2014, ഒക്‌ടോബർ 1, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 64




കുഞ്ഞുകവിതകൾ - 64

Blog Post No: 300



കലാവിരുത്

കുട്ടിക്കാലത്തെ
കടലാസുകൊണ്ടുള്ള
കലാവിരുതുകളിൽ
കപ്പലും
കളിവഞ്ചിയും
കുപ്പായവു,മുപ്പേരി-
ക്കൊട്ടയും, പിന്നെ
കാൽസറായിയും!


‘’കലക്കി’’

കലാകാരന്റെ കരവിരുത് 
കറുത്ത വരകളിൽ തിളങ്ങുന്നു; 
കൈതന്നു പറയട്ടെ ഞാൻ - 
''
കലക്കിയിട്ടുണ്ട് കേട്ടോ.''


കള്ളത്തരങ്ങൾ

പൂച്ച കണ്ണടച്ചുകൊണ്ട്‌ പാൽ കുടിക്കുന്നു,
മനുഷ്യൻ ഇരുട്ടുകൊണ്ടോട്ടയടയ്ക്കുന്നു;
കള്ളത്തരങ്ങൾ ചെയ്യുന്നതൊരു ബലഹീനത,
ചെയ്യുന്നതൊളിപ്പിയ്ക്കുന്നതോ, അതും തഥൈവ!

9 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട് കവിതകള്‍
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. മനുഷ്യന്റെ കള്ളത്തരങ്ങളെപ്പറ്റി നല്ല കലാവിരുതോടെ തന്നെ കവിതയിൽ പ്രതിപാദിച്ചിരിക്കുന്നു. കലക്കി... :)


    ശുഭാശംസകൾ......




    മറുപടിഇല്ലാതാക്കൂ
  3. പൂച്ച കണ്ണടച്ചുകൊണ്ട്‌ പാൽ കുടിക്കുന്നു,
    മനുഷ്യൻ ഇരുട്ടുകൊണ്ടോട്ടയടയ്ക്കുന്നു;
    കള്ളത്തരങ്ങൾ ചെയ്യുന്നതൊരു ബലഹീനത,
    ചെയ്യുന്നതൊളിപ്പിയ്ക്കുന്നതോ, അതും തഥൈവ!

    മറുപടിഇല്ലാതാക്കൂ

.