Blog Post No: 385 -
കുഞ്ഞുകവിതകൾ - 100
മലരുകളും
മനുഷ്യരും
പുഷ്പത്തിൻ
പരിമളം
പരക്കുന്നു
എല്ലാടവും;
മാലിന്യ
ദുര്ഗന്ധം
മടുപ്പിക്കുന്നു
എല്ലാരെയും.
സജ്ജനങ്ങൾതൻ
പുകൾ
സ
ര് വ ത്ര വ്യാപിക്കുന്നു
ദുർജ്ജനങ്ങൾതൻ
ചെയ്തികൾ
ദു:ഖിപ്പിക്കുന്നു
എല്ലാരെയും.
സജ്ജനങ്ങൾ
ഗുണമുള്ള
പൂക്കൾക്ക്
സമാനമാം;
ദുർജ്ജനങ്ങളോ,
മാലിന്യ-
ക്കൂമ്പാരങ്ങൾക്കും
സമം.
വീക്ഷണം
വീക്ഷണമൊന്നാകുമ്പോൾ,
വീക്ഷണങ്ങൾ സമാനമാകുമ്പോൾ,
വീക്ഷിക്കുന്നവരൊരേ തൂവൽപ്പക്ഷികളെപ്പോലെ!
വീക്ഷണങ്ങൾ വിഭിന്നമാകുമ്പോൾ
വീക്ഷിക്കുന്നവരോരോരോ തൂവൽപ്പക്ഷികളെപ്പോലെയും.
വീക്ഷണം വിഭിന്നമാകുന്നത് സഹജ,മെന്നാൽ
വിമര് ശിക്കാനായി വീക്ഷിക്കുന്നവരുമുണ്ട് ചിലർ.