Blog Post No: 330
കുഞ്ഞുകവിതകൾ - 83
സമയമായില്ല....
പെണ്പക്ഷി പറന്നുപോ-
യുദ്ധിഷ്ടകാര്യസിദ്ധിക്കായ്;
ആണ്പക്ഷിക്കൂഴമായില്ലയത്രെ!
എന്നെന്നുമൊരുമിച്ചിരിക്കാ-
നെന്നെന്നുമൊരുമിച്ചു പറക്കാ-
നവർക്കിനിയും സമയമായില്ലപോലും.
മോഹവും ദാഹവും
മോഹം മനസ്സിൽ തട്ടിയാൽ,
മോഹിച്ചേ അടങ്ങൂയെന്നാകുന്നു;
മോഹം സാധ്യമായാൽ ചിലർക്ക്,
ദാഹത്തിനായ് തുടിക്കും
മനം!
ദാഹവും സാധ്യമായാലാ
ദാഹമോഹങ്ങൾക്ക് വിരാമം!
മനുഷ്യനും കാറ്റും
മനുഷ്യൻ പറഞ്ഞു പങ്കയോട്,
''നിന്റെ സഹായമില്ലെങ്കിൽ ഞാൻ
എങ്ങനെ സന്തോഷിക്കും?'''
അതുകേട്ടു വൈദ്യുതി പറഞ്ഞു,
''അപ്പോൾ, എന്റെ സഹായമില്ലെങ്കിലോ??''
കാറ്റതിനുത്തരം കൊടുത്തു,
''ഞാൻ പ്രകൃതിയിലില്ലെങ്കിലോ???''
മോഹം സാധിക്കാന്‍ സമയമായില്ല പോലും
മറുപടിഇല്ലാതാക്കൂഅതിന് പ്രകൃതിയുംക്കൂടി അനുകൂലമാകണമല്ലോ!
നന്നായി ഡോക്ടര്‍
ആശംസകള്‍
ഓര്‍ക്കാപ്പുറത്ത് വൈദ്യുതി നിലയ്ക്കുമ്പോള്‍
മറുപടിഇല്ലാതാക്കൂഒരുപാട് പങ്കകളും
അതിലേറെ ഹൃദയങ്ങളും
നിശ്ചലമാകുന്നു...
അല്ലേ?..
ആശംസകള്‍ ഡോക്ടര്‍ സാര്‍... :))))
Thanks, Akkaa Kukkaa.
ഇല്ലാതാക്കൂപ്രകൃതി തന്നെ തുണ
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂമനുഷ്യ സഹജം ഈ മോഹവും ദാഹവും വിരാമവും ...!
മറുപടിഇല്ലാതാക്കൂ