Blog Post No: 260 -
കുഞ്ഞുകവിതകൾ - 33
Haiku Poems:
അമ്പിളിയെ നോക്കി മന്ദഹസിച്ചുകൊണ്ട്
അർക്കൻ യാത്രപറഞ്ഞു പോയി
അമ്പിളിയും മണിക്കൂറുകൾക്കു
ശേഷം തഥൈവ
+++
എലി തുരക്കുന്നു
പുലി ചീറുന്നു
എലിയെപ്പോലെ, പുലിയെപ്പോലെ മനുഷ്യൻ!
+++
മനസ്സിൽ സന്തോഷം, മുഖത്ത് ദു:ഖം
മനസ്സിൽ ദു:ഖം, മുഖത്തു സന്തോഷം
മനുഷ്യജീവീ, ഇത് നിനക്കേ സാധിക്കൂ.
+++
പൂവന്റെ പരാക്രമത്തിൽ
പിടയുടെ മനം പിടഞ്ഞു
പരാക്രമം പൂവാ, പിടയോടല്ല വേണ്ടൂ
+++
കുയിൽ ചോദിച്ചു കാക്കയോട്, എന്നെപ്പോലെ പാടാമോ
കാക്ക ചോദിച്ചു കുയിലിനോട്, എന്നെപ്പോലെ നോക്കാമോ
കുയിലിന്റെ പാട്ടിനല്ല, കാക്കയുടെ നോട്ടത്തിനാണിവിടെ
വില!?
+++
പൂവ് ചോദിച്ചപ്പോളവൾക്ക്
പൂക്കുലതന്നെ കിട്ടി
പണം ചോദിച്ചപ്പോൾ പണിയും!