Blog post no: 341 -
നിരൂപണ സാഹിത്യ സായൂജ്യം
നിരൂപണം എന്ന് കേൾക്കുമ്പോൾ, മലയാളസാഹിത്യത്തിലെ
മഹാരഥൻമാരായിരുന്ന എൻ. വി. കൃഷ്ണ വാരിയർ, പ്രൊഫ്. ജോസഫ് മുണ്ടശ്ശേരി, കുട്ടികൃഷ്ണ
മാരാര് മുതലായവരെ ഓര്മ്മവരുന്നു. അഗാധമായ പാണ്ഡിത്യവും
കാര്യകാരണസഹിതം വിവരിക്കാനുമുള്ള കഴിവുണ്ടായിരുന്നവർ.
എഴുത്ത്, പുസ്തകത്തിലും, മാസികകളിലും ഒതുങ്ങാതെ,
ഇന്നത്തെ കാലത്ത് ബ്ലോഗ്സ് ആയി നെറ്റിൽ വരാൻ തുടങ്ങിയപ്പോൾ എല്ലാവര്ക്കും സൌകര്യമായി. എന്നെ സംബന്ധിച്ചിടത്തോളം, നാല് പതിറ്റാണ്ടുകൾക്ക് മേലെയായി അന്യനാട്ടിൽ ആണെങ്കിലും ഭാഷാപ്രേമം, ബ്ലോഗ്സ്
എഴുതാൻ സഹായകമായി. എന്നെപ്പോലെ എത്രപേർ! ഇവരെല്ലാം, പേരുകേട്ട എഴുത്തുകാരുടെ, കവികളുടെ സ്ഥാനം
പിടിക്കാൻ യോഗ്യരല്ല എങ്കിലും, മനസ്സില് തോന്നുന്നത് ഈ ജീവിത സമരത്തിനിടയിൽ സമയം കിട്ടുമ്പോൾ
കുത്തിക്കുറിക്കാനും, സുഹൃത്തുക്കളുമായി പങ്കുവെക്കാനും തുടങ്ങിയപ്പോൾ, മുകളിൽ പറഞ്ഞ
നിരൂപകരുടെ പാത പിന്തുടരുന്നു എന്ന് അവകാശപ്പെടുന്നവർ, സ്വന്തമായി എന്തെങ്കിലും നല്ല
നിലക്ക് എഴുതാൻ പ്രാപ്തി ഇല്ലാത്തവർ, ഫ്രീ ലാൻസ് രയ്ട്ടർ എന്ന് വെച്ച്, പേരു ശരിക്ക്
വെളിപ്പെടുത്താതെ, ഫോട്ടോ ഇടാതെ ''നിരൂപണം'' നടത്തി ആകുന്നതും എല്ലാ ഗ്രൂപ്പുകളിലും
പോസ്റ്റ് ചെയ്തു ''സായൂജ്യ''മടയുന്നു!
എല്ലാം ഒരു തരം സായൂജ്യം...
മറുപടിഇല്ലാതാക്കൂഞാൻ കണ്ടിരുന്നു ഒന്ന് രണ്ടു തവണ അവഗണിക്കുക തന്നെ ഒരുതവണ അതിനു ഒരു മറുപടി എഴുതാൻ ഒരു ലൈക് കൊടുത്തു പിന്നെ അയാള്ക്ക് കിട്ടുന്ന മറുപടികൾ കണ്ടു വേണ്ടാന്ന് വെച്ച് അല്ലെങ്കിൽ പെണ്ണുങ്ങളുടെ സൌന്ദര്യം സാഹിത്യം ഇതിന്റെ ചെരുപടി എന്താ കാകസുഖം അത്ര തന്നെ
മറുപടിഇല്ലാതാക്കൂഇത് വിമര്ശനം അല്ല. ഞാൻ കുറെ നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതികരിച്ചത്. എന്നെ വിമര്ശിച്ചതുകൊണ്ട് മാത്രം അല്ല. വിമർശകൻ (?) കയർ ഊരി വിട്ട കാള അല്ല. പിടിച്ചു കെട്ടും. Thanks, Baiju.
ഇല്ലാതാക്കൂ