2013, ജൂലൈ 14, ഞായറാഴ്‌ച

ഉണ്ണിക്കുട്ടന്റെ അരഞ്ഞാണം


ഉണ്ണിക്കുട്ടന്റെ അരഞ്ഞാണം 
(മിനി കഥ)



കുറെ ദിവസങ്ങളായി ടി.വി. സ്ററാൻഡിന്റെ  ഉൾവശം തുടച്ചിട്ട്‌; ഇന്ന് അതായിക്കളയാം - ശാരദ അമ്മ വിചാരിച്ചു. പഴയ ടി.വി.യും സ്ററാൻഡുമൊക്കെ മാറ്റി LCDയും മറ്റുമൊക്കെ വെക്കാൻ പിള്ളേർ എന്നും പറയും.  ഇരിക്കട്ടെ, പിന്നെ നോക്കാം, ധൃതി വെക്കേണ്ട. അതാ, ഗുഡ് ലക്ക് ജ്വല്ലെറിയുടെ ബാഗ്‌!  തുറുന്നു നോക്കിയപ്പോൾ......ഏതാനും ദിവസങ്ങള്ക്ക് മുമ്പ്  നഷ്ടപ്പെട്ടു എന്ന് കരുതിയ അരഞ്ഞാണം - ഉണ്ണിക്കുട്ടന്റെ.

അവര്ക്ക് വല്ലാത്ത കുറ്റബോധം തോന്നി.  കൈമാറി വെച്ചത് ഒര്മ്മയില്ലാതെ, വെറുതെ ആ പാവം വേലക്കാരി അമ്മാളുവിനെ സംശയിച്ചു. (ചോദിച്ചപ്പോൾ, കണ്ടില്ല എന്ന് അവൾ പറഞ്ഞതാണ്.) അത് മനസ്സില് വെച്ചുകൊണ്ട് നീരസത്തോടെ പെരുമാറി.  വേറൊരു വേലക്കാരിയെ കിട്ടാനില്ലാത്തതിനാൽ ഇനി ശ്രദ്ധിച്ചാൽ മതി, അവളെ പറഞ്ഞുവിടെണ്ട എന്ന് തോന്നിയതാണ്. 

തനിക്ക് ഓർമ്മത്തെറ്റു തുടങ്ങിയിരിക്കുന്നു, വെറുതെ ആ പാവത്തിനെ സംശയിച്ചു.  ശാരദ അമ്മയുടെ മനസ്സ് വല്ലാതെ വേദനിച്ചു. അവർ അമ്മാളുവിനോട് പൂർവാധികം സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി. 



16 അഭിപ്രായങ്ങൾ:

  1. ഇങ്ങിനെ പലയിടത്തും സംഭവിക്കാറുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. വളരെ നന്നായി എഴുതി.

    ഇതുപൊലൊരു ടോപ്പിക് വളരെ ഹൃദയസ്പര്‍ശിയായി എഴുതിയ ഒരു കുറിപ്പ് വായിയ്ക്കാം:

    http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=13141535&programId=6836435&channelId=-1073797107&BV_ID=@@@&tabId=15

    മറുപടിഇല്ലാതാക്കൂ
  3. Thanks, Ajithbhai. Link thurannu, kadha vaayichu. Nannayirikkunnu.

    മറുപടിഇല്ലാതാക്കൂ
  4. സംശയം എപ്പോഴും അപരന് നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ തന്നിലേക്ക് തന്നെ തിരിച്ചു ചൂണ്ടുന്നത് മൂന്ന് വിരലുകളാണ് എന്നത് നമ്മള്‍ കാണാറില്ല. കണ്ടാലും ഗൌനിക്കാറില്ല. അത് വീണ്ടും ഓര്‍മിപ്പിച്ച രചന.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പലപ്പോഴും നടന്നു വരാറുള്ള സംഭവം ...അതിനെ ചുരുങ്ങിയ വാക്കുകളാൽ തന്മയത്വമാക്കി ..എല്ലാ ആശംസകളും !!

      ഇല്ലാതാക്കൂ
  5. അതെ നിത്യ ജീവിതത്തിൽ സംഭവിക്കുന്നത്‌

    മറുപടിഇല്ലാതാക്കൂ
  6. ഓര്‍മ്മപ്പിശകുകള്‍ ചിലപ്പോള്‍ ദുരന്തങ്ങള്‍ക്ക് കാരണമാവാറുണ്ട്.നല്ല കുറിപ്പ്

    മറുപടിഇല്ലാതാക്കൂ
  7. അവനവന്‍റെ തന്നെ ഓര്‍മ്മപ്പിശകുകള്‍.....
    നല്ല മിനിക്കഥ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.