ഇല്ല എന്ന്
പറയുന്നവർ രണ്ട് തരക്കാർ ആണ് - ഒന്ന്, ശരിക്കും
സമയം ഇല്ലാത്തവർ തന്നെ; രണ്ട് - വെറുതെ ഒഴിവുകഴിവ്
പറയുന്നവർ. ഒരു പറച്ചിൽ ഉണ്ട് - തിരക്കുള്ള
ഒരാളെ ഒരു കാര്യം ഏൽപ്പിച്ചാൽ, അത് വൈകിയാലും അയാള് ചെയ്തിരിക്കും. രണ്ടാമത്തെ വകുപ്പിൽപ്പെട്ട ആളുടെ കാര്യം പറയേണ്ടല്ലോ.
Time
Management എന്നൊരു short-term course ഉണ്ട്.
ഉടനെ നെയ്യേണ്ട കാര്യങ്ങൾ മുൻതൂക്കം കൊടുത്തു എല്ലാ ജോലികളും ചെയ്യുക - അത്ര
തന്നെ.
അതെ, നമ്മുടെ സമയം
നമ്മുടെതാണ്. നാം വേണ്ട സമയത്ത് വേണ്ടപോലെ
ചെയ്തില്ല എങ്കിൽ...... ഇനി ഒരിക്കിലും ചെയ്യാൻ സാധിക്കില്ല, ആ സമയം തിരിച്ചു വരില്ല.
അങ്ങനെ, ജീവിതത്തിൽ
സമയത്തിനുള്ള സ്ഥാനം വളരെ വളരെ വിലപ്പെട്ടതാണ്.
ചിത്രം - കടപ്പാട്: ഗൂഗിൾ
[ എന്റെ 350 )മത്തെ
Blog post. ]
എല്ലാര്‍ക്കും ഒരുപോലെ പങ്കിടപ്പെട്ട ഒരേയൊരു റിസോഴ്സ് മാത്രമേ ഈ പ്രപഞ്ചത്തിലുള്ളു. അത് സമയമാണ്. ഒരു ദിവസം 24 മണിക്കൂര്‍ന്ന് പറഞ്ഞാല്‍ അത്രതന്നെ. ആര്‍ക്കും ഒരു മിനിറ്റ് കൂടുതലും ഇല്ല, കുറവും ഇല്ല.
മറുപടിഇല്ലാതാക്കൂAthe, Ajithbhai.
ഇല്ലാതാക്കൂ350 ന് അഭിവാദ്യങ്ങൾ...
മറുപടിഇല്ലാതാക്കൂThanks, Murali. Still yours is the first !!!
ഇല്ലാതാക്കൂസമയത്തെക്കുറിച്ച് എഴുതിയതെല്ലാം കിറുകൃത്യമാണ് ഡോക്ടര്‍.
മറുപടിഇല്ലാതാക്കൂമുന്നൂറ്റിയമ്പതിന് അഭിവാദ്യങ്ങള്‍...ആശംസകള്‍
Thanks, chettaa.
ഇല്ലാതാക്കൂസമയം ഇല്ല എന്ന് പറയുന്നവർ രണ്ട് തരക്കാർ ആണ് - ഒന്ന്, ശരിക്കും സമയം ഇല്ലാത്തവർ തന്നെ; രണ്ട് - വെറുതെ ഒഴിവുകഴിവ് പറയുന്നവർ. ഒരു പറച്ചിൽ ഉണ്ട് - തിരക്കുള്ള ഒരാളെ ഒരു കാര്യം ഏൽപ്പിച്ചാൽ, അത് വൈകിയാലും അയാള് ചെയ്തിരിക്കും. രണ്ടാമത്തെ വകുപ്പിൽപ്പെട്ട ആളുടെ കാര്യം പറയേണ്ടല്ലോ.
മറുപടിഇല്ലാതാക്കൂഞാനിതില് ഏതില്‍പ്പെടുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.. ഡോക്ടർ ജീ.... :-P
Appol angane moonnaamathe vakuppum aayi :)
ഇല്ലാതാക്കൂ