2015, ജനുവരി 31, ശനിയാഴ്‌ച

മനുഷ്യൻ

Blog Post No: 336 -

മനുഷ്യൻ

മനുഷ്യൻ മരം നട്ടു
മരം മനുഷ്യനെക്കാൾ വളർന്നു
മനുഷ്യൻ അഭിമാനിച്ചു
മരം മനുഷ്യന് ഫലങ്ങൾ കൊടുത്തു...... ഒരുനാൾ
മനുഷ്യൻ മരത്തെ വിറ്റു കാശാക്കി
മരത്തിന്റെ വിധി
മനുഷ്യൻ മാടിനെ വാങ്ങി
മാട് മനുഷ്യന് പാൽ കൊടുത്തു.... ഒരുനാൾ
മനുഷ്യൻ മാടിനെ വിറ്റു
മാടിനെ വാങ്ങിയ മനുഷ്യൻ അതിനെ കൊന്നു തിന്നു
മാടിന്റെ വിധി
മനുഷ്യനെ മനുഷ്യനായി
മനുഷ്യന്റെ  മാതാപിതാക്കൾ വളർത്തുന്നു
മനുഷ്യൻ പിന്നീട് അവരെ തഴയുന്നു
മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട്
മനുഷ്യൻ അവന്റെ ചെയ്തികൾ തുടരുന്നു
മനുഷ്യനെ അവന്റെ വിധി കാത്തിരിക്കുന്നു.  ജാഗ്രത!

2015, ജനുവരി 22, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 86


Blog Post No: 335 -

കുഞ്ഞുകവിതകൾ - 86



വാതിലുകൾ, വാതായനങ്ങൾ....

മനസ്സിന് എത്ര വാതിലുകൾ,
എത്ര വാതായനങ്ങൾ!
വാതിലിലൂടെ കടക്കാൻ,
വാതായനത്തിലൂടെ കടക്കാൻ,
എന്തെന്തു വിചാര-വികാരങ്ങൾ!
വാതിലുകൾ, വാതായനങ്ങൾ
അവയിൽ ചിലത് സ്വീകരിക്കുന്നു -
മലർക്കേ തുറന്നുകൊണ്ട്;
ചിലത് തികച്ചും തിരസ്ക്കരിക്കുന്നു,
കൊട്ടിയടച്ചുകൊണ്ട്!


വ്യക്തിത്വം

ചില വ്യക്തികൾ നമ്മെ വിട്ടകലുമ്പോൾ
ചിന്തകൾ കാടുകയറുന്നു ദു:ഖത്താൽ;
ചിലരങ്ങനെ നല്ല മനുഷ്യ,രെങ്കിൽ വേറെ
ചിലരോ, വിട്ടുപോകാൻ തോന്നിപ്പിക്കുന്നവർ!


ബലം 

മരം കോച്ചുന്ന മഞ്ഞിലും വേണം
മഞ്ഞിട്ട ലസ്സി സർദാർജികൾക്ക്!
മനോബലത്തിലുമവർ ശക്തർതന്നെ,
മര്യാദയില്ലാത്തോർ കളിയാക്കുന്നു!  

മനസ്സ് 

മനസ്സിൽ ചിന്തിക്കാതെതന്നെ 
മനസ്സിൽ ചേക്കേറുന്നവർ, പിന്നെ
മനസ്സിൽ ചിന്തിച്ചാൽക്കൂടി
മനസ്സിൽ നിന്നിറങ്ങിപ്പോവില്ലത്രേ!   




2015, ജനുവരി 21, ബുധനാഴ്‌ച

രണ്ടു മിനി കഥകൾ


Blog post no: 334 -

എന്തൊരാശ്വാസം

 
''എടീ, ഞങ്ങളുടെ ടീവിയിൽ ഒന്നും ശരിക്ക് കിട്ടുന്നില്ല.''

''ഞങ്ങളുടെതിൽ കിട്ടുന്നതേ ഇല്ല.  കാലാവസ്ഥ മാറിയതിന്റെയോ മറ്റോ ആണെന്ന് തോന്നുന്നു.''
 
''ഓ, അത് ശരി.  നിങ്ങളുടെതിൽ കിട്ടുന്നതേ ഇല്ല, അല്ലെ?  ആശ്വാസം ആയി.''




വേറെ ആൾ


അവൻ അവളോട്തന്റെ ഹൃദയവികാരം തുറന്നു പറഞ്ഞു.  അവൾ അതു കേട്ടു.  എന്തൊരാശ്വാസം.

അവൾ ചോദിച്ചു, ''എന്നെ ജീവിതകാലം മുഴുവൻ പോറ്റുമോ?''

അവൻ പറഞ്ഞു, ''അത് ശരി....... അതിനു വേറെ ആളെ നോക്കിക്കോ.''

2015, ജനുവരി 19, തിങ്കളാഴ്‌ച

സ്നേഹത്തിന്റെ തിളക്കം

Blog post no: 333

സ്നേഹത്തിന്റെ തിളക്കം 



കണ്ടു  ഞാനവളിലൊരു സ്ത്രീത്വത്തിൻ തിളക്കം 

അവളുടെ വാക്കുകളിൽ, പെരുമാറ്റത്തിൽ,

കണ്ടു ഞാനവളിലൊരു നിഷ്ക്കളങ്കയാം മങ്കയെ. 

വെട്ടിത്തുറന്നു പറയാനൊരു മടിയില്ലയെങ്കിലും 

ആളെ മനസ്സിലാക്കി വാക്കുകൾ പ്രയോഗിക്കുന്നു!

ജീവിതം വേദനാജനകമായിരുന്നെങ്കിലും 

ദൈവത്തിൽ വിശ്വസിച്ചവൾ പതറാതെ പോകുന്നു! 

കലകളിൽ താൽപ്പര്യമുള്ളവൾ, സ്നേഹമെന്തെന്നറിയുന്നവൾ 

എന്തും പറയട്ടെയെന്നു ഞാനും നിരൂപിച്ചു; 

എന്നെ മനസ്സിലായക്കിയയീ മഹിളാമണിക്കെന്നോടുള്ള

കടുംപിടുത്തത്തിനും വരുത്തി ഒരയവ്!

അപൂർവത്തിലാപൂർവമാമീ വ്യക്തിത്വത്തിന്നുടമയെ 

നഷ്ടപ്പെടാൻ വയ്യാത്ത ഈ സൗഹൃദത്തെ, സ്നേഹത്തെ


നഷ്ടപ്പെടാതിരിക്കാൻ തുണക്കണേ സർവേശ്വരാ... 



2015, ജനുവരി 13, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 85

Blog Post No: 332 

കുഞ്ഞുകവിതകൾ - 85

 


മോഷണം, വഞ്ചന....

 

തേനീച്ചകൾ  പൂക്കളെ ചുംബിക്കുന്നു,

തേനും  കവർന്നുകൊണ്ടുപോകുന്നു;

 

സംഭരിച്ചുവെച്ച മധു മനുഷ്യൻ കവരുന്നു,

സംപ്രീതനായ് പോകുന്നു;

 

മനുഷ്യൻ മനുഷ്യനെ ചുംബിക്കുന്നു,

മധുവൂറും വാക്കുകൾ പറഞ്ഞു വഞ്ചിക്കുന്നു.

 
 

ലളിതം

 

ലളിതമെന്ന പദം ശ്രവണമാത്രയിൽത്തന്നെ സുഖകര-

മെന്നാൽ ആർഭാടമോ, കേൾക്കുമ്പോളുള്ളിൽ ഭയംതന്നെ;

ലളിതജിവിതം നയിക്കുന്നോരെന്നുമെന്നും സംതൃപ്തരല്ലോ,

മാളികമുകളേറിയോർ കാണുന്നു എന്നും മാറാപ്പു സ്വപ്നത്തിൽ!

 
 

ജീവിതം

 

ജനിക്കുമ്പോൾ സ്വയമുറക്കെക്കരയുന്ന നാം

മരിക്കുമ്പോൾ കൂടെയുള്ളോരെ കരയിക്കുന്നു!

ഈ ജനിമൃതികൾക്കിടയിലാകുന്നതും നാം

ഈ കരച്ചിലുകൾക്കിടയിലാകുന്നതും നാം

സ്വയം ചിരിക്കണ,മന്യരെ ചിരിപ്പിക്കേണം.  

2015, ജനുവരി 7, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 84



Blog Post No: 331 

കുഞ്ഞുകവിതകൾ - 84


സ്നേഹം

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
കഴിയുന്നവർ ജീവിതമാസ്വദിക്കുന്നു;
സ്നേഹം അതുപോലെ, എന്നുമങ്ങനെ
അനുഭവിക്കാൻ സാധിക്കുന്നവർ
അനുഗ്രഹീതർ തന്നെ;
സ്നേഹമെന്നെന്നും നിലനിർത്താൻ
വിട്ടുവീഴ്ചക്ക് തയ്യാറാകുന്നവരും
ക്ഷമ കാണിക്കുന്നവരും
മനുഷ്യൻ വിവേകബുദ്ധിയുള്ള
ജീവിയാണെന്നു  പറയുന്നതിനെ
അന്വർത്ഥമാക്കുന്നു!
സ്നേഹത്തിനു പകരംവെക്കാൻ
സ്നേഹം മാത്രം! 
കവിവചനം അന്വർത്ഥം -
സ്നേഹമാണഖിലസാരമൂഴിയിൽ.


ആരംഭശൂരത്വം

ആരംഭശൂരത്വമരുതാർക്കുമേ ഒരിക്കലും,
ആരംഭത്തിലേയതു നുള്ളിക്കളയേണം;
ആരംഭവുമന്ത്യവുമൊരുപോലെയാകാൻ
ആകുന്നതും യത്നിക്കൂയീ പുതുവത്സരത്തിൽ.   


മന്ദാരപ്പൂക്കൾ 

മന്ദാരപ്പൂമണമാണല്ലോ കാറ്റിന്
മന്ദഗതിയിലാക്കി ഞാൻ  നടത്തം,
മതിലോരങ്ങളിൽ കണ്ണോടിച്ചു,
മതിവരുവോളമതു കാണാൻ, മണക്കാൻ! 

2015, ജനുവരി 5, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 83




Blog Post No: 330 

കുഞ്ഞുകവിതകൾ - 83



സമയമായില്ല....

പെണ്പക്ഷി പറന്നുപോ-
യുദ്ധിഷ്ടകാര്യസിദ്ധിക്കായ്;
ആണ്പക്ഷിക്കൂഴമായില്ലയത്രെ!
എന്നെന്നുമൊരുമിച്ചിരിക്കാ-
നെന്നെന്നുമൊരുമിച്ചു പറക്കാ-
നവർക്കിനിയും സമയമായില്ലപോലും.



മോഹവും ദാഹവും

മോഹം മനസ്സിൽ തട്ടിയാൽ,
മോഹിച്ചേ അടങ്ങൂയെന്നാകുന്നു;
മോഹം സാധ്യമായാൽ ചിലർക്ക്,
ദാഹത്തിനായ് തുടിക്കും മനം!
ദാഹവും സാധ്യമായാലാ
ദാഹമോഹങ്ങൾക്ക് വിരാമം!



മനുഷ്യനും കാറ്റും

മനുഷ്യൻ പറഞ്ഞു പങ്കയോട്,
''നിന്റെ സഹായമില്ലെങ്കിൽ ഞാൻ
എങ്ങനെ സന്തോഷിക്കും?'''
അതുകേട്ടു വൈദ്യുതി പറഞ്ഞു,
''അപ്പോൾ, എന്റെ സഹായമില്ലെങ്കിലോ??''
കാറ്റതിനുത്തരം കൊടുത്തു,
''ഞാൻ പ്രകൃതിയിലില്ലെങ്കിലോ???''

2015, ജനുവരി 1, വ്യാഴാഴ്‌ച

പഴമയുടെ സുഗന്ധം


Blog Post No: 329 -


പഴമയുടെ സുഗന്ധം  

നാം കലാഹൃദയരാണ്കലയും സാഹിത്യവും, കവിതയുമെല്ലാം നാം ആസ്വദിക്കുന്നുജീവിതഗന്ധിയായ കഥകൾ നമ്മുടെ എഴുത്തുകാർ സമ്മാനിച്ചവ വായിച്ചിട്ടുണ്ട്ജീവിതഗന്ധിയായ ചലച്ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്ഇന്ന് സാങ്കേതിക വിദ്യ ഇത്രത്തോളം പുരോഗമിച്ച അവസ്ഥയിലും ഇവയൊക്കെ പറഞ്ഞവ ഉൾപ്പെട്ട പഴയവയോടൊപ്പം വരുന്നുണ്ടോഎനിക്ക് തോന്നുന്നില്ലനന്നേ ചെറുപ്പത്തിൽ വായിച്ചവ, കണ്ട സിനിമകൾ എല്ലാം നിറം മങ്ങാതെ ഇന്നും എന്നിലുണ്ട്ഏതെങ്കിലും ഒരുഭാഗം ഇന്നത്തേതിൽ നിന്ന് അങ്ങനെ ഓർത്തെടുക്കാൻ പ്രയാസമാണ്അത് തീർച്ചയായും, സ്വാഭാവികമായും യഥാർത്ഥ ജീവിതത്തുടിപ്പുകൾ അതിൽ കുറവായതുകൊണ്ടോ, ഇല്ലാത്തതുകൊണ്ടോ ആണ്

മുകളിൽ പറഞ്ഞതിനുമുപരി, ഇന്ന് കാണുന്ന ടി.വി. സീരിയലുകൾ - തുലോം നിലവാരം കുറഞ്ഞവയാണ്കഴിവുള്ള കലാകാരെ അണിനിരത്തി, കെട്ടുറപ്പില്ലാത്ത കഥകൾ അതിനേക്കാൾ മോശമായി അവതരിപ്പിച്ചു കാണുന്നു, ഭാഷാഹാനി വരുത്തും വിധംതന്നെതികച്ചും പരിതാപകരം! 

ഇല്ല, ഇന്നത്തെ തലമുറ ഇങ്ങനെ പഴയതലമുറയിലേതുപോലെ ഭാഗ്യവാന്മാരും ഭാഗ്യവതികളുമല്ല

പലപ്പോഴും തോന്നുന്നു - എന്തൊക്കെയോ കാണിച്ചു കൂട്ടുന്നുഇത് അൽപ്പം വിപുലമായിത്തന്നെ പറയേണ്ടതാണ്എങ്കിലും, സുഹൃത്തുക്കൾക്ക് ഞാൻ ചൂണ്ടിക്കാണിച്ച ആശയം മനസ്സിലാകും എന്ന് കരുതുന്നു.