2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ജീവിതത്തിലെ വെളിച്ചം


Blog post no: 338 -

ജീവിതത്തിലെ വെളിച്ചം 

വെളിച്ചവും ഇരുട്ടും പ്രകൃതിയിലുണ്ട്.
വെളിച്ചം ഇരുട്ടിനെ അകറ്റുന്നു.
സന്തോഷവും ദുഖവും ജീവിതത്തിലുണ്ട്.
അതും ഇതുപോലെത്തന്നെ.
നിലാവ് പരക്കുന്നതോടുകൂടി ഇരുട്ട് അപ്രത്യക്ഷമാകുന്നു.
ഇതിനു മനുഷ്യയത്നം ആവശ്യമില്ല.
ദുഃഖം മാറി സന്തോഷം വരാൻ
പ്രകൃതിക്ക്, ദൈവത്തിനു മാത്രമല്ല
മനുഷ്യൻ ശ്രമിച്ചാലും സാധിക്കും!
ജീവിതത്തിൽ ഒരുതരത്തിലല്ലെങ്കിൽ
വേറൊരുതരത്തിൽ  പലരും ദുഖിതരാണ്.
ഈ സത്യം ഉൾക്കൊള്ളാൻ നമുക്ക് സാധിക്കണം.
ജീവിതത്തിലെ ഇരുട്ടകറ്റി, വെളിച്ചം
പരത്താൻ മനുഷ്യശ്രമം അനിവാര്യം.
പുഞ്ചിരി, സന്തോഷം ദുഖത്തെ അകറ്റുന്നു.
വെളിച്ചവും ഇരുട്ടും പ്രക്രുതിയിലുണ്ട്.
സന്തോഷവും സന്താപവും മനുഷ്യനിലും.
ഈശ്വരേശ്ചയെന്നോ വിധിയെന്നോ പറയാമെങ്കിലും
സന്താപത്തെ അകറ്റി സന്തോഷം വരുത്താൻ
മനുഷ്യൻ ശ്രമിക്കുകതന്നെ വേണം.
വിധി എന്നുകരുതി വെറുതെ ഇരിക്കുന്നവർക്ക്
ജീവിതത്തിൽ ദു:ഖിക്കാനേ നേരമുണ്ടാകൂ.  

6 അഭിപ്രായങ്ങൾ:

  1. സത്യം വിഷാദ രോഗം വല്ലാത്ത അവസ്ഥയാണ്‌

    മറുപടിഇല്ലാതാക്കൂ
  2. നമുക്കൊത്തു ചേരാം..
    ഇരുട്ടിനെ അകറ്റി വെളിച്ചത്തെ കൂട്ടുപിടിക്കാം..
    മിന്നാമിനുങ്ങിനെ പോലെ കൂരിരുട്ടിലൊരു നുറുങ്ങുവെട്ടമാവാം..

    മറുപടിഇല്ലാതാക്കൂ
  3. ദുഃഖം മാറി സന്തോഷം വരാൻ
    പ്രകൃതിക്ക്, ദൈവത്തിനു മാത്രമല്ല
    മനുഷ്യൻ ശ്രമിച്ചാലും സാധിക്കും!

    മറുപടിഇല്ലാതാക്കൂ

.