Blog Post No: 331
കുഞ്ഞുകവിതകൾ - 84
സ്നേഹം
സ്നേഹിക്കാനും
സ്നേഹിക്കപ്പെടാനും
കഴിയുന്നവർ
ജീവിതമാസ്വദിക്കുന്നു;
സ്നേഹം അതുപോലെ, എന്നുമങ്ങനെ
അനുഭവിക്കാൻ
സാധിക്കുന്നവർ
അനുഗ്രഹീതർ തന്നെ;
സ്നേഹമെന്നെന്നും
നിലനിർത്താൻ
വിട്ടുവീഴ്ചക്ക്
തയ്യാറാകുന്നവരും
ക്ഷമ
കാണിക്കുന്നവരും
മനുഷ്യൻ
വിവേകബുദ്ധിയുള്ള
ജീവിയാണെന്നു പറയുന്നതിനെ
അന്വർത്ഥമാക്കുന്നു!
സ്നേഹത്തിനു പകരംവെക്കാൻ
സ്നേഹം മാത്രം!
കവിവചനം അന്വർത്ഥം -
സ്നേഹമാണഖിലസാരമൂഴിയിൽ.
ആരംഭശൂരത്വം
ആരംഭശൂരത്വമരുതാർക്കുമേ
ഒരിക്കലും,
ആരംഭത്തിലേയതു
നുള്ളിക്കളയേണം;
ആരംഭവുമന്ത്യവുമൊരുപോലെയാകാൻ
ആകുന്നതും
യത്നിക്കൂയീ പുതുവത്സരത്തിൽ.
മന്ദാരപ്പൂക്കൾ
മന്ദാരപ്പൂമണമാണല്ലോ കാറ്റിന്,
മന്ദഗതിയിലാക്കി ഞാൻ നടത്തം,
മതിലോരങ്ങളിൽ കണ്ണോടിച്ചു,
മതിവരുവോളമതു കാണാൻ, മണക്കാൻ!
സുഗന്ധം പരത്തുന്ന വചനങ്ങള്‍
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
മറുപടിഇല്ലാതാക്കൂഇന്ന് സ്നേഹം കുറവ്. അതിന്റെ സ്ഥാനം വെറുപ്പും വൈരാഗ്യവും വന്നു.
മറുപടിഇല്ലാതാക്കൂThanks for your comments.
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂആഹാ ...മന്ദാരപ്പൂമണം.....!
മറുപടിഇല്ലാതാക്കൂThanks, Salim.
ഇല്ലാതാക്കൂഡോക്ടര് മൂന്നും ഇഷ്ടായി .കൂടുതല്‍ ഇഷ്ടായത് ആരംഭശൂരത്വം .
മറുപടിഇല്ലാതാക്കൂThanks.
ഇല്ലാതാക്കൂആരംഭവുമന്ത്യവുമൊരുപോലെയാകാൻ
മറുപടിഇല്ലാതാക്കൂആകുന്നതും യത്നിക്കൂയീ പുതുവത്സരത്തിൽ.
Namukku yathnikkaam.
ഇല്ലാതാക്കൂ